കുരുവംശത്തിലെ പ്രശസ്തനായ ഒരു രാജാവാണ് സോമദത്തൻ. ഇദ്ദേഹം പ്രതീപ രാജാവിന്റെ പൗത്രനും, ബാൽഹീകന്റെ പുത്രനുമാണ് . ഇദ്ദേഹത്തിനു ഭൂരി, ഭൂരിശ്രവസ്സു, ശലൻ എന്നീ പുത്രന്മാരുണ്ടായി . ഇദ്ദേഹത്തിനു ശിനിയെന്ന രാജാവിനോട് പകയുണ്ടാവുകയും, ശിനിയുടെ പുത്രനെ തോല്പ്പിക്കത്തക്ക പുത്രനുണ്ടാകാൻ ശിവനിൽ നിന്നും വരം വാങ്ങുകയും ചെയ്തു . അതനുസരിച്ചാണ് ഭൂരിശ്രവസ്സു ജനിച്ചത്‌ . ഭൂരിശ്രവസ്സു ഭാരതയുദ്ധത്തിൽ ശിനിപുത്രനായ സാത്യകിയെ പരാജിതനാക്കി തറയിലിട്ടു ചവിട്ടി . തുടർന്ന് ഭൂരിശ്രവസ്സിനെ അര്ജുനൻ വലതുകരം അരിയുകയും, അതിൽ പ്രതിഷേധിച്ചു ഭൂരിശ്രവസ്സു നിരാഹാരവൃതം അനുഷ്ട്ടിച്ചു നിലത്തിരിക്കുകയും ചെയ്തു . തുടർന്ന് മയക്കത്തിൽ നിന്നും ഉണര്ന്നെണീറ്റ സാത്യകി ഭൂരിശ്രവസ്സിനെ കൊന്നു . തുടർന്ന് നടന്ന യുദ്ധത്തിൽ സാത്യകി സോമദത്തനെയും കൊന്നു .


[1]

  1. [1] mahabharatha -dronaparva -jayadrathavadha-upaparva-chapters 141 to 145.
"https://ml.wikipedia.org/w/index.php?title=സോമദത്തൻ&oldid=3456470" എന്ന താളിൽനിന്ന് ശേഖരിച്ചത്