ബാർബാറി ആട്

(ബാർബാറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലും പാകിസ്ഥാനിലും കാണപ്പെടുന്ന ചെറിയ ഇനം ആട് ആണ് ബാർബാറി അല്ലെങ്കിൽ ബാരി. ഇന്ത്യയിലെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലും ഇത് കാണപ്പെടുന്നു. വെള്ള നിറത്തിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ ഈ ആടിന്റെ പ്രത്യേകതകളാണ്‌. ചെറിയ മുഖവും മൂക്കിന്റെ അഗ്രം കൂർത്തതുമാണ്‌. ചെവികൾ നീളം കുറഞ്ഞതും ഇരുവശത്തേക്കും തള്ളി നിൽക്കുന്നവയുമാണ്‌. കാലുകൾക്ക് നീളം കുറവായതിനാൽ ഉയരം കുറവാണ്‌.

Barbari
Barbari billy
Conservation statusFAO (2007): not at risk[1]: 145 
Other names
  • Bari
  • Sai Bari
  • Thori Bari
  • Titri Bari
  • Wadi Bari
Distribution
Usedual-purpose, meat and milk[2]
Traits
Weight
  • Male:
    38 kg [2]
  • Female:
    23 kg [2]
Height
  • Male:
    71 cm [2]
  • Female:
    56 cm [2]
  • Goat
  • Capra aegagrus hircus

പ്രത്യേകതകൾ

തിരുത്തുക

മേയുവാൻ ആവശ്യത്തിന് സ്ഥലമില്ലാത്തയിടങ്ങളിൽ വളർത്താൻ പറ്റിയ ആടുകളാണ് ബാർബറി ആടുകൾ. ചെറിയ ഇനമായതിനാൽ വളരെ പൊക്കം കുറവാണിവ. 30-40 കിലോഗ്രാം ഭാരം, ചെറിയ മുഖം, കൂർത്ത മൂക്കിന്റെ അറ്റം, നീളം കുറഞ്ഞ അഗ്രം കൂർത്ത ചെവികൾ തുടങ്ങിയവ ശാരീരിക പ്രത്യേകതകളാണ്. ഒരു പ്രസസവത്തിൽ രണ്ടിലധികം കുട്ടികളുണ്ടാകാറുണ്ട്.[3]

അവലംബങ്ങൾ

തിരുത്തുക
  1. Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed July 2017.
  2. 2.0 2.1 2.2 2.3 2.4 Acharya, R.M. (1982). Sheep and goat breeds of India. Rome: FAO. ISBN 978-9251012123. Retrieved 4 March 2016.
  3. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ബാർബാറി_ആട്&oldid=3638990" എന്ന താളിൽനിന്ന് ശേഖരിച്ചത്