മഗ്ഗം

(കൈത്തറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഗ്ഗത്തിന്റെ രേഖാചിത്രം
  1. മരത്തിന്റെ ചട്ടക്കൂടു്
  2. നെയ്ത്തുകാരന്റെ ഇരിപ്പിടം
  3. പാവു് ചക്രം
  4. പാവു്
  5. പാവു് പാകുന്ന ഉരുൾത്തടി
  6. കോലുകൾ
  7. പാവുമായി ബന്ധിപ്പിച്ച ചരടുകൾ
  8. ചരടുകൾ ബന്ധിപ്പിച്ച കോലുകൾ
  9. ഓടം
  10. പാവിന്റെ നൂലിഴ
  11. നെയ്തെടുത്ത തുണി
  12. തുണി വലിച്ചു് നിർത്തുന്ന ഉരുൾത്തടി
  13. ഓടക്കൂടിന്റെ ചട്ട
  14. ഓടക്കൂടിന്റെ ക്രമീകരണം
  15. ഓടക്കൂടു്
  16. ചവിട്ടുകോലു്
  17. തുണിച്ചുരുട്ടു്

തുണികൾ നെയ്തെടുക്കുവാൻ പരമ്പരാഗത നെയ്ത്തു തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഒരു യന്ത്രമാണു് മഗ്ഗം അഥവാ കൈത്തറി നീളത്തിൽ വലിച്ചുനിർത്തിയ പാവിന്റെ നൂലിഴകളിലൂടെ ഓടം ഓടിച്ചാണു് ഇതിൽ തുണികൾ നെയ്യുന്നതു്. പാവിന്റെ ഇഴകളുമായി ബന്ധിപ്പിച്ച ചില കോലുകളിൽ മാറിമാറി ചവിട്ടിയാണു് പാവിന്റെ ഒന്നിടവിട്ട നൂലിഴകൾ എയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതു്. കൈപ്പ്ടിയുള്ള ഒരു ചരടു് വലിച്ചാണു് ഓടം ഒടിക്കുന്നതു്.

മുമ്പ് ഉപയോഗിച്ചിരുന്ന കുഴിമഗ്ഗത്തിന്റെ പരിഷ്കൃത രൂപമണു് മഗ്ഗം. യന്ത്രത്തറികൾ പ്രയോഗത്തിൽ വന്നുതുടങ്ങിയതോടെ കൈയും കാലുമുപയോഗിച്ചു് പ്രവർത്തിച്ചിരുന്ന മഗ്ഗം നെയ്ത്തു് തെരുവുകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി.

"https://ml.wikipedia.org/w/index.php?title=മഗ്ഗം&oldid=3661565" എന്ന താളിൽനിന്ന് ശേഖരിച്ചത്