തന്റെ നുണക്കഥകളിലൂടെ പ്രസിദ്ധനായ ഒരു ജർമ്മൻ സൈനികനായിരുന്നു ബാരൺ മുഞ്ചാസൻ (ആംഗലേയം : Hieronymus Carl Friedrich von Münchhausen, ജർമ്മൻ ഉച്ചാരണം: [ˈmʏnçhaʊzən]). ഇദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്ന് ഒട്ടോമൻ തുർക്കികൾക്കെതിരേ രണ്ടു യുദ്ധങ്ങളിൽ പങ്കെടുക്കുകയും തിരിച്ചു നാട്ടിലെത്തിയതിന് ശേഷം തന്റെ യാത്രകളെക്കുറിച്ച് അനേകം അവിശ്വസനീയമായ കഥകളുണ്ടാക്കി പറയാൻ ആരംഭിച്ചതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].

Hieronymus Carl Friedrich von Münchhausen
Münchhausen ca. 1740 as a Cuirassier in Riga, by G. Bruckner
ജനനം(1720-05-11)മേയ് 11, 1720
മരണംഫെബ്രുവരി 22, 1797(1797-02-22) (പ്രായം 76)
Bodenwerder
ദേശീയതജർമ്മൻ
തൊഴിൽNobleman, military officer
അറിയപ്പെടുന്നത്Tall tales
ജീവിതപങ്കാളി(കൾ)Jacobine von Dunten
Bernardine von Brunn

നുണക്കഥകളുണ്ടാക്കിപ്പറയുന്ന മാനസികാവസ്ഥയെക്കുറിക്കുന്ന മുഞ്ചാസൻ സിൻഡ്രോം എന്ന രോഗത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉണ്ടായത്.[1][2]

ഇദ്ദേഹത്തിന്റെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് റുഡോൾഫ് എറിച് റാസ്പ് (Rudolf Erich Raspe) എന്ന കഥാകൃത്ത് കൂടുതൽ അതിശയോക്തി കലർത്തി ബാരൺ മുഞ്ചാസൻ എന്നു തന്നെ പേരിൽ ഒരു കഥാപാത്രത്തെ ഉൾപ്പെടുത്തി മുഞ്ചാസൻ കഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.[3]

  1. "ഈ-മെഡിസിൻ ഹെൽത്ത് Munchausen Syndrome". Retrieved 2013 മെയ് 10. {{cite web}}: Check date values in: |accessdate= (help)
  2. "എൻ.എച്.എസ് യുകെ - Munchausen's syndrome". Archived from the original on 2013-06-02. Retrieved 2013 മെയ് 10. {{cite web}}: Check date values in: |accessdate= (help)
  3. "ആംഗലേയവിക്കിഗ്രന്ഥശാല-ബാരൺ മുഞ്ചാസന്റെ അതിശയകരമായ സാഹസികയാത്രകൾ". Retrieved 2013 മെയ് 10. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബാരൺ_മുഞ്ചാസൻ&oldid=4145914" എന്ന താളിൽനിന്ന് ശേഖരിച്ചത്