ബാരെൻ ദ്വീപ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാരെൻ ദ്വീപ് (വിവക്ഷകൾ) എന്ന താൾ കാണുക. ബാരെൻ ദ്വീപ് (വിവക്ഷകൾ)

ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്.[3] പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശ വൃത്താകാരത്തിൽ 12°16′N 93°51′E / 12.267°N 93.850°E / 12.267; 93.850 സ്ഥിതിചെയ്യുന്ന ബാരെൻ ദ്വീപുതന്നെയാണ്, തെക്കനേഷ്യാ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും. ഈ അഗ്നിപർവ്വതത്തിന് 18 ലക്ഷം (1.8 മില്യൺ) വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[4]

ബാരെൻ ദ്വീപ്
ബാരെൻ ദ്വീപ് - അഗ്നിപർവതം 1995-ൽ വമിക്കുന്നു.
ഉയരം കൂടിയ പർവതം
Elevation354 മീ (1,161 അടി)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബാരെൻ ദ്വീപ് is located in India
ബാരെൻ ദ്വീപ്
ബാരെൻ ദ്വീപ്
ഇന്ത്യയിൽ ബാരെൻ ദ്വീപിന്റെ സ്ഥാനം
സ്ഥാനംആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ
ഭൂവിജ്ഞാനീയം
Mountain typeപൈറോക്ലാസ്റ്റിക് കോണുകളുള്ള സ്ട്രാറ്റോ അഗ്നിപർവ്വതം
Last eruption2013 - 2016 (തുടരുന്നു)[1]
 
1885-ലെ ഒരു ഭൂപടം

സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവ്വതത്തിന്റെ മുകൾഭാഗമാണ്. ജനവാസം തീരെയില്ലാത്തെ ഈ ദ്വീപിന് ഏകദേശം 3 കിലോ മീറ്ററോളം വീതിയുണ്ട്. രണ്ടു കിലോമീറ്ററോളം വീതിയുള്ള ഇതിന്റെ കാൽഡെറയ്ക്ക് 250 മുതൽ 350 മീറ്റർ വരെ പൊക്കവുമുണ്ട്. അഗ്നിപർവ്വത മുഖം കടലിലേക്കു തുറക്കുന്നത് പടിഞ്ഞാറു ഭാഗത്തേക്കാണ്. ദ്വീപിന്റെ കിഴക്കു വശത്ത് ചെറു ശുദ്ധജല നീരുറവകളും കാണപ്പെടുന്നു.[1][5]

 
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു വിഗഹവീക്ഷണവും ബാരെൻ ദ്വീപിന്റെ സ്ഥാനവും (ചുവന്ന വൃത്തം)

ഇന്ത്യൻ യൂണിയന്റെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ബാരെൻ ദ്വീപ്. ഇത് ഭരണ കേന്ദ്രമായ പോർട്ട് ബ്ലെയറിന്റെ വടക്കു കിഴക്കു ഭാഗത്ത്, ഏകദേശം 135 കി.മീ ( 84 മൈൽ) അകലെയായി ഈ ദ്വീപു സ്ഥിതി ചെയ്യുന്നു. ഇന്ത്യാ-മ്യാന്മാർ ടെക്ടോണിക് പ്ലേറ്റുകളുടെ അതിർത്തിയിലുള്ള ഭൂകമ്പപ്രഭവ കേന്ദ്രത്തിന്റെ മധ്യത്തിലായാണ് ഈ അഗ്നിപർവ്വതം നിൽക്കുന്നത്.

എത്തിച്ചേരാൻ

തിരുത്തുക

ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും നാവിക വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്.[6] പോർട്ട് ബ്ലെയറിൽ നിന്നും പ്രത്യേകം ചാർട്ടു ചെയ്ത ബോട്ടുകൾ വഴി ബാരെൻ ദ്വീപിൽ എത്തിച്ചേരാം. പക്ഷേ ഇന്ത്യൻ വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഇവിടം സന്ദർശിക്കാൻ കഴിയൂ. വിദേശികൾക്കു ബോട്ടുകളിൽ തീരം വരെ എത്താനുള്ള അനുമതിയേ ഉള്ളൂ, ദ്വീപിൽ ഇറങ്ങാനുള്ള അനുമതി ഇല്ല.[7] പോർട്ട് ബ്ലെയറിൽ നിന്നും ദ്വീപിലേക്ക് എത്തിച്ചേരാൻ ഏകദേശം അഞ്ചോ ആറോ മണിക്കൂർ[ക] എടുക്കും.[5]

ബാരെൻ എന്ന പേരിന്റെ അർഥം തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലം എന്നാണ്.[8] മനുഷ്യ വാസം ഇല്ലാത്ത ദ്വീപാണെങ്കിലും, ചെറിയ ഒരു കൂട്ടം ആടുകളും പക്ഷികളും വവ്വാലുകളും എലികളും ഈ പ്രതികൂല കാലാവസ്ഥയിലും ഈ ദ്വീപിൽ വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളിലെ ഒരു ഉപവർഗ്ഗമായ പറക്കും കുറുക്കൻ(Flying Fox) എന്നയിനമാണ് ഇവിടെ കാണപ്പെടുന്നത്. കാൽഡെറയുടെ പുറവശവും അകത്തെ കുറച്ചു ഇടങ്ങളും അഗ്നിപർവ്വത സ്ഫോടനത്തിന്റെ സമയത്തെ ലാവാ പ്രവാഹത്തിൽ നിന്നും രക്ഷപെട്ടിട്ടുള്ളതുകൊണ്ട് ഇടതൂർന്ന പച്ചപ്പും ഇവിടെ കാണാനാകും. രണ്ടു ചെറിയ ശുദ്ധജല നീരുറവകൾ ദ്വീപിന്റെ തെക്കു കിഴക്കു ഭാഗത്തായി കണ്ടെത്തെപ്പെട്ടിട്ടുണ്ട്.[5][8]

കാട്ടാടുകൾ

തിരുത്തുക

ഇവിടെ കാണുന്ന ആടുകൾ വന്യമായി ജീവിക്കുന്നവയാണെങ്കിലും ഒരു പ്രത്യേക വർഗ്ഗമല്ലെന്നും വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിയ നാവികരാരെങ്കിലും ഇവിടെ വിട്ടിട്ടുപോയവയായിരിക്കണം എന്നുമാണ് പുതിയ നിഗമനം. പ്രകൃതി നിർദ്ധാരണം വഴി ആടുകൾ കടലിലെ ഉപ്പു വെള്ളം കുടിച്ചു ജീവിക്കാൻ കഴിവു നേടിയവയായിട്ട് ആദ്യ കാലങ്ങളിൽ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലത്തായി ചില ചെറു നീരുറവകൾ കണ്ടുപിടിക്കപ്പെടുകയും, അവിടങ്ങളിലെ ശുദ്ധജലം കുടിച്ചാണിവ കഴിയുന്നതെന്നുമാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്.[5][8]

സ്ഫോടന ചരിത്രം

തിരുത്തുക
 
2014-ൽ പുകവമിക്കുന്നു.

ക്രി.വ. 1787 ലാണ് ബാരെൻ ദ്വീപിന്റെ ആദ്യ സ്ഫോടനം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതിനു ശേഷം പത്തിൽ കൂടുതൽ തവണ ഈ പർവ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്.

2005 മുതൽ 2007 വരെ നീണ്ടു നിന്ന ഇതിന്റെ സ്ഫോടനം 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിനാശകാരിയായ സുനാമി-ഭൂകമ്പത്തിന്റെ തുടർച്ചയായുണ്ടായതായും അനുമാനിക്കപ്പെടുന്നു.[9]

ഈ അഗ്നി പർവ്വതത്തിന്റെ സ്ഫോടന ചരിത്രം ഏകദേശം താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.[1]

മുതൽ വരെ തെളിവ്
2013 ഒക്ടോബർ 12 2016 ഫെബ്രുവരി 15 (തുടരുന്നു.) ചരിത്രപരമായ നിരീക്ഷണം
2013 ഫെബ്രുവരി 16 2013 ഫെബ്രുവരി 16 ചരിത്രപരമായ നിരീക്ഷണം
2010 സെപ്റ്റംബർ 17 2011 ജൂൺ 22 ചരിത്രപരമായ നിരീക്ഷണം
2008 മെയ് 13 2010 ഏപ്രിൽ 19 (?) ചരിത്രപരമായ നിരീക്ഷണം
2005 മെയ് 26 2007 ഡിസംബർ 23 (?) ചരിത്രപരമായ നിരീക്ഷണം
2000 ജനുവരി അറിയപ്പെട്ടിട്ടില്ല ഉറപ്പില്ലാത്തവ
1994 ഡിസംബർ 20 (അതിനു മുൻപോ) 1995 ജൂൺ 5 ± 8 ദിവസങ്ങൾ ചരിത്രപരമായ നിരീക്ഷണം
1991 മാർച്ച് 29 1991 ഒക്ടോബർ 31 ± 7 ദിവസങ്ങൾ ചരിത്രപരമായ നിരീക്ഷണം
1852 അറിയപ്പെട്ടിട്ടില്ല ഉറപ്പില്ലാത്തവ
1832 മാർച്ച് അറിയപ്പെട്ടിട്ടില്ല ചരിത്രപരമായ നിരീക്ഷണം
1803 നവംബർ 1804 Jan 31 (അതിനു ശേഷമോ) ചരിത്രപരമായ നിരീക്ഷണം
1795 ഡിസംബർ 20 1795 ഡിസംബർ 21 (അതിനു ശേഷമോ) ചരിത്രപരമായ നിരീക്ഷണം
1789 മാർച്ച് 24 അറിയപ്പെട്ടിട്ടില്ല ചരിത്രപരമായ നിരീക്ഷണം
1787 മെയ് 12 അറിയപ്പെട്ടിട്ടില്ല ചരിത്രപരമായ നിരീക്ഷണം
8060 BCE ± 100 വർഷങ്ങൾ അറിയപ്പെട്ടിട്ടില്ല ഉറപ്പായത് , Tephrochronology

കുറിപ്പുകൾ

തിരുത്തുക

ക.^ ക്രി.വ. 2003-ലെ ഡിപ്പാർട്ടുമെന്റ് ഓഫ് എർത്ത് സയൻസ്, ഐ.ഐ.ടി ബോംബേ- പര്യവേഷണ യാത്രാ വിവരണം അനുസരിച്ചുള്ള കണക്കുകൾ.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 (GVP), The Smithsonian Institution's Global Volcanism Program (2013). "Barren Island" (in ഇംഗ്ലീഷ്). The Smithsonian Institution. Retrieved 2013 ഒക്ടോബർ 18. {{cite web}}: Check date values in: |accessdate= (help)
  2. ഗൂഗിൾ മാപ്പ് അനുസരിച്ച് ബാരെൻ ദ്വീപിന്റെ സ്ഥാനം ഇവിടെയാണ്.
  3. Kolkata, Geological Survey of India (2009). "THE BARREN ISLAND VOLCANO" (PDF) (in ഇംഗ്ലീഷ്). Archived from the original (PDF) on 2016-03-04. Retrieved 2013 ഒക്ടോബർ 18. {{cite web}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
  4. എക്കണോമിക്സ് റ്റൈംസ്, ഇന്ത്യാ റ്റൈംസ് (ഏപ്രിൽ 11, 2013). "Barren Island volcano is 1.8 million years old: Study" (പത്ര വാർത്ത) (in ഇംഗ്ലീഷ്). Archived from the original on 2013-10-23. Retrieved 2013-10-23.
  5. 5.0 5.1 5.2 5.3 "Scientific Expedition to Barren Island (Andaman Islands, Indian Ocean)". 2003. Archived from the original on 2012-04-02. Retrieved June 2013. {{cite web}}: Check date values in: |accessdate= (help); line feed character in |title= at position 39 (help)
  6. Andaman And Nicobar Administration - Barren Island (Barren Volcano erupts)
  7. "go2andaman.com - Barren Island – Active Volcano". Archived from the original on 2013-08-06. Retrieved 2013-10-21.
  8. 8.0 8.1 8.2 നേറ്റീവ് പ്ലാനെറ്റ്, മലയാളം. "ബാരെൻ ഐലൻഡ്, ആൻഡമാൻ ആൻഡ് നിക്കോബാർ". Retrieved 2013 ഒക്ടോബർ 23. {{cite web}}: Check date values in: |accessdate= (help)
  9. Jørgen S. Aabech. "Barren Island, Andaman Islands, Indian Ocean". Retrieved June 2013. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാരെൻ_ദ്വീപ്_(ഇന്ത്യ)&oldid=3638920" എന്ന താളിൽനിന്ന് ശേഖരിച്ചത്