ബാരാഹ്മാസ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രചാരത്തിലുള്ള ഒരു കാവ്യാത്മക രീതിയായ ബാരാഹ്മാസ ( "പന്ത്രണ്ട് മാസം") [1][2][3]പ്രധാനമായും ഇന്ത്യൻ നാടോടി പാരമ്പര്യത്തിൽ നിന്ന് ഉത്ഭവിച്ചതാണ്.[4] സാധാരണയായി ഇതിലെ പ്രമേയം കാലാനുസൃതവും അനുഷ്ഠാനപരവുമായ സംഭവങ്ങൾ കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ കാമുകനേയോ ഭർത്താവിനേയോ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിരഹിണിയായ ഒരു സ്ത്രീയുടെ വൈകാരികാവസ്ഥയെ ചുറ്റിപ്പറ്റിയാണ്.[5][6] മാസങ്ങളുടെ പുരോഗതി (ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്) ഈ വിഭാഗത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. എന്നാൽ മാസങ്ങളുടെ എണ്ണം ബാരഹ് (Hindi: बारह) അല്ലെങ്കിൽ "പന്ത്രണ്ട്" ആയിരിക്കണമെന്നില്ല. നാടോടി പാരമ്പര്യങ്ങളുടെ അതേ തലമുറയിൽ അറിയപ്പെടുന്ന ചൗമാസ, ഛൈമാസ, അഷ്ടമാസ (യഥാക്രമം നാല്, ആറ്, എട്ട് മാസത്തെ ചക്രങ്ങൾ) തുടങ്ങിയ സമാനമായ കാവ്യരൂപങ്ങളും നിലവിലുണ്ട്. [7]
യഥാർത്ഥത്തിൽ ഒരു വാമൊഴി പാരമ്പര്യമാണെങ്കിലും, ബംഗാളി, ഗുജറാത്തി, ഹിന്ദി, രാജസ്ഥാനി, ബിഹാരി, പഞ്ചാബി മുതലായ പ്രധാന ആധുനിക ഇന്തോ-ആര്യൻ ഭാഷകളിലുടനീളം നിരവധി ഇന്ത്യൻ കവികളുടെ [8] നീളമേറിയ കവിതകൾ, ഇതിഹാസങ്ങൾ, ആഖ്യാനങ്ങൾ എന്നിവയിൽ ഈ വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ജനതയുടെ നാടോടി കവിതകളിലും ഇത് കാണാം.[9]
ഉത്ഭവം
തിരുത്തുകപന്ത്രണ്ട്" എന്നർത്ഥം വരുന്ന "ബാരഹ്" മാസം എന്നർത്ഥം വരുന്ന "മാസ്" എന്നീ ഹിന്ദി പദങ്ങൾ ചേർന്നാണ് ബാരാഹ്മാസ എന്ന വാക്ക് ഉത്ഭവിച്ചത്. [10] ബംഗാളിയിലെ ബാറോമാസി പോലെ മറ്റ് ഭാഷകളിലും സമാനപദങ്ങൾ പ്രചാരത്തിലുണ്ട്.[11]
സാഹിത്യം
തിരുത്തുകബാരാഹ്മാസ, ഷട്ഋതു (‘ആറ് സീസണുകൾ’)വിഭാഗത്തിലും അവധി ഭാഷയിലെ പ്രേമാഖ്യാനാസ്(‘റൊമാൻസ്’),[12] നൽഹ കവിയുടെ [8][13]ബിസാൽദേവ്-റാസ് പോലുള്ള രാജസ്ഥാനി റസൗസുകൾ ('ബല്ലാഡുകൾ'), അതുപോലെ പ്രശസ്ത ബ്രജ് ഭാഷാ കവി കേശാവദാസിന്റെ കൃതികളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.[14] പ്രധാനമായും രാമ-കൃഷ്ണാരാധനയെ ചുറ്റിപ്പറ്റിയുള്ള തുളസിദാസ്, സുർദാസ് എന്നിവരുടെ കവിതകളിലും ഭക്തിനിർഭരമായ ബാരാഹ്മാസ കണ്ടെത്തിയിട്ടുണ്ട്.[15][10]
ബാരാഹ്മാസ ആദ്യം ഹിന്ദിയിലും പിന്നീട് ക്രമേണ ഉറുദുവിലും പ്രത്യക്ഷപ്പെട്ടു. ഒർസിനി പറയുന്നതനുസരിച്ച്, "ഒരുപക്ഷേ 1860 കളിലെ ഉത്തരേന്ത്യയിൽ വാണിജ്യ പ്രസിദ്ധീകരണങ്ങളിൽ ആദ്യത്തെ ഗണ്യമായ വിഭാഗമായിരുന്നു അവ."[16]
ബംഗാളിയിൽ, മംഗൽ-കാവ്യ എന്നറിയപ്പെടുന്ന ഭക്തിസാഹിത്യത്തിൽ ബാറോമാസിസ് ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രാവതിയുടെ ഹിന്ദു ഇതിഹാസമായ രാമായണത്തിന്റെ അനുരൂപീകരണത്തിൽ ഒരു വർഷം മുഴുവൻ രാമനുമായുള്ള അനുഭവങ്ങൾ സീത ഓർമ്മിക്കുന്നു.[11]
പേർഷ്യൻ
തിരുത്തുകപേർഷ്യൻ ഭാഷയിലെ ആദ്യത്തേതും ഏകവുമായ സാഹിത്യ ബരാഹ്മസ രചിച്ചത് സദ്-ഇ-സൽമാൻ ആണ്. ലാഹോറിൽ താമസിച്ചിരുന്ന കവി, ഇന്ത്യൻ നാടോടി കൺവെൻഷനുകളാൽ സ്വാധീനിക്കപ്പെട്ടിരിക്കാം. എന്നാൽ അതിന്റെ പ്രമേയം ഒരു സ്ത്രീയുടെ വാഞ്‌ഛയോ കാമുകന്മാരുടെ കൂട്ടായ്മയോ അല്ല, ഇറാനിയൻ മാസമായ പർവാർഡിനിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്[12]
ഗുജറാത്തി
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗുജറാത്തിലെ കവി-സന്യാസി ബ്രഹ്മാനന്ദ് ബാരഹമാസിനെ പുനർനിർമ്മിക്കുകയും സ്വാമിനാരായണ സമ്പ്രദായത്തിന്റെ ദൈവശാസ്ത്രം ഉൾപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ രചനകൾ വലിയ കൃഷ്ണ-ഭക്തി കവിതകൾക്ക് കീഴിലാണ്.[17]
അവലംബം
തിരുത്തുക- ↑ Raheja, Gloria Goodwin (2017). ""Hear the Tale of the Famine Year": Famine Policy, Oral Traditions, and the Recalcitrant Voice of the Colonized in Nineteenth-Century India". Oral Tradition (in ഇംഗ്ലീഷ്). 31 (1). doi:10.1353/ort.2017.0005. hdl:10355/65381. ISSN 1542-4308. S2CID 164563056 – via Project MUSE.
This song was written in the traditional form of a barahmasa (a "song of the twelve months"). In central and northern India, this is almost entirely...
- ↑ Raeside, I. M. P. (1988). "Bārahmāsā in Indian literatures. Songs of the twelve months in Indo-Aryan literatures. By Charlotte Vaudeville with a foreword by T. N. Madan. pp. xvi, 139. DelhiMotilal Banarsidass, 1986. (Revised and enlarged English edition, first pub. in French, 1965.) Rs. 70". Journal of the Royal Asiatic Society (in ഇംഗ്ലീഷ്). 120 (1): 218. doi:10.1017/S0035869X00164652. ISSN 2051-2066.
- ↑ Dwyer, Rachel; Dharampal-Frick, Gita; Kirloskar-Steinbach, Monika; Phalkey, Jahnavi (2016). "Monsoon". Key Concepts in Modern Indian Studies (in English). NYU Press. ISBN 978-1-4798-2683-4 – via Project MUSE.
Conversely, the sixteenth century tradition of Hindi poetry known as Barahmasa (lit. 'songs of the twelve months'), which also appears in...
{{cite book}}
: CS1 maint: unrecognized language (link) - ↑ Wadley, Susan Snow (2005). Essays on North Indian Folk Traditions (in ഇംഗ്ലീഷ്). Orient Blackswan. p. 57. ISBN 978-81-8028-016-0.
Evidence indicates that the Barahmasa originated in folk poetry...
- ↑ Orsini, Francesca (2010). "Barahmasas in Hindi and Urdu". In Orsini, Francesca (ed.). Before the divide: Hindi and Urdu literary culture. New Delhi: Orient BlackSwan. p. 143. ISBN 978-81-250-3829-0. OCLC 490757928.
- ↑ Claus, Peter J.; Diamond, Sarah; Mills, Margaret Ann (2003). South Asian Folklore: An Encyclopedia : Afghanistan, Bangladesh, India, Nepal, Pakistan, Sri Lanka (in ഇംഗ്ലീഷ്). Taylor & Francis. p. 52. ISBN 978-0-415-93919-5.
The primary focus is on the human year, as formed and mediated by the climatic year and its associated...through the psychological shoals of the annual cycle.
- ↑ Alam, Muzaffar (2003). "The Culture and Politics of Persian in Precolonial Hindustan". In Pollock, Sheldon (ed.). Literary Cultures in History: Reconstructions from South Asia (in English). University of California Press. ISBN 978-0-520-92673-8.
The succession of months is a fundamental component, but the number of months is not necessarily twelve. The songs known as chaumasas, chaymasas, and astamasas (cycles of four, six, and eight months, respectively) belong to same category. These are in some cases mere catalogs of seasonal festivals and read like a kind of calendar.
{{cite book}}
: CS1 maint: date and year (link) CS1 maint: unrecognized language (link) - ↑ 8.0 8.1 Orsini, Francesca (2010). "Barahmasas in Hindi and Urdu". Before the divide : Hindi and Urdu literary culture. New Delhi: Orient BlackSwan. p. 147. ISBN 978-81-250-3829-0. OCLC 490757928.
{{cite book}}
: CS1 maint: date and year (link) - ↑ Wadley, Susan Snow (2005). Essays on North Indian Folk Traditions (in ഇംഗ്ലീഷ്). Orient Blackswan. p. 54. ISBN 978-81-8028-016-0.
- ↑ 10.0 10.1 Srivastava, P.K. (2016). "Separation and Longing in Viraha Barahmasa". The Delhi University Journal of the Humanities and the Social Sciences. 3: 43–56.
- ↑ 11.0 11.1 Bose, Mandakranta; Bose, Sarika Priyadarshini (2013). A Woman's Ramayana: Candrāvatī's Bengali Epic (in ഇംഗ്ലീഷ്). Routledge. pp. 30–32. ISBN 978-1-135-07125-7.
- ↑ 12.0 12.1 Pandey, Shyam Manohar (1999). "Brahamasa in Candayan and in Folk Traditions". Studies in early modern Indo-Aryan Languages, Literature, and Culture : research papers, 1992–1994, presented at the Sixth Conference on Devotional Literature in New Indo-Aryan Languages, held at Seattle, University of Washington, 7–9 July 1994. Entwistle, A. W. New Delhi: Manohar Publishers & Distributors. pp. 287, 303, 306. ISBN 81-7304-269-1. OCLC 44413992.
- ↑ Vaudeville, Charlotte (1986). Bārahmāsā in Indian Literatures: Songs of the Twelve Months in Indo-Aryan Literatures (in ഇംഗ്ലീഷ്). Motilal Banarsidass. p. 12. ISBN 978-81-208-0185-1.
- ↑ Sodhi, Jiwan (1999). A Study of Bundi School of Painting (in ഇംഗ്ലീഷ്). Abhinav Publications. p. 54. ISBN 978-81-7017-347-2.
Amongs all these poets, the most popular was Keshavdasa, the renowned poet laureate of Raja Inderjit of Orchha. He gave new meaning to the Barahmasa...The Baramasa motif in Brajbhasha poetry not only gave freshness...
- ↑ Vaudeville, Charlotte (1986). Bārahmāsā in Indian Literatures: Songs of the Twelve Months in Indo-Aryan Literatures (in ഇംഗ്ലീഷ്). Motilal Banarsidass. p. 41. ISBN 978-81-208-0185-1.
...traditional barahamasas form in their religious works to the glories of Rama and Krishna...in fact a barahmasa attributed to Tulsidas...
- ↑ Orsini, Francesca (2010). Orsini, Francesca (ed.). Before the divide: Hindi and Urdu literary culture. New Delhi: Orient BlackSwan. p. 169. ISBN 978-81-250-3829-0. OCLC 490757928.
- ↑ Swaminarayan Hinduism : tradition, adaptation and identity. Williams, Raymond Brady., Trivedi, Yogi. (1st ed.). New Delhi, India: Oxford University Press. 2016. ISBN 978-0-19-908657-3. OCLC 948338914.
{{cite book}}
: CS1 maint: others (link)