ബാബ സത്യസായി
സത്യസായി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി കോടി രാമകൃഷ്ണ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ ചലച്ചിത്രമാണ് ബാബാ സത്യസായി. നടൻ ദിലീപാണ് സത്യസായിബാബയുടെ 25 വയസ്സു മുതൽ 85 വയസ്സു വരെയുള്ള ജീവിതം അവതരിപ്പിക്കുന്നത്. തെലുഗു ഭാഷയിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെ മറ്റു ഇന്ത്യൻ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുന്നു. ഇളയരാജ ചിത്രത്തിനു സംഗീതം നൽകുന്നു. കെ.കെ. ശെന്തിൽകുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാബയുടെ പിതാവായി ശരത്ബാബുവും മാതാവായി ജയപ്രദയും അഭിനയിക്കുന്നു.
ബാബ സത്യസായി | |
---|---|
സംവിധാനം | കോടി രാമകൃഷ്ണ |
നിർമ്മാണം | Karatam Rambabu |
അഭിനേതാക്കൾ | ദിലീപ് അനുഷ്ക ഷെട്ടി ജയപ്രദ ശരത് ബാബു |
സംഗീതം | ഇളയരാജ |
ഗാനരചന | Jonnavithula |
ഛായാഗ്രഹണം | K. K. Senthil Kumar |
ചിത്രസംയോജനം | Marthand k Venkatesh[1] |
രാജ്യം | ഇന്ത്യ |
ഭാഷ | തെലുഗു, ഒപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുന്നു. |
ബജറ്റ് | 80 crore |
അഭിനേതാക്കൾ
തിരുത്തുക- ദിലീപ് - സത്യസായി ബാബ (സത്യനാരായണ രാജു)
- അനുഷ്ക ഷെട്ടി
- ജയപ്രദ - ബാബയുടെ അമ്മ (ഈശ്വരമ്മ)
- ശരത് ബാബു - ബാബയുടെ പിതാവ്
- സുകുമാരി