പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു കെ.എസ്. നൈനാൻ എന്ന ബാബു ചെങ്ങന്നൂർ (15 ജൂൺ 1935 - 12 മാ‍ർച്ച് 1980).[1] ഒരു മലയാള പത്രത്തിലെ ആദ്യ യുദ്ധകാര്യ ലേഖകനായിരുന്നു. 1962 ലെ ഇന്ത്യ - ചൈനീസ് യുദ്ധം മനോരമക്കു വേണ്ടി റിപ്പോർട്ട് ചെയ്തു. പിന്നീട് കോംഗോ യുദ്ധവും വിയറ്റ്നാം യുദ്ധവും മനോരമക്കു വേണ്ടി റിപ്പോർട്ട് ചെയ്തു.

ബാബു ചെങ്ങന്നൂർ
ബാബു ചെങ്ങന്നൂർ
ജനനം
ബാബു

(1935-06-15)ജൂൺ 15, 1935
മരണംമാർച്ച് 12, 1980(1980-03-12) (പ്രായം 44)
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകനും സാഹിത്യകാരനും
അറിയപ്പെടുന്നത്യുദ്ധകാര്യ ലേഖകൻ
അറിയപ്പെടുന്ന കൃതി
കുഴിതോണ്ടി (നോവൽ)

ജീവിതരേഖ

തിരുത്തുക

ചെങ്ങന്നൂർ കഴനക്കുന്നിൽ പരേതനായ സ്‌കറിയയുടെ മകനാണ്. വിദ്യാർത്ഥിയായിരുന്നപ്പോൾതന്നെ ചെറുകഥാരംഗത്ത് അറിയപ്പെട്ടിരുന്നു. സാഹിത്യപരിഷത്ത് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. [2]ഇന്റർമീഡിയറ്റ് കഴിഞ്ഞ് കൊല്ലം ഫാത്തിമാ കോളജിൽ നാഷനൽ ഡിപ്ലോമ ഇൻ കൊമേഴ്സ് (എൻഡിസി) പഠിച്ചു.[3]

ഒട്ടേറെ വിദേശരാഷ്ട്രങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ള ബാബു യാത്രാവിവരണ കൃതികളും രചിച്ചിട്ടുണ്ട്. ക്വാലലമ്പൂരിലെ സ്‌ട്രെയ്റ്റ് ടൈംസിൽ രണ്ട് വർഷം പത്രപ്രവർത്തന പരിശീലനം നേടിയിട്ടുണ്ട്. 1958 മുതൽ മലയാള മനോരമയിൽ. മനോരമയുടെ യുദ്ധകാര്യ ലേഖകനായിരുന്നു. 1978 ൽ മലയാള മനോരമയിൽ നിന്ന് ന്യൂസ് എഡിറ്ററായി വിരമിച്ചു.

  • ചോരയും ചെങ്കോലും (നോവൽ)
  • ഉരുൾപൊട്ടൽ
  • കിഴക്കൊരു നക്ഷത്രം
  • അണയാൻ കൊതിച്ച കൈത്തിരികൾ
  • മാസ്മരമനുഷ്യൻ
  • നൈജീരിയൻ നാടുകളിൽ
  • കോലായിൽ കുടുങ്ങിയ കള്ളനോട്ടുകൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • സാഹിത്യപരിഷത്ത് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനം
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 293. ISBN 81-7690-042-7.
  2. archive.keralamediaacademy.org/content/babu-chengannur
  3. https://www.manoramaonline.com/opinion/thomas-jacob/2020/07/04/first-war-reporter-from-a-malayalam-newspaper.html
"https://ml.wikipedia.org/w/index.php?title=ബാബു_ചെങ്ങന്നൂർ&oldid=3392878" എന്ന താളിൽനിന്ന് ശേഖരിച്ചത്