ബാബിനോവ് റോഡ്
യുറാൽ പർവ്വതനിരയിലൂടെ നിർമ്മിച്ച ഏറ്റവും ദൂരം കുറഞ്ഞ പാതയായിരുന്നു ബാബിനോവ് റോഡ് (Бабиновская дорога) . സൊലികമ്സ്ക് മുതൽ വെർഖൊതുര്യെ വരെയായിരുന്നു ഈ റോഡ്. അവിടെനിന്ന് സൈബീരിയയിലെ ടൊബോൾസ്കിലേക്ക് വരെ വ്യാപിച്ചിരുന്നു . 1597 ൽ ആർടെമി ബാബിനോവാണ് ഈ പാത കണ്ടെത്തിയത്. പിന്നീട് വർഷങ്ങൾക്കുശേഷം വനങ്ങളിൽക്കുള്ളിലൂടെ ഈ പാത നിർമ്മിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന നദിയിലൂടെയുള്ള സങ്കീർണ്ണമായ ചെർഡൈൻ റൂട്ടിനുപകരം ഈ വഴി ഉപയോഗിക്കാനാരംഭിച്ചു. [1]
ബാബിനോവ് റോഡിന്റെ നിർമ്മാണമാണ് സൈബീരിയയുടെ റഷ്യൻ കോളനിവൽക്കരണവും പതിനേഴാം നൂറ്റാണ്ടിൽ റഷ്യയിലെ സാർഡോമിന്റെ വിപുലമായ പ്രദേശിക വളർച്ചയും സാധ്യമാക്കിയത്. ഖാൺഡി, മാൻസി എന്നീ വേട്ടക്കാരുടെ ഗോത്രങ്ങൾ നിലവിൽ ഉപയോഗിച്ചിരുന്ന നടപ്പാത അടിസ്ഥാനമാക്കിയായിരുന്നു റോഡ് നിർമ്മാണം നടത്തിയത്.
പതിനേഴാം നൂറ്റാണ്ടിൽ ഈ റോഡിൽ പലയിടത്തും ചെറിയ കോട്ടകൾ നിർമ്മിച്ചിരുന്നു. ഇവ ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന റഷ്യക്കാരെ തദ്ദേശീയരുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. [2] 1598ലാണ് വെർഖൊതുര്യെയിലുള്ള ആദ്യത്തെ കോട്ട നിർമ്മിച്ചത്. കിഴക്കേയറ്റത്തുള്ള ആദ്യത്തെ കോട്ടയാണിത്.[3]
1735 ൽ ഗ്രേറ്റ് സൈബീരിയൻ റോഡ് നിർമ്മിക്കുന്നതുവരെ യൂറോപ്പിൽ നിന്ന് സൈബീരിയയിലേക്കുള്ള ഏക ഉപയോഗ്യമായ പാത ബാബിനോവ് റോഡായിരുന്നു .[4]
അവലംബങ്ങൾ
തിരുത്തുക- ↑ Great Soviet Encyclopaedia
- ↑ s:ru:ЭСБЕ/Бабиновская дорога
- ↑ Редакция журнала Наука и жизнь (2004-12-14). "Первая Сухопутная Дорога В Сибирь | Наука И Жизнь". Nkj.ru. Retrieved 2014-04-14.
- ↑ "ПУТЬ В СИБИРЬ - Дорога, создавшая Россию". Ikz.ru. Archived from the original on 2014-01-28. Retrieved 2014-04-14.