ആർടെമി ബബിനോവ്

ദേശപരിവേക്ഷകന്‍

റഷ്യയിലെ വെർഖ്-ഉസോൾക എന്ന ഗ്രാമത്തിൽ നിന്നുള്ള സഞ്ചാരിയാണ് ആർടെമി സഫ്രൊനോവിച് ബബിനോവ് (Артемий Сафронович Бабинов). യുറാൽ പർവ്വനിരകളിലൂടെയുള്ള ഏറ്റവും നീളം കുറഞ്ഞ പാത കണ്ടെത്തിയത് ഇദ്ദേഹമാണ്. 1597ൽ പെർം ഭാഗത്തുള്ള സൊലികംസ്കിൽ നിന്ന് കിഴക്ക് വെർഖൊതുര്യ വരെയുള്ള പാതയാണ് ഇത്. നേരത്തേ ഉപയോഗിച്ചിരുന്ന ചെർഡൈൻ റൂട്ടിനേക്കാൾ എട്ടിലൊന്ന് ദൂരം കുറവാണ് ബബിനോവ് റോഡിന്. ഈ പാതകണ്ടെത്തിയ അദ്ദേഹത്തിന്റെ കഥ യുറലുകളിൽ പ്രചാരത്തിലുണ്ട്. വോഗുൾ വേട്ടക്കാരെ കാട്ടിലൂടെ ബബിനോവ് രഹസ്യമായി പിന്തുടർന്നു. ഈ വഴിയെല്ലാം മരക്കമ്പുകൾകൊണ്ട് അദ്ദേഹം അടയാളപ്പെടുത്തിവച്ചു.[1] ഇങ്ങനെയാണ് അദ്ദേഹം മലനിരകളിലൂടെയുള്ള ബബിനോവ് റോഡ് കണ്ടെത്തിയത്. ഇതിന്റെ പ്രതിഫലമായി, സാർ തിയോഡോർ അദ്ദേഹത്തിന് ധാരാളം ഭൂമി നൽകി, നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി. [2]

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർടെമി_ബബിനോവ്&oldid=3754217" എന്ന താളിൽനിന്ന് ശേഖരിച്ചത്