ചെർഡൈൻ റൂട്ട്
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റഷ്യക്കാർ സൈബീരിയയിലേക്ക് പോകാൻ ഉപയോഗിച്ച പ്രധാന റൂട്ടാണ് ചെർഡൈൻ റോഡ് (Чердынская). യുറാലിന്റെ പടിഞ്ഞാറുവശത്തുള്ള ചെർഡൈനിൽ നിന്ന് ഈ പാത ആരംഭിച്ചു. യുറാലിലെ അനേകം നദികളിലൂടെയും അവക്കിടയിലുള്ള പോർട്ടേജുകളിലൂടെയുമാണ് ഈ പാത നിലനിന്നിരുന്നത്. വിഷേര, ലോസ്വ, ടവ്ഡ, ടൊബോൾ എന്നീ നദികളിലൂടെയാണ് ഈ റൂട്ട് കടന്നുപോയത്.[1]
1580 ഓടെ യെർമാക്കും കൊസാക്കുകളും ടാഗിൽ നദിയുടെ കൈവഴിയായ ചുസോവയ നദിയിലൂടെ ബാരഞ്ചയിലേക്ക് കടന്നു. സൈബീരിയയിലെ ഖാനേറ്റിലേക്ക് നുഴഞ്ഞുകയറുകയും പ്രദേശം കീഴടക്കുകയും ചെയ്യുന്നതിൽ അവർ വിജയിച്ചു. അപ്പർ ടാഗിൽ ഭാഗത്ത വളരെ ആഴമില്ലാത്തതിനാൽ പിന്നീട് ഈ റൂട്ട് ഉപേക്ഷിച്ചു.
1592 ൽ ചെർഡിൻ റോഡിന്റെ കിഴക്കൻ ടെർമിനസിന് കാവൽ നിൽക്കാനായി റഷ്യക്കാർ പെലിം കോട്ട നിർമ്മിച്ചു. 1597ൽ ആർടെമി ബാബിനോവ് ദൂരം കുറഞ്ഞ കരയിലൂടെയുള്ള വഴി കണ്ടെത്തി. ഇതാണ് ബാബിനോവ് റോഡ്. [2] ഈ റൂട്ടിന്റെ നിർമ്മാണം പൂർത്തിയായതോടെ ചെർഡിൻ റൂട്ട് പ്രവർത്തനരഹിതമായി.
ഇതും കാണുക
തിരുത്തുക- സൈബീരിയൻ നദി റൂട്ടുകൾ
പരാമർശങ്ങൾ
തിരുത്തുക- ↑ "Great Soviet Encyclopaedia". Archived from the original on 2014-04-07. Retrieved 2014-04-05.
- ↑ Soviet Encyclopaedia of History