വെസ്റ്റ് ബാങ്കിലെ ഒരു പലസ്തീനിയൻ ഗ്രാമമാണ് ബാട്ടിർ (അറബി: بتير) .ബേത് ലാഹേമിന്റെ പടിഞ്ഞാറ് 6.4 കിലോമീറ്ററും ജറുസലേമിന്റെ തെക്ക് പടിഞ്ഞാറുമാണ് ഈ ഗ്രാമം. ബൈസന്റൈൻ, ഇസ്ലാമിക് കാലഘട്ടങ്ങളിൽ ഇവിക്കട ജനവാസമുണ്ടായിരുന്നു. ഓട്ടോമൻ, ബ്രിട്ടീഷ് മാൻഡേറ്റ് കാലങ്ങളിൽ ജനസംഖ്യാ സെൻസസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ കാലങ്ങളിൽ, നഗരം ജറുസലേമിൽ നിന്ന് ബേട്ട് ജിബ്രിൻ വഴിയായിരുന്നു ഇവിടെ എത്തിയിര്ന്നത്.ജാഫ-ജറുസലേം റെയിൽവേയുടെ ആധുനിക മാർഗ്ഗത്തിനു മുകളിലാണ് ബാട്ടിർ സ്ഥിതി ചെയ്യുന്നത്. 1949 മുതൽ ഇസ്രയേലിനും ജോർഡാനും ഇടയിൽ യുദ്ധസന്നാഹ പാതയായി പ്രവർത്തിച്ച് വരികയും ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ ഇവിടം പിടിച്ചടക്കുകയും ചെയ്തു.2007 ൽ ബാട്ടിർ ജനസംഖ്യ 4,000 ആയിരുന്നു.

Battir
Other transcription(s)
 • Arabicبتير
 • Also spelledBateer (official)
Battir
Battir
GovernorateBethlehem
ഭരണസമ്പ്രദായം
 • Head of MunicipalityAkram Bader
വിസ്തീർണ്ണം
 • Jurisdiction7,419 dunams (7.4 ച.കി.മീ. or 2.9 ച മൈ)
ജനസംഖ്യ
 (2007)[1]
 • Jurisdiction3,967
Name meaningBether[2]
Official namePalestine: Land of Olives and Vines — Cultural Landscape of Southern Jerusalem, Battir
TypeCultural
Criteriaiv, v
Designated2014 (38th session)
Reference no.1492
State Party Palestine
RegionArab States
EndangeredSince 2014

ഒലിവുകളുടെയും മുന്തിരിയുടെയും നാടായ,സാംസ്കാരിക ഭൂമികയാണ് ദക്ഷിണ ജറുസലേമിലെ ബാട്ടിർ എന്ന് 2014-ൽ യുനസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം പൗരാണികത

തിരുത്തുക

രണ്ടാം നൂറ്റാണ്ടിലെ ബാർ കോർബയുടെ കലാപത്തിന്റെ അന്തിമ പോരാട്ടത്തിൽ പുരാതന ബീവാർ കോട്ടയുള്ള ഒരു യഹൂദ ഗ്രാമം ആയിരുന്നു . ആധുനിക പലസ്തീനിയൻ ഗ്രാമം വടക്ക് കിഴക്കായി പുരാതനമായ ഖിർബത് എൽ-യഹൂദ് (അറബി, "യഹൂദന്മാരുടെ നാശം" എന്ന അർത്ഥത്തിൽ) എന്ന പേരിൽ നിർമ്മിക്കുന്നു. "റോമാക്കാർക്കെതിരെയുള്ള രണ്ടാമത്തെ കലാപം ബെഥറിൽ നയിച്ച നേതാവ് എ.ഡി. 135-ൽ മരണപ്പെട്ടു. "[3][4][5]" ആധുനിക കാർഷിക ടെറസസ് കൃഷി പുരാതന കോട്ട കെട്ടിടത്തിന്റെ പിന്തുടർച്ചയാണ്. " മോഡിംയിലെ ഹിബ്രു മുനിയായ ടാനിക്കിന്റെ (Tannic) ശവകുടീരത്തിന്റെ സ്ഥലവും ഈ ഗ്രാമത്തിൽതന്നെയുണ്ട്. [6] അവസാനകാല ബൈസന്റൈൻ കാലഘട്ടത്തിലെ അഥവാ ആദ്യകാല മുസ്ലീം കാലഘട്ടത്തിലെ ഒരു മൊസൈക്ക് ബാട്ടിറിൽ കണ്ടെത്തി. [7]

ഒട്ടോമൻ കാലം

തിരുത്തുക

‌1596-ൽ, ഓട്ടമൻ ടാക്സ് രജിസ്റ്ററിൽ കുദിസിലെ നഹിയ (പ്രാദേശിക ഭരണ രീതി)യിൽ ഒരു ഗ്രാമമായിട്ടായിരുന്നു ബാട്ടിർ പ്രത്യക്ഷപ്പെട്ടത്. അതിൽ 24 വീടുകളും രണ്ട് ബാച്ചിലേഴ്സും താമസിച്ചിരുന്നു. ഗോതമ്പ്, വേനൽ വിളകൾ, ഫലവൃക്ഷങ്ങൾ, ആട് അല്ലെങ്കിൽ തേനീച്ച എന്നിവയിൽ നിന്ന് നികുതി അടക്കി. മൊത്തം 4,800 ഏക്കർ ഭൂമി. എല്ലാ വരുമാനവും വഖാഫിലേക്ക് മാറ്റിയിരുന്നു. [8]

1838 ൽ ജറുസലേമിനു പടിഞ്ഞാറ് ബേനി ഹസൻ ജില്ലയിലുള്ള ബാറ്റിർ എന്ന ഗ്രാമം എന്ന് രേഖപ്പെടുത്തിയിരുന്നു.[9][10] 1860 കളിൽ ഫ്രഞ്ച് പര്യവേഷകനായ വിക്ടർ ഗൂറിൻ ഈ സ്ഥലത്തെ സന്ദർശിച്ചു. [11] 1871 മുതൽ ഒരു ഓട്ടോമാൻ ഗ്രാമ പട്ടിക പ്രകാരം ബാട്ടിർ ജനസംഖ്യയുടെ ആകെ എണ്ണം 239 ആയിരുന്നു. ആകെ 62 വീടുകൾ ഉണ്ടായിരുന്നു. "പള്ളിയുടെ മുറ്റത്തിന്റെ പ്രവാഹമായിലൂടെ ഒഴുകുന്ന സുന്ദരമായ ഒരു അരുവി" ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. [12][13]

1883-ൽ ഫലസ്തീൻ പര്യവേക്ഷണ ഫണ്ട് സർവെ ഓഫ് വെസ്റ്റേൺ പലസ്തീൻ ബാട്ടിർ, മിതമായ വലിപ്പമുള്ള ഗ്രാമമായി, ആഴമേറിയ താഴ്വരയുടെ ആധിക്യവും രേഖപ്പെടുത്തി വിവരിച്ചിരുന്നു.[14]

1896-ൽ ബാട്ടിറിന്റെ ജനസംഖ്യ 750 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[15]

ഇരുപതാം നൂറ്റാണ്ടിൽ ബാട്ടറുടെ വികസനം ജറുസലേമിലേക്കുള്ള റെയിൽവേയുമായി ബന്ധപ്പെട്ടിരുന്നു. ഇത് ചന്തയിൽ പ്രവേശിക്കുന്നതിനും സൗകര്യമൊരുക്കി. [16]

 
ഗ്രാമീണ സ്ത്രീകൾ ചന്തയിൽ പോകുന്നു, 1913

ബ്രിട്ടീഷ് മാൻഡേറ്റ് യുഗം

തിരുത്തുക

1922 ലെ സെൻസസ് പ്രകാരം ബ്രിട്ടീഷ് മാൻഡേറ്റ് അധികൃതർ നടത്തിയ സർവ്വേയിൽ 542 പേരായിരുന്നു മുസ്ലീം ജനസംഖ്യ. . [17] 1931 ലെ സെൻസസിൽ ഇത് 758 ആയി വർദ്ധിച്ചു. 755 മുസ്ലീം, രണ്ട് ക്രിസ്ത്യാനികൾ, ഒരു യഹൂദർ, 172 വീടുകൾ എന്നിങ്ങനെയായിരുന്നു കന്നക്ക്..[18]

1945 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ബാട്ടിർ ജനസംഖ്യ 1050 ആയിരുന്നു. എല്ലാ മുസ്ലിംകൾ ആയിരുന്നു, [19] ഔദ്യോഗിക ഭൂവിഭാഗവും ജനസംഖ്യാ സർവേയും പ്രകാരം ആകെ 8,028 ഡുണം (Dunams) സ്ഥലം ഉണ്ടായിരുന്നു.[20] ഇതിൽ 1,805 ഡണങ്ങൾ പ്ലാന്റേഷനുകളും ജലസേചനയോഗ്യമായ ഭൂമിയും 2,287 ധാന്യങ്ങൾക്കായും ഉപയോഗിച്ചു [21] 73 ഡുണങ്ങൾകൾ നഗരഭൂമി നിർമ്മിച്ചു[22]

ജോർദാൻ കാലഘട്ടം

തിരുത്തുക

1948 അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബാട്ടിർ ജോർദാൻ ഭരണത്തിനു കീഴിൽ വന്നു.

1948 ലെ യുദ്ധത്തിൽ മിക്ക ഗ്രാമവാസികളും ഓടിപ്പോയെങ്കിലും മുസ്തഫ ഹസ്സനും മറ്റു ചിലരും താമസം മാറി. രാത്രിയിൽ അവർ മെഴുകുതിരികൾ വീടുകളിൽ തെളിച്ച് രാവിലെ അവർ കന്നുകാലികളെ എടുക്കും. ഗ്രാമത്തിന് അടുത്തെത്തിയപ്പോൾ, ബാട്ടിറുകൾ ഇപ്പോഴും അവിടെ താമസിക്കുകയാണെന്ന് കരുതുകയും ആക്രമണം അഴിച്ചുവിടുകയാണെന്ന് ഇസ്രായേലികൾ കരുതി. [23] ഇസ്രായേലുമായി ജോർദാനുമായുള്ള അതിർത്തി കിഴക്ക് വെറും മീറ്ററിലേക്ക് ബാട്ടിർ അവസാനിച്ചു. ബാട്ടിൽ ഭൂമിയിൽ കുറഞ്ഞത് 30% ഗ്രീൻ ലൈനിലെ ഇസ്രയേലിന്റെ ഭാഗത്താണ്, എന്നാൽ ഗ്രാമീണർക്ക് റെയിൽവേ നഷ്ടപ്പെടാതെ തടയുന്നതിന് ഇത് അനുവദിച്ചു.[24] [25]അതുകൊണ്ട് ആറ് ദിന യുദ്ധത്തിന് മുൻപ് വരെ ഫലസ്തീനികൾക്ക് ഔദ്യോഗികമായി ഇസ്രയേൽ മുറിച്ച് കടക്കാമായിരുന്നു . [26]

1961 ലെ ജോർദാൻ സെൻസസ് പ്രകാരം ബാട്ടിറിൽ 1,321 ആൾക്കാരെ കണ്ടെത്തി. [27]

1967 നു ശേഷം

തിരുത്തുക

1967 ലെ ആറു ദിവസത്തെ യുദ്ധത്തിനു ശേഷം ബാട്ടിർ ഇസ്രായേലി അധിനിവേശത്തിൻ കീഴിൽ വന്നു. 1967 ലെ സെൻസസ് പ്രകാരം ജനസംഖ്യ 1445 ആയിരുന്നു. [28]

1995 ലെ കരാർ ഒപ്പിട്ടശേഷം പലസ്തീനിയൻ നാഷണൽ അതോറിറ്റിയാണ് (പിഎൻഎ) ഇത് കൈകാര്യം ചെയ്യുന്നത്. നിലവിൽ പി എൻ എ നിർദ്ദേശിക്കുന്ന ഒൻപത് അംഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഗ്രാമസഭയാണ് ബട്ടിർ നിയന്ത്രിക്കുന്നത്. 23.7% ബാട്ടിർ ഭൂമി ഏരിയ ബി ആയി നിർവചിക്കപ്പെട്ടിരുന്നു, ശേഷിക്കുന്ന 76.3% അതേ ഏകോപനങ്ങളിൽ Area C ആയി നിശ്ചയിച്ചിരിക്കുന്നു.[29]

2007 ൽ ബാട്ടിർ ജനസംഖ്യ 3,967 ആയിരുന്നു. [1] 2012-ൽ ജനസംഖ്യ ഏകദേശം 4,500 ആയി കണക്കാക്കപ്പെടുന്നു.[30]

പുരാവസ്തുഗവേഷണം

തിരുത്തുക
 
5-ഉം 11-ഉം റോമാ സൈന്യത്തെ പരാമർശിക്കുന്ന ബാട്ടിറിന്റെ അടുത്ത് കണ്ടെത്തിയ റോമൻ ലിഖിതങ്ങൾ

വസന്തകാലത്ത് കുളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ റോമൻ കുളം ഗ്രാമത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.[31] ആർക്കിയോളജിസ്റ്റായ ഡി. ഉസ്സെസ്കിൻ ഈ ഗ്രാമം ഇരുമ്പ് കാലഘട്ടത്തെ പാരമ്പര്യം അവകാശപ്പെടുന്നു. കലാപസമയത്ത് സംരക്ഷിതമായ കുന്നിൻ പ്രദേശത്തിനും, യെരുശലേം -ഗാസാ റോഡിലേക്ക് എത്താന്നും ഈ സ്ഥലം ഉപയോഗിച്ചിരുന്നു [32] അഞ്ചാമത്തേ മാസിഡോണിയൻ ലീജിയൺ, പതിനൊന്നാമത്തെ ക്ലോഡിയൻ ലീജിയൺ (Legion) എന്നിവയുടെ പേരുകൾ ആലേഖനം ചെയ്തിരിക്കുന്ന റോമൻ ശിലാഫലകവും കണ്ടെത്തിയിരുന്നു. ഇത് ഹെഡ്റിയൻ ചക്രവർത്തിയുടെ കാലത്ത് സൈന്യത്തെ പറ്റിയാണെന്ന് അനുമാനിക്കുന്നു.[33]

കലാപത്തിനു ശേഷം പെട്ടെന്നുള്ള ജനവാസത്തെ പറ്റി യാതൊരു തെളിവുമില്ല.[4]

ഗ്രന്ഥസൂചി

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 2007 PCBS Census Archived 2019-04-09 at the Wayback Machine. Palestinian Central Bureau of Statistics. p.116.
  2. Palmer, 1881, p. 292
  3. David Ussishkin, "Soundings in Betar, Bar-Kochba's Last Stronghold"
  4. 4.0 4.1 D. Ussishkin, Archaeological Soundings at Betar, Bar-Kochba's Last Stronghold, Tel Aviv 20, 1993, pp. 66-97.
  5. K. Singer, Pottery of the Early Roman Period from Betar, Tel Aviv 20, 1993, pp. 98-103.
  6. אוצר מסעות - יהודה דוד אייזענשטיין Archived October 2, 2012, at the Wayback Machine.
  7. Dauphin, 1998, p. 911
  8. Hütteroth and Abdulfattah, 1977, p. 115
  9. Robinson and Smith, 1841, vol 3, 2nd appendix, p. 123
  10. Robinson and Smith, 1841, vol 2, pp. 324-325
  11. Guérin, 1869, p. 387 ff
  12. Socin, 1879, p. 148 It was also noted as located in the Beni Hasan district
  13. Hartmann, 1883, p. 122 also noted 62 houses
  14. Conder and Kitchener, 1883, SWP III, pp. 20-21
  15. Schick, 1896, p. 125
  16. A Window on the West Bank, by Bret Wallach
  17. Barron, 1923, Table VII, Sub-district of Jerusalem, p. 14
  18. Mills, 1932, p. 37
  19. Government of Palestine, Department of Statistics, 1945, p. 24
  20. Government of Palestine, Department of Statistics. Village Statistics, April, 1945. Quoted in Hadawi, 1970, p. 56
  21. Government of Palestine, Department of Statistics. Village Statistics, April, 1945. Quoted in Hadawi, 1970, p. 101
  22. Government of Palestine, Department of Statistics. Village Statistics, April, 1945. Quoted in Hadawi, 1970, p. 151
  23. Hans-Christian Rößler (June 21, 2012). "Palästinenserdorf Battir: Widerstand durch Denkmalschutz". Frankfurter Allgemeine Zeitung (in German). Retrieved June 11, 2013.{{cite web}}: CS1 maint: unrecognized language (link)
  24. Daniella Cheslow (May 14, 2012). "West Bank Barrier Threatens Farms". Pittsburgh Post-Gazette. Retrieved August 22, 2012
  25. West Bank barrier threatens villagers' way of life. BBC News. 2012-05-09
  26. Zafrir Rinat (September 13, 2012). "For first time, Israeli state agency opposes segment of West Bank separation fence". Haaretz. RetrievedJune 11, 2013
  27. Government of Jordan, Department of Statistics, 1964, p. 23
  28. Perlmann, Joel (November 2011 – February 2012). "The 1967 Census of the West Bank and Gaza Strip: A Digitized Version" (PDF). Levy Economics Institute. Retrieved 24 June 2016.
  29. Battir Village Profile" (PDF). The Applied Research Institute – Jerusalem. 2010. Retrieved June 11, 2013
  30. "Palestine readying to propose Battir for UNESCO protection". Ma'an News Agency. February 1, 2013. Archived from the original on 2013-05-17. Retrieved June 1 2013. {{cite web}}: Check date values in: |access-date= (help)
  31. West Bank barrier threatens villagers' way of life. BBC News. 2012-05-09
  32. D. Ussishkin, Archaeological Soundings at Betar, Bar-Kochba's Last Stronghold, Tel Aviv 20, 1993, pp. 66-97.
  33. Clermont-Ganneau, 1899, pp. 463-470.
"https://ml.wikipedia.org/w/index.php?title=ബാട്ടിർ&oldid=4088392" എന്ന താളിൽനിന്ന് ശേഖരിച്ചത്