ബാങ്ക് ഓഫ് അമേരിക്ക ടവർ
മാൻഹട്ടണിലെ മിഡ്ടൗൺ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് ബാങ്ക് ഓഫ് അമേരിക്ക ടവർ. BOAT എന്ന ചുരുക്കനാമത്തിലും ഈ കെട്ടിടം ചിലപ്പോൾ അറിയപ്പെടാറുണ്ട് 366 മീ (1200അടി) ആണ് ഇതിന്റെ ഉയരം. സിക്സ്ത് അവന്യുവിലെ 42,43-ആം നമ്പർ സ്സ്ട്രീറ്റുകൾക്കിടയിലാണ് ഈ വലിയ കെട്ടിടം സ്ഥിതിചെയ്യുന്നത്. കുക്ക്ഫോക്സ് ആർക്കിടെക്റ്റ്സ് ആണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കെട്ടിടം കൂടിയാണ് ബാങ്ക് ഓഫ് അമേരിക്ക ടവർ. വൺ വേൾഡ് ട്രേഡ് സെന്റർ, എംപയർ സ്റ്റേറ്റ് ബിൽഡിംഗ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മന്ദിരങ്ങൾ. കൂടാതെ യുഎസയിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കെട്ടിടവും 2009ൽ പണിതീർത്ത ഈ ബാങ്ക് ഓഫ് അമേരിക്ക ടവർ തന്നെയാണ്.[6] നാഷണൽ ജിയോഗ്രഫിൿ ചാനലിന്റെ മെഗാസ്ട്രക്ചേർസ് എന്ന ടെലിവിഷൻ പരിപാടിലും 2009 ഒക്ടോബറിൽ ഈ കെട്ടിടം പ്രത്യക്ഷപ്പെട്ടു.[7]
Bank of America Tower | |
---|---|
മറ്റു പേരുകൾ | വൺ ബ്രയാന്റ് പാർക് |
അടിസ്ഥാന വിവരങ്ങൾ | |
തരം | Commercial offices |
സ്ഥാനം | സിക്സ്ത് അവന്യു & 42- സ്റ്റ്രീറ്റ് ന്യൂ യോർക് |
നിർദ്ദേശാങ്കം | 40°45′19″N 73°59′03″W / 40.755278°N 73.984167°W |
നിർമ്മാണം ആരംഭിച്ച ദിവസം | 2004 |
പദ്ധതി അവസാനിച്ച ദിവസം | 2009 |
ചിലവ് | US$1 billion |
ഉടമസ്ഥത | ബാങ്ക് ഓഫ് അമേരിക്ക |
Height | |
Architectural | 365.8 മീ (1,200 അടി)[1] |
മേൽക്കൂര | 287.9 മീ (945 അടി) |
മുകളിലെ നില | 234.5 മീ (769 അടി)[1] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 55[1] (+3 basement floors) (7 mechanical) |
തറ വിസ്തീർണ്ണം | 2,100,000 sq ft ([convert: unknown unit]) |
Lifts/elevators | 52[1] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | COOKFOX Architects[1] Adamson Associates Architects |
Developer | Durst Organization[1] |
Structural engineer | Severud Associates |
പ്രധാന കരാറുകാരൻ | Tishman Construction Corporation[1] |
References | |
[1][2][3][4][5] |
55 നിലകളാണ് ബാങ്ക് ഓഫ് അമേരിക്ക ടവറിലുള്ളത്. 52 ലിഫ്റ്റുകളും ഇതിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു. ബാങ്ക് ഓഫ് അമേരിക്ക ടവർ നിർമ്മിക്കുന്നതിനുവേണ്ടി ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടതായ് വന്നിരുന്നു. ലീഡിന്റെ പ്ലാറ്റിനം റേറ്റിങ് നേടിയിട്ടുള്ള ബാങ്ക് ഓഫ് അമേരിക്ക ടവർ ലോകത്തിലെ തന്നെ സുസ്ഥിരവാസ്തുവിദ്യയിലെ അംബരചുംബികൾക്ക് ഒരു മാതൃകയാണ്. മികച്ച ഊർജ്ജ-ജല-ആരോഗ്യ കാര്യക്ഷമതയും ഈ കെട്ടിടം ഉറപ്പുവരുത്തുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Bank of America Tower - The Skyscraper Center". Council on Tall Buildings and Urban Habitat. Archived from the original on 2012-11-28. Retrieved 2013-10-14.
- ↑ ബാങ്ക് ഓഫ് അമേരിക്ക ടവർ at Emporis
- ↑ ബാങ്ക് ഓഫ് അമേരിക്ക ടവർ at Glass Steel and Stone
- ↑ ബാങ്ക് ഓഫ് അമേരിക്ക ടവർ at SkyscraperPage
- ↑ ബാങ്ക് ഓഫ് അമേരിക്ക ടവർ in the Structurae database
- ↑ C.J. Hughes (5 November 2008). "New Skyscraper Stars in National Geographic Show". Architectural Record. archrecord.construction.com. Archived from the original on 2011-06-12. Retrieved 2011-05-27.
- ↑ Wiki episode list on tv series MegaStructures