ബഹദൂർഷാ ഒന്നാമൻ

(ബഹാദൂർഷാ ഒന്നാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം. കിരീടധാരണസമയത്ത് 64 വയസ്സായിരുന്ന ബഹാദുർ ഷാ അഞ്ചു വർഷത്തോളം മാത്രം ഭരിച്ചു.

ബഹദൂർഷാ ഒന്നാമൻ
Bahadur Shah I
7th Mughal Emperor of India
ഭരണകാലം 19 June 1707 - 27 February 1712
(4 വർഷം, 253 ദിവസം)
കിരീടധാരണം 19 June 1707 in Delhi
മുൻഗാമി Aurangzeb
പിൻഗാമി Jahandar Shah
മക്കൾ
8 sons, 1 daughter including
പേര്
Sahib-i-Quran Muazzam Shah Alamgir Sani Abu Nasir Sayid Qutbuddin Abu'l Muzaffar Muhammad Muazzam Shah Alam Bahadur Shah I Padshah Ghazi (Khuld Manzil)
രാജവംശം Timurid
പിതാവ് Aurangzeb
മാതാവ് Bai Begum
കബറിടം Moti Masjid, Delhi
മതം Islam

ആദ്യകാല ജീവിതം

തിരുത്തുക

ഔറംഗസേബിൻറെ ഭരണകാലത്ത് പഞ്ചാബടക്കമുളള വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ മേൽനോട്ടം ബഹാദുർ ഷാക്കായിരുന്നു. സിഖ് ഗുരു ഗോബിന്ദ് സിങ്ങുമായി ബഹാദുർ ഷാ മൈത്രിയിലായിരുന്നു. ഔറംഗസേബിൻറെ പല കർശനനിയമങ്ങളിലും അൽപമെങ്കിലും ഇളവുവരുത്തുകയും ചെയ്തു.

അവകാശത്തർക്കം

തിരുത്തുക

ഔറംഗസേബിൻറെ വിൽപത്രമനുസരിച്ച് കിരീടാവകാശി ബഹാദുർ ഷാ ആയിരുന്നു.[1]

പക്ഷെ ഗുജറാത് പ്രവിശ്യകളുടെ മേലധികാരിയായിരുന്ന ഇളയ സഹോദരൻ അസം ഷായും ഡക്കാൻറെ മേൽനോട്ടം നടത്തിയിരുന്ന മറ്റൊരു സഹോദരൻ കാം ബക്ഷും ഇതംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ അസം ഷാക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റ് ബന്ധനസ്ഥനായ കാം ബക്ഷ് തടവറയിൽ ജീവൻ വെടിഞ്ഞു.

ഭരണകാലം

തിരുത്തുക

സിഖുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ബഹാദുർ ഷാ മറാഠകളോടും രജപുത്രരോടും മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ താരതമ്യേന സമാധാനം നിലനിന്നു. എന്നാൽ 1708-ൽ നാന്ദേറിനു സമീപം സിഖ് ഗുരു ഗോബിന്ദ് സിങ്ങ് കൊല്ലപ്പെട്ടപ്പോൾ സാഹചര്യങ്ങൾ അപ്പാടെ മാറി. പുതുതായി രംഗപ്രവേശം ചെയ്ത “ബന്ദ സിങ്ങ് ബഹാദൂർ” അനുയായികൾക്കിടയിൽ അക്രമാസക്തി വളർത്തിയെടുത്തു. സിർഹിന്ദും ചുറ്റുവട്ടവും സ്വന്തമാക്കി മുസ്ലീമുകളെ ഉപദ്രവിക്കാനാരംഭിച്ചു. ബഹാദുർ ഷാക്ക് സ്വയം രംഗത്തിറങ്ങേണ്ടി വന്നു. ബന്ദ സിങ്ങ് ബഹാദൂർ രക്ഷപ്പെട്ടു. സിർഹിന്ദ് തിരിച്ചെടുക്കാനായെങ്കിലും, സിഖുകാരുമായി മൈത്രി പുനഃസ്ഥാപിക്കാനായില്ല.

അന്ത്യം

തിരുത്തുക

ഷാലിമാർ ഉദ്യാനത്തിന് ഭേദഗതികൾ നടത്തുന്നതിനിടയിൽ 1712 ഫെബ്രുവരി 27ന് ലാഹോറിൽ വച്ച് ബഹാദുർ ഷാ അന്തരിച്ചു. മെഹ്രോളിയിൽ സൂഫി ഗുരു കുത്തബുദ്ദിൻ ബക്തിയാറിൻറെ ദർഗക്കടുത്തായാണ് ബഹാദുർ ഷായുടെ മാർബിളിൽ തീർത്ത ശവകുടീരം.

  1. Sastri, Nilakanta (1975,). Advanced History of India. Delhi: Allied Publications private Ltd. pp. 559–60. {{cite book}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)



"https://ml.wikipedia.org/w/index.php?title=ബഹദൂർഷാ_ഒന്നാമൻ&oldid=2618540" എന്ന താളിൽനിന്ന് ശേഖരിച്ചത്