ജഹന്ദർ ഷാ

(Jahandar Shah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജഹന്ദർ ഷാ മുഗൾ സാമ്രാജ്യത്തിലെ എട്ടാമത്തെ ചക്രവർത്തിയായിരുന്നു. ഔറംഗസേബിൻറെ ഈ പൗത്രന് 350 ദിവസങ്ങൾ മാത്രമേ സിംഹാസനത്തിലിരിക്കാനായുളളു.

ജഹന്ദർ ഷാ
Jahandar Shah
8th Mughal Emperor of India
ഭരണകാലം 27 February 1712 - 11 February, 1713
(0 വർഷം, 350 ദിവസം)
കിരീടധാരണം 29 March 1712 at Lahore
മുൻഗാമി Bahadur Shah I
പിൻഗാമി Farrukhsiyar
ഭാര്യമാർ Anup Bai
Saidat-un-Nisa Begum
Imtiaz Mahal Begum
Lal Kunwar
Jina Begum
മക്കൾ
Muhammad Azhar-ud-Din Bahadur
A'az-ud-Din Wali Ahd Bahadur
Muhammad Aziz-ud-Din Bahadur Alamgir II
Izz-ud-Din Bahadur
Said-un-Nisa Begum
Iffat Ara Begum
Rabi Begum
പേര്
Ma'az-ud-Din Jahandar Shah Bahadur
രാജവംശം Timurid
പിതാവ് Bahadur Shah I
മാതാവ് Nizam Bai
കബറിടം Humayun's Tomb
മതം Islam

അധികാരത്തിലേക്ക്

തിരുത്തുക

ബഹദൂർ ഷാക്ക് 4 പുത്രന്മാരാണുണ്ടായിരുന്നത് ജഹന്ദർ ഷാ, അസിം ഉഷ് ഷാൻ, റഫി ഉഷ് ഷാൻ, ഖുജിസ്ത അഖ്തർ...· തനിക്കുശേഷം അസിം ഉഷ് ഷാൻ രാജ്യഭാരം കൈക്കൊളളണമെന്നായിരുന്നു ബഹാദൂർ ഷായുടെ ആഗ്രഹം. എന്നാൽ മറ്റു സഹോദരന്മാർ ഇതനുവദിച്ചുകൊടുക്കാൻ തയ്യാറായില്ല. ഔറംഗസേബിൻറെ സേനാനായകരിലൊരാളായിരുന്ന സുൾഫിക്കർ ഖാന്റെ സഹായത്തോടെ അവർ അസിം ഉഷ് ഷാനെ പരാജയപ്പെടുത്തി. ജീവരക്ഷാർഥം രാവി നദിയിലേക്കെടുത്തു ചാടിയ അസിം ഉഷ് ഷാൻ മുങ്ങിമരിച്ചു. ജഹന്ദർ ഷാ മുഗൾ സമ്രാട്ടായി സ്ഥാനാരോഹണം ചെയ്തു. സുൾഫിക്കർ ഖാൻ പ്രധാനമന്ത്രിയായി. ജഹന്ദർ ഷാ അന്തഃപുരത്തിലെ വിലാസലോകത്തിൽ സമയം ചിലവിട്ടു. വെപ്പാട്ടിമാരെ പ്രീതിപ്പെടുത്താനായി കഴിവും കരുത്തുമില്ലാത്ത പലരേയും ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചു.

ഫറൂഖ് സിയാറിന്റെ വെല്ലുവിളി

തിരുത്തുക

കിഴക്കൻ പ്രവിശ്യകളിൽ നിന്ന് സൈന്യവുമായി അസിം ഉഷ് ഷാനിൻറെ പുത്രൻ ഫറൂഖ് സിയാർ മുന്നേറുന്ന വിവരം അറിഞ്ഞിട്ടും ജഹന്ദർ ഷായും പ്രധാന മന്ത്രി സുൾഫിക്കർ ഖാനും കാര്യമായി പ്രതികരിച്ചില്ല. ഫറൂഖ് സിയാറിന് സൂത്രശാലികളായ സയ്യദ് സഹോദരന്മാരുടെ പിന്തുണയുണ്ടായിരുന്നു.

അന്ത്യം

തിരുത്തുക

1713-ൽ ആഗ്രക്കടുത്തു വച്ചു നടന്ന സംഘട്ടനത്തിൽ ജഹന്ദർ ഷായുടെ സൈന്യം പരാജിതരായി. ജഹന്ദർ ഷാ വധിക്കപ്പെട്ടു;പതിനഞ്ചു വയസ്സുകാരനായ പുത്രൻ അസീസ് ഉദ്ദീൻ ബന്ധനസ്ഥനുമാക്കപ്പെട്ടു. 1714 ജനുവരി 21ന് അസീസ് ഉദ്ദീൻ അന്ധനാക്കപ്പെട്ടു.

Nilakanta Sastri (1975). Advanced History of India. Allied Publishers Pvt.Ltd., India. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജഹന്ദർ_ഷാ&oldid=3522094" എന്ന താളിൽനിന്ന് ശേഖരിച്ചത്