ലൈംഗികബന്ധത്തിനുള്ള സമ്മതം

ഏതൊരു ലൈംഗികമായ ഇടപെടലിലും പങ്കാളിയുടെ അനുമതി വളരെ അത്യാവശ്യമാണ്. ഇത് ലൈംഗികബന്ധത്തിനുള്ള സമ്മതം എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ സെക്ഷ്വൽ കൺസന്റ് Sexual consent). അത് നിർബന്ധിച്ചോ, അധികാരം ഉപയോഗിച്ചോ, പ്രലോഭിപ്പിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പങ്കാളികളിൽ ആരെങ്കിലും ഇത് തുടരുന്നതിൽ താൽപര്യമില്ലെന്ന് പറഞ്ഞാൽ അത് കണക്കിലെടുക്കണം . വ്യക്തികളുടെ മനസ് എപ്പോൾ വേണമെങ്കിൽ മാറാം. അതിനെ അംഗീകരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥാണ്. ലൈംഗികബന്ധം തുടരുന്നതിൽ താൽപര്യമില്ലെന്ന് പറഞ്ഞാൽ പങ്കാളികൾ പരസ്പരം ഇത് മനസിലാക്കണം. പങ്കാളിയുടെ ശരീരഭാഷ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് തോന്നുന്നതായി ശരീരഭാഷയിൽ നിന്ന് മനസിലായാൽ അവിടെ നിർത്തുക. അതിനുശേഷം, അവരോട് സംസാരിക്കുക. എന്താണ് പ്രശ്‌നമെന്ന് തിരക്കുക. അൽപ്പ സമയം ഇടവേളയെടുക്കണമെന്ന് പങ്കാളി ആവശ്യപ്പെടുകയാണെങ്കിൽ അത് അംഗീകരിക്കുക. വിവിധ പൊസിഷനുകൾ ചെയ്യുമ്പോൾ അത് നിങ്ങളുടെ പങ്കാളിക്ക് കൂടി തൃപ്തി നൽകുന്നതാണോ, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ചോദിക്കണം. സ്വന്തം താൽപര്യത്തിനനുസരിച്ച് പൊസിഷനുകൾ പരീക്ഷിക്കുന്നത് തെറ്റാണ്. പരസ്പപര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ഇരുപങ്കാളികളുടെയും താല്പര്യം തുല്യമായി പരിഗണിക്കണം. വിവാഹ ബന്ധത്തിൽ ആയാലും പങ്കാളിയുടെ താല്പര്യം ഇല്ലാതെ ലൈംഗികമായ ഇടപെടലുകൾ നടത്തുന്നതിനെ വൈവാഹിക ബലാത്സംഗം (Marital rape) എന്നറിയപ്പെടുന്നു. താല്പര്യമില്ലാതെ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നത് ബലാത്സംഗം അഥവാ പീഡനമായി അനുഭവപ്പെടാനും,  പങ്കാളിയോട് വെറുപ്പിനും,  ലൈംഗിക വിരക്തിക്കും കാരണമാകുന്നു.  ധാരാളം രാജ്യങ്ങളിൽ ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗം എന്ന ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതാണ്. പങ്കാളിയുടെ താല്പര്യത്തിനു വിരുദ്ധമായതും, അവരെ പീഡിപ്പിച്ചോ വേദനിപ്പിച്ചോ ലൈംഗികമായ ഇടപെടൽ നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യവും, സെക്ഷ്വൽ സാഡിസം എന്ന മാനസിക പ്രശ്നത്തിന്റെ ഭാഗവുമാണ്. ലൈംഗിക ബന്ധത്തിനു അനുമതി കൊടുക്കാനുള്ള പ്രായം ഓരോ രാജ്യത്തും വ്യത്യസ്തമാണ്.  പ്രായപൂർത്തി ആകാത്ത വ്യക്തികളുമായി ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകൃത്യമാണ്. ഇന്ത്യയിൽ ഇത് 18 വയസാണ്. കുട്ടികൾ കൊടുക്കുന്ന സമ്മതം മൂല്യവത്തല്ലന്നും അത് ലൈംഗിക ചൂഷണത്തിന്റെ ഭാഗമാണെന്നും കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇത്തരം ബോധവൽക്കരണം ഉൾപ്പെടുത്തിയിട്ടുണ്ട്. .[1][2][3][4][5]

  1. "What is sexual consent? | Rape Crisis England & Wales". rapecrisis.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Your Guide to Sexual Consent - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Rape_laws_in_the_United_StatesRape laws in the United States - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Filming sex without the partner's consent has been made illegal". thetab.com › uk.
  5. "Age of Consent Laws By Country". www.ageofconsent.net.[പ്രവർത്തിക്കാത്ത കണ്ണി]