തോക്കുകളുടെ മുന്നിൽ ഘടിപ്പിക്കുന്ന കത്തിയാണ് ബയണറ്റ് എന്നറിയപ്പെടുന്നത്. തോക്കിനെ അടിസ്ഥാനപരമായി ഒരു കുന്തമാക്കി ഉപയോഗിക്കാനാണ് ബയണറ്റ് ഘടിപ്പിക്കുന്നത്.[1] വെടിയുണ്ടയുടെ ദൗർലഭ്യമോ തൊട്ടടുത്തുനിന്ന് ശത്രുവിന്റെ ആക്രമണമോ ഉണ്ടാകുന്ന സമയത്താണ് പട്ടാളക്കാർ ബയണറ്റ് ഘടിപ്പിച്ച് തോക്ക് കുന്തമായി ഉപയോഗിക്കുന്നത്.

എ.കെ-47 തോക്കിന്റെ ബയണറ്റ്
എ.കെ-47 ൽ ബയണറ്റ് ഘടിപ്പിച്ചിരിക്കുന്നു

ഇൻസാസ് പോലുള്ള ആധുനിക റൈഫിളുകളിലെ ബയണറ്റുകൾ വയർ കട്ടർ, സോഡാ ഓപ്പണർ, സ്ക്ര്യൂ ഡ്രൈവർ തുടങ്ങി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

ചരിത്രം തിരുത്തുക

ബയണറ്റ് എന്ന വാക്കിന്റെ ഉത്ഭവം, ഫ്രാൻസിലെ യുദ്ധോപകരണനിർമ്മാണത്തിന് പേരുകേട്ട നഗരമായ ബയോണിൽ നിന്നാണ് എന്നു കരുതപ്പെടുന്നു.[2] ബയണറ്റ്‌ എന്ന വാക്കിന് പതിനാറാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തോളം പഴക്കമുണ്ട്, എങ്കിലും അന്നത്തെ ബയണറ്റുകൾ തോക്കുകളുടെ അറ്റത്തു സ്ഥാപിക്കാവുന്നവ ആയിരുന്നോ,അതോ ഒരുതരം കത്തി മാത്രമായിരുന്നോ എന്നതു വ്യക്തമല്ല.ഉദാഹരണത്തിന് ,കോട്ട്ഗ്രേവ്‌ 1611-ൽ രചിച്ച നിഘണ്ടുവിൽ ബയണറ്റിനെ "a kind of small flat pocket dagger, furnished with knives; or a great knife to hang at the girdle"(ഒരു തരം ചെറുകത്തി) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.അതുപോലെതന്നെ പിയറി ബോറെൽ 1655-ൽ ബയോണിൽ നിർമ്മിക്കപെട്ട bayonette എന്ന ഒരുതരം നീണ്ട കത്തിയെക്കുറിച്ച് രചിച്ചിട്ടുണ്ട്.[3]

ആദ്യകാലങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന പ്ലഗ് ബയണറ്റുകടെ പോരായ്മ, ഇത്തരം ബയണറ്റുകൾ തോക്കുകളിൽ ഉറപ്പിച്ചാൽ പിന്നെ ഇവ ഊരിമാറ്റുന്നതുവരെ തോക്ക് കൊണ്ട് വെടിയുതിർക്കാനാവില്ല എന്നതായിരുന്നു. പതിനേഴാം നൂറ്റാണ്ടോടെ ഇത്തരം ബയണറ്റുകൾക്ക് പകരം റിംഗ് ബയണറ്റുകൾ ഉപയോഗിച്ചുതുടങ്ങി. ഇവ രണ്ട് വളയങ്ങളാൽ ബാരലിൽ ഘടിപ്പിച്ചശേഷവും തോക്കുകൊണ്ട് വെടിയുതിർക്കാൻ കഴിയുമായിരുന്നു.[2] എന്നാൽ ഇത്തരം ബയണറ്റുകൾ കാലക്രമേണ കൂടുതൽ സൗകര്യപ്രദമായ സോക്കറ്റ് ബയണറ്റുകൾക്ക് വഴിമാറുകയാണുണ്ടായത്.[2]

പത്തൊന്പതാം നൂറ്റാണ്ട് തിരുത്തുക

പത്തൊന്പതാം നൂറ്റാണ്ട് ബയണറ്റുകളുടെ രൂപാന്തരണ കാലഘട്ടമായിരുന്നു. വാളുകളോട് സമാനതയുള്ള ഇരുഭാഗത്തും മൂർച്ചയുള്ള, ചെറുവാൾ ആയി ഉപയോഗിക്കാവുന്ന വാൾ ബയണറ്റുകൾ ആയിരുന്നു ഈ നൂറ്റാണ്ടിലെ ആദ്യകാലപരീക്ഷണം.[4] കുതിരപ്പടയാളികളെ പ്രതിരോധിക്കാൻ ഈ വാൾ ബയണറ്റുകൾ വലിയ പ്രയോജനം ചെയ്തു. 1800-1840 കാലത്തെ "ബേക്കർ റൈഫിൾ" എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ്‌ കാലാൾ തോക്കുകൾ ഇത്തരത്തിൽപ്പെട്ടതായിരുന്നു. വാൾ ബയണറ്റുകൾ ഘടിപ്പിക്കപെട്ടിരുന്ന ഏതാണ്ടെല്ലാ തോക്കുകളും കുത്താൻ മാത്രമല്ല തല്ലാനും പറ്റുന്ന കുന്തങ്ങൾ കൂടിയായി ഉപയോഗിക്കാനാവുന്നതായിരുന്നു.

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുൻപ് അമേരിക്കൻ നാവികസേനയിൽ വാൾ ബയണറ്റുകൾ കൈത്തോക്കുകളിൽ പോലും ഘടിപ്പിച്ചിരുന്നു. എന്നാൽ അവ പാചകത്തിന് മാത്രമായിരുന്നു ഉപയോഗപ്രഥമായിരുന്നത്‌.

അവലംബം തിരുത്തുക

  1. "ബയണറ്റ്". ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ. 02 ഒക്ടോബർ 2015. മൂലതാളിൽ നിന്നും 2015-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-24. {{cite web}}: Check date values in: |date= (help)
  2. 2.0 2.1 2.2 "ഹിസ്റ്ററി ആന്റ് എവൊലൂഷൻ ഓഫ് ബയണറ്റ്". thearmouryonline.co.uk. 02 ഒക്ടോബർ 2015. {{cite web}}: Check date values in: |date= (help)
  3. H.Blackmore, Hunting Weapons, pg 50
  4. "Cold Steel - the History of the Bayonet". http://h2g2.com. ശേഖരിച്ചത് 25 ഒക്ടോബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=ബയണറ്റ്&oldid=3777125" എന്ന താളിൽനിന്ന് ശേഖരിച്ചത്