ബന്യാക്ക് ദ്വീപുകൾ (ചിലപ്പോൾ ബാൻജാക്ക് ദ്വീപുകൾ എന്നും പറയുന്നു) ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയിൽ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തുനിന്നകലെ സിമിയൂളെ, നിയാസ് എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മനുഷ്യവാസമുള്ള ഒരുകൂട്ടം ദ്വീപുകളാണ്. ഈ പ്രദേശത്തിന്റെ സർവ്വേകളനുസരിച്ച് ഇവിടെ ഏതാണ്ട് 71 ദ്വീപുകളും, തീരത്തുനിന്നകലെ അകലെ ആഴം കുറഞ്ഞ കടൽ പ്രദേശങ്ങളിൽ അധികമായുള്ള കണ്ടൽക്കാടുകളുമാണെങ്കിലും പ്രാദേശവാസികളുടെ കണക്കുകൂട്ടലിൽ ആകെ 99 ദ്വീപുകളാണെന്നാണ്.[1] ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് പ്രധാന നഗരമായി ഹലോബാൻ ഉൾക്കൊള്ളുന്ന ടൂവാങ്കു ആണ്. തുവാങ്ക് ദ്വീപിന് ഇരുവശവുമായി സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന ദ്വീപുകൾ ബങ്കാരു, ഉജുങ് ബാദു എന്നിവയാണ്. തുവാങ്കുവിനെ ബങ്കാരു ദ്വീപിൽനിന്നു വേർതിരിക്കുന്നത് ഒരു ഭ്രംശന രേഖയാണ്.

ബന്യാക് ദ്വീപുകൾ

ഭൂമിശാസ്ത്രംതിരുത്തുക

118 ചതുരശ്ര മൈൽ (305.7 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ ദ്വീപസമൂഹം ഇന്ത്യൻ മഹാസമുദ്രത്തിസുമാത്രക്ക് 18 മൈൽ (29 കിലോമീറ്റർ) പടിഞ്ഞാറും നിയാസ് ദ്വീപിനു പടിഞ്ഞാറുമായിട്ടാണു സ്ഥിതിചെയ്യുന്നത്. തീരപ്രദേശങ്ങളിലെ കാതലായ നിലയിലുള്ള പവിഴപ്പുറ്റുകളുടെ നിലനില്പ്പിന്റെ പേരിൽ ഈ ദ്വീപ് ഏറെക്കാലമായി ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും വർധിച്ചുക്കൊണ്ടിരിക്കുന്ന സമുദ്രവിഭവങ്ങളുടെ അനിയന്ത്രിതമായ വിളവെടുപ്പ്, സ്ഫോടകവസ്തുക്കളാലുള്ള തകർച്ച, സമീപകാലത്തെ ഭൂമിശാസ്ത്രപരമായ അസ്വാസ്ഥ്യങ്ങൾ എന്നിവ ഈ അന്തർജലീയ വിഭവങ്ങൾക്കു കടുത്ത ഭീഷണിയായിട്ടുണ്ട്.[2]

ദ്വീപുകൾ അവയുടെ കരപ്രദേശങ്ങളിൽ വ്യത്യസ്തത പുലർത്തുന്നവയാണ്. മിക്കവയും മണൽനിറഞ്ഞതും പരിമിതമായി സസ്യങ്ങളുള്ളതുമാണ്. എന്നാൽ വലിയ ദ്വീപുകൾ ഇടതിങ്ങിയ മഴക്കാടുകൾ നിറഞ്ഞവയും തീരങ്ങളിലെ വേലിയേറ്റ വേലിയിറക്ക ജലനിരപ്പിൽ കണ്ടൽക്കാടുകൾ ഉൾപ്പെടുന്നവയുമാണ്. പുലാവു ബന്യാക്ക് പ്രദേശം പലതരം കടുപ്പമുള്ള ഹെലിയോപ്പോറ, അക്രോപോറ തരങ്ങളിലുള്ള പവിഴപ്പുറ്റുകൾ നിറഞ്ഞവയാണ്.[3] തീരപ്രദേശത്തു തൊങ്ങൽ പോലെ സ്ഥിതിചെയ്യുന്ന പവിഴപ്പുറ്റുകൾ പച്ച, ലെതർബാക്ക് കടലാമകൾ, കോറൽ മത്സ്യങ്ങൾ, വിവിധയിനം നീരാളികൾ, കൊഞ്ചുകൾ മറ്റ് സമുദ്രജീവികൾ തുടങ്ങി വൈവിധ്യമാർന്ന സമുദ്രജീവികൾ ഈ പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഇവിടെ ഓഗസ്റ്റ് മുതൽ ജനുവരി വരെയാണ് മഴക്കാലവും തുടർന്ന് ഫെബ്രുവരി മുതൽ ജൂലൈ വരെ വരണ്ട കാലാവസ്ഥയുമാണ്.

2010 ലെ സെൻസസ് കണക്കുകളനുസരിച്ച് ഈ ദ്വീപുകളിൽ 6,570 പേരാണ് അധിവസിച്ചിരുന്നത്. ജനസംഖ്യയിൽ ഏറിയകൂറും തുവാങ്കു, പുലാവു ബാഗുക്ക്, പുലാവു ബാലായി എന്നീ ദ്വീപുകളിലെ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. പ്രദേശത്തെ ധാരാളം ചെറിയ ദ്വീപുകളിൽ സ്ഥിരമായ വീടുകൾ നിലനിൽക്കുന്നല്ല. പക്ഷേ പൂന്തോട്ടത്തിനും വിശ്രമത്തിനുമായി പകരം ഇവ ഉപയോഗിക്കപ്പെടുന്നു, താല്ക്കാലിക സന്ദർശനത്തിനായി നിർമ്മിച്ച ചെറിയ മരത്തടികൾകൊണ്ടുള്ള കൂടാരങ്ങളും ബംഗ്ലാവുകളുമാണിവിടെയുള്ളത്. ജനവാസ കേന്ദ്രങ്ങൾ ദ്വീപുകളിലുടനീളം വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും, ഭരണപരമായി ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട് (2010 ലെ സെൻസസ് അനുസരിച്ചുണ്ടായിരുന്ന ജനസംഖ്യാ പട്ടിക താഴെ കൊടുത്തിട്ടുള്ളതാണ്)

പുലാവു ബന്യാക്ക് ജില്ലയിലെ ഗ്രാമങ്ങൾ

·        പുലാവു ബാഗുക് (ബാഗുക് ദ്വീപ്) (1,358)

·        പുലാവു ബലായി (ബലായി ദ്വീപ്) (1,608)

·        തെലുക് നിബങ് (നിബങ് ബേ) (950)

പുലാവു ബന്യാക് ബരത് ജില്ലയിലെ ഗ്രാമങ്ങൾ

·        അസൻറോള (562)

·        ഉജുങ് സിയാലിറ്റ് (പോയിന്റ് സിയാലിറ്റ്) (1,093)

·        ഹലോബാൻ (830)

·        സുക മാക്മർ (169)

ഭരണ ജില്ലകൾതിരുത്തുക

ബന്യാക് ദ്വീപുകൾ അക്കെ പ്രവിശ്യയിൽ, അക്കെ സിങ്കിൽ റീജൻസിക്കുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഇത് ബഞ്ചാക് ജില്ലാ ദ്വീപുകൾ (കെസമതാൻ പുലാവു ബന്യാക്), പടിഞ്ഞാറൻ ബഞ്ചാക് ജില്ലാ ദ്വീപുകൾ (കെസമതാൻ പുലാവു ബന്യാക് ബരത്) എന്നിങ്ങനെ രണ്ടു ജില്ലകളായി (കെസമതാൻ) തിരിച്ചിരിക്കുന്നു. പുലാവ ബന്യാക് ജില്ലയുടെ ആസ്ഥാനമായ പുലാവു ബലായിയുടെ നിലവിലുള്ള പ്രദേശത്തെ  2010 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യ 3,916 ആയിരുന്നു. പുലാവു ബന്യാക് ബരത് ജില്ലയുടെ ആസ്ഥാനമായ ഹലോബാനിലെ നിലവിലുള്ള പ്രദേശത്ത ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 2,654 ആയിരുന്നു.

അവലംബംതിരുത്തുക

  1. Venegas, Rubén, and Lucia Morales 2009 Final Report: Assessment and Mapping of Underwater and Land Habitats of Pulau Banyak, Aceh, Singkil. Medan: Yayasan Pulau Banyak, Fundacion Keto.
  2. "Coastal resources in crisis". Down to Earth. 2000-05-01. മൂലതാളിൽ നിന്നും 2010-06-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-16.
  3. Venegas and Morales (2009) Final Report: Assessment and Mapping of Underwater and Land Habitats of Pulau Banyak, Aceh, Singkil. Medan: Yayasan Pulau Banyak, Fundacion Keto
"https://ml.wikipedia.org/w/index.php?title=ബന്യാക്ക്_ദ്വീപുകൾ&oldid=3263447" എന്ന താളിൽനിന്ന് ശേഖരിച്ചത്