പ്രധാന മെനു തുറക്കുക

ബദ്ർ യുദ്ധം

(ബദർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ർ യുദ്ധം. പ്രവാചകൻ മുഹമ്മദ് നബി ( സ ) യുടെ നേതൃത്വത്തിൽ മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ചയായിരുന്നു.) ഈ യുദ്ധം നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് കുറച്ചുകാലത്തിനുശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്‌ലാമിക ചരിത്ര പണ്ഡിതൻ മാരുടെ ഗ്രന്ധങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.

ബദ്ർ യുദ്ധം
മുസ്ലീം-ഖുറൈഷി യുദ്ധങ്ങളുടെ ഭാഗം
Siyer-i Nebi - Imam Ali und Hamza bei dem vorgezogenen Einzelkampf in Badr gegen die Götzendiener.jpg
Scene from Siyer-i Nebi Hamza and Ali leading the Muslim armies at Badr.
തിയതി[araf 17]], 624 CE/ റമദാൻ 17, 2 AH
സ്ഥലംബദർ, മദീനയ്ക്ക് 70 mi (110 കി.m) തെക്കു-പടിഞ്ഞാറ്
ഫലംനിർണായക മുസ്ലീം വിജയം
Belligerents
മദീനയിലെ മുസ്ലീങ്ങൾമക്കയിലെ ഖുറൈഷികൾ
പടനായകരും മറ്റു നേതാക്കളും
പ്രവാചകൻ മുഹമ്മദ്‌,
ഹംസ,
അലി
അമ്റ് ഇബ്‌ൻ ഹിഷാം(അബു ജഹൽ)
ഉത്ത്ബ ഇബിൻ റബീഹ
ഉമയ്യദ് ഇബിൻ ഖലഫ്
ശക്തി
313 ആളുകൾ : 2 കുതിരകൾ, 70 ഒട്ടകങ്ങൾ950 കാലാൾപ്പട, കുതിരപ്പട: 100 കുതിരകൾ, 170 ഒട്ടകങ്ങൾ
നാശനഷ്ടങ്ങൾ
14 മരണം70 മരണം 70 തടവുകാർ
ബദ്ർ യുദ്ധം പങ്കെടുത്തവർ
യൂദ്ധം സംഭവിച്ച വർഷം ഹിജ്‌റവർഷം 2 റമളാൻ 17
മുസ്ലീങ്ങളുടെ എണ്ണം മുന്നൂറ്റിപ്പതിമൂന്ന്‌
രക്തസാക്ഷികളായവർ പതിനാല് പേർ
കാഫിരീങ്ങളുടെ എണ്ണം തൊള്ളായിരം
കാഫിരീങ്ങളുടെ നേതാവ് അബൂജഹൽ
കാഫിരീങ്ങളിൽ നിന്ന്‌ കൊല്ലപ്പെട്ടത് എഴുപത് പേർ
മുസ്ലീങ്ങളുടെ നേതാവ് മുഹമ്മദ് നബി

ഇതുകൂടി കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബദ്ർ_യുദ്ധം&oldid=3131658" എന്ന താളിൽനിന്ന് ശേഖരിച്ചത്