താരിഖ് റമദാൻ
യഥാർത്ഥ നാമം താരിഖ് സഈദ് റമദാൻ. പ്രമുഖ യൂറോപ്യൻ ബുദ്ധിജീവിയും മുസ്‌ലിം ദൈവശാസ്ത്രജ്ഞനും. സ്വിറ്റ്സർലാൻറിലെ ജനീവയിൽ 1962 സെപ്റ്റംബർ 26-ന് ജനനം. ഇസ്‌ലാമിക സമൂഹത്തിൻറെ ആന്തരികമായ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുന്ന പണ്ഡിതരിലൊരാളും യൂറോപ്യൻ മുസ്‌ലിംകൾ പുതുതായി ഒരു യൂറോപ്യൻ ഇസ്ലാം രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവിയുമാണ് താരിഖ് റമദാൻ. ഇസ്‌ലാമിക ചിന്തയുടെ നവീകരണത്തിനും ഇസ്‌ലാമിക പാഠങ്ങളുടെ പുനർവായനക്കും ആഹ്വാനം ചെയ്യുന്നതിനാൽ മുസ്‌ലിം മാർട്ടിൻ ലൂഥർ എന്ന് വിളിക്കപ്പെടുന്നു.
താരിഖ് റമദാൻ | |
---|---|
ജനനം | |
തൊഴിൽ | പണ്ഡിതനും ഇസ്‌ലാമിക ദൈവശാസ്ത്രജ്ഞനും |
ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നന്നായി സ്വാധീനിക്കുന്ന 100 പ്രമുഖ വ്യക്തികളിലൊരാളായി അമേരിക്കയിലെ ടൈം വാരിക അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു.
ജീവിതരേഖ
തിരുത്തുകജനനവും വിദ്യാഭ്യാസവും
തിരുത്തുകമുസ്ലിം ബ്രദർഹുഡ് സ്ഥാപകനായ ഹസനുൽ ബന്നയുടെ പൗത്രനും ബ്രദർഹുഡ് നേതാവായിരുന്ന സഈദ് റമദാൻറെ പുത്രനുമാണ് താരിഖ് റമദാൻ. ഈജിപ്ഷ്യൻ പ്രസിഡൻറായിരുന്ന ഗമാൽ അബ്ദുന്നാസറിൻറെ കാലത്ത് ബ്രദർഹുഡ് ആക്റ്റിവിസത്തിൻറെ പേരിൽ ഈജിപ്തിൽ നിന്നും സ്വിറ്റ്സർലാൻറിലേക്ക് നാടു കടത്തപ്പെട്ടയാളായിരുന്നു സഈദ് റമദാൻ. സ്വിറ്റ്സർലാന്റിലെ ജനീവയിൽ വെച്ചാണ് താരിഖ് പിറക്കുന്നത്.
ഒരു വർഷം നേരത്തേ ബിരുദം കരസ്ഥമാക്കിയ താരിഖ് ജനീവ യൂനിവേഴ്സിറ്റിയിൽ നിന്ന് തത്വചിന്തയും സാഹിത്യവും സാമൂഹ്യശാസ്ത്രവും അഭ്യസിച്ചു. ഫ്രഞ്ച് സാഹിത്യത്തിലും തത്ത്വചിന്തയിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിൻറെ പി.എച്.ഡി അറബിഭാഷയിലും ഇസ്‌ലാമിക പഠനങ്ങളിലുമായിരുന്നു. കൂടാതെ ഈജിപ്തിലെ അൽ-അസ്‌ഹർ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിയിലും ഇസ്‌ലാമിക പഠനങ്ങളിലും ബിരുദം നേടിയിട്ടുണ്ട്.
വീക്ഷണങ്ങൾ
തിരുത്തുക- യൂറോപ്യൻ ജീവിതത്തിലെ മുസ്‌ലിം ഇടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് താരിഖ് റമദാനെ വ്യത്യസ്തനാക്കുന്നത്. യൂറോപ്യൻ മുസ്‌ലിംകൾ അവിടുത്തെ സാംസ്കാരിക സാമൂഹ്യാന്തരീക്ഷവുമായി ഒത്തു പോകുന്ന വിധത്തിൽ ഇസ്‌ലാമിനെയും ഇസ്‌ലാമിക പാഠങ്ങളേയും പുനർവ്യാഖ്യാനിക്കണമെന്നാണ് അദ്ദേഹത്തിൻറെ പക്ഷം.
- സാമ്പ്രദായികമായ ഇസ്‌ലാമിക വ്യാഖ്യാനങ്ങളിൽ ഇസ്‌ലാമികേതരമായ സാംസ്കാരിക ഘടകങ്ങൾ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നും അതിനാൽ ശരീഅത്തിൻറെ രണ്ട് അടിസ്ഥാന സ്രോതസ്സുകളായ ഖുർആനേയും സുന്നത്തിനേയും അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അപനിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
- വധശിക്ഷയുടെ എല്ലാ രൂപങ്ങളേയും താരിഖ് റമദാൻ എതിർക്കുന്നു[അവലംബം ആവശ്യമാണ്]. ഇസ്‌ലാമിക ലോകം വധശിക്ഷ അടക്കമുള്ള ഹുദൂദ് ശിക്ഷാ സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിന് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിൻറെ ആഹ്വാനം ഇസ്‌ലാമിക ചിന്തകർക്കിടയിൽ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.
- ലോകത്തെ ദാറുൽ ഇസ്‌ലാമെന്നും ദാറുൽഹർബെന്നും രണ്ടായി തിരിക്കുന്ന ക്ലാസ്സിക്കൽ ഇസ്‌ലാമിക വീക്ഷണത്തെ താരിഖ്‍ ശക്തമായി എതിർക്കുന്നു.
- ഇറാഖ് യുദ്ധത്തെ എതിർത്തതിനെത്തുടർന്ന് നോട്ടർ ഡാം യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസറായിരുന്ന അദ്ദേഹത്തിൻറെ വിസ അമേരിക്കൻ അധികൃതർ തടഞ്ഞു വെച്ചത് വിവാദമായിരുന്നു.
രചനകൾ
തിരുത്തുക- In the Footsteps of the Prophet: Lessons from the Life of Muhammad, 2007. ISBN 978-0-19-530880-8
- Western Muslims and the future of Islam, 2004. ISBN 0-19-517111-X
- To Be a European Muslim, 1999. ISBN 0-86037-300-2
- Islam, the West, and the Challenge of Modernity, 2001. ISBN 0-86037-311-8
- Radical Reform,Islamic Ethics and Liberation, 2009. ISBN 978-0-19-533171-4
താരിഖ് റമദാനെക്കുറിച്ചുള്ള രചനകൾ
തിരുത്തുക- Fourest, Caroline (2008). Brother Tariq: The Doublespeak of Tariq Ramadan. New York: Encounter Books. pp. 262 pages. ISBN 978-159403215-8.
- Faut-il faire taire Tariq Ramadan ?, Aziz Zemouri; ISBN 2-84187-647-0
- Frère Tariq : Discours, stratégie et méthode de Tariq Ramadan, Caroline Fourest; ISBN 2-246-66791-7
- Frère Tariq Archived 2007-11-12 at the Wayback Machine., Extraits exclusifs, Un livre de Caroline Fourest, L'Express, October 18, 2004
- Le sabre et le coran, Tariq Ramadan et les frères musulmans à la conquéte de l'Europe, Paul Landau, 2005, ISBN 2-268-05317-2
- Lionel Favrot : Tariq Ramadan dévoilé - hors série de Lyon Mag'.
- Jack-Alain Léger, Tartuffe fait Ramadan, Denoël, 2003,
- À contre CORAN, livre de Jack-Alain Léger, mars 2004, collection « Hors de moi », éditions HC
- Tariq Ramadan und die Islamisierung Europas, Ralph Ghadban; ISBN 3-89930-150-1
- Wie is er bang voor Tariq Ramadan?, [Paul Berman], 2007, ISBN 978-90-290-8063-7