ബദിയടുക്ക

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബദിയഡ്ക.[2]

ബദിയഡ്ക

ಬದಿಯಡ್ಕ
പട്ടണം
Country India
StateKerala
DistrictKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിബദിയഡ്ക ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ67.8 ച.കി.മീ.(26.2 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ34,207
 • ജനസാന്ദ്രത500/ച.കി.മീ.(1,300/ച മൈ)
Languages
 • Officialമലയാളം, ഇംഗ്ലീഷ്
 • Other languagesതുളു, കന്നഡ, കൊറഗ, കൊങ്കണി, മറാഠി[1]
സമയമേഖലUTC+5:30 (IST)
PIN
671551
Telephone code04998 (Peradala Exchange, Uppala SDE)
വാഹന റെജിസ്ട്രേഷൻKL-14
Nearest cityകാസറഗോഡ് (20 km)
Lok Sabha constituencyകാസർഗോഡ് ലോക്സഭ
Vidhan Sabha constituencyകാസർഗോഡ് നിയമസഭ

ഈ പേരിന്റെ ഉദ്ഭവം തുളു ഭാഷയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ബദി എന്നാൽ ക്ഷേത്രം എന്നും അഡ്ക്ക എന്നാൽ സമതലമായ പ്രദേശം, പറമ്പ്, മൈതാനം എന്നൊക്കെയാണ് അർഥം വരുന്നത്. ഇന്ന് ഈ ക്ഷേത്രം കിന്നിമണീ പൂമണി എന്നറിയപ്പെടുന്നു. പഴയ ക്ഷേത്രവും ബദിയഡ്ക തന്നെയുണ്ട്. ഈ സ്ഥലം ഒരു കുന്നിന്റെ മുകളിൽ ആണ്.അവിടെ നിന്നും നോക്കിയാൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം കാണാം. കർണ്ണാടകത്തിലേക്കുള്ള പ്രധാനപാത ഈ ടൗൺ വഴിയാണ് കടന്നു പോകുന്നത്. കുമ്പള, ഉപ്പള, കാസർഗോഡ്, മുള്ളേരിയ, മെർക്കാറ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ഉപമാർഗ്ഗമാണ് ബദിയഡ്ക. ബോലുകട്ടെ എന്നു പേരുള്ള ഒരു സ്പോർട്സ്, ക്രിക്കറ്റ് ഗ്രൗണ്ട് ഉണ്ട് ബദിയഡുക്കയിൽ. കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന പെർഡാല പള്ളിയിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഉറൂസ് വളരെ പ്രശസ്തമാണ്. പെർഡാല ഉദാനേശ്വര ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം മറ്റു സമുദായത്തിലും പ്രസിദ്ധമാണ്.

സാമ്പത്തികം

തിരുത്തുക

അടയ്ക്കയാണ് ഇവിടുത്തെ പ്രധാന കൃഷി. തേങ്ങ, റബ്ബർ, കശുവണ്ടി, കൊക്കോ എന്നിവയും ഇവിടുത്തെ പ്രധാന വിളവുകളാണ്. ബീഡി നിർമ്മാണം (വിവിധ ബ്രാന്റ്) ഇവിടുത്തെ പല കുടുംബങ്ങളുടേയും തൊഴിലാണ്. കൊറഗ എന്നു പേരുള്ള ഒരു ഗോത്രസമൂഹത്തിന്റെ കോളനിയും ബദിയഡുക്കയിൽ ഉണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് പടിഞ്ഞാറൻ ഏഷ്യയിൽ, നിന്നുള്ള വരുമാനം ഇവിടുത്തെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സാണ്.

സ്പോർട്സ്

തിരുത്തുക

[]] ക്രിക്കറ്റിനും വോളിബോൾ പ്രാധാന്യം കൊടുക്കുന്ന ഒരു ഗ്രാമമാണ് ബദിയഡുക്ക. മറ്റു കായിക മത്സരങ്ങളായ [[]], കബഡി, ബാഡ്മിന്റൺ എന്നിവയും ഇവിടെ പരിശീലിച്ചിച്ച് പോരുന്നു. ബോലുക്കട്ട സ്റ്റേഡിയം പോലുള്ള പ്രധാന സ്റ്റേഡിയങ്ങളും ബദിയഡുക്ക ഉണ്ട്. ഗ്രാമീണ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, പെർഡാല ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്(PASC) , വൈഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പള്ളത്തടുക്ക, യുണൈറ്റഡ് പള്ളത്തടുക്ക, യംഗ് ബ്രദേഴ്സ് ചെടേക്കാൽ തുടങ്ങിയവ ഈ പ്രദേശത്തെ അറിയപ്പെടുന്ന ക്ലബ്ബുകൾ ആണ്.

ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്ലബ്ബുകളിൽ പെട്ടതാണ്.

കാലാവസ്ഥ

തിരുത്തുക

ബദിയഡുക്ക ഒരു ഊഷ്ണമേഖലാ പ്രദേശമാണ്. വർഷത്തിൽ പല മാസങ്ങളിലും ഇവിടെ മഴ ലഭിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ കാലം മാത്രമേ ഇവിടെ വരണ്ട കാലാവസ്ഥ ഉള്ളൂ. ഇവിടുത്തെ ശരാശരി വാർഷിക താപനില 27.1 ഡിഗ്രി സെൽഷ്യസ് ആണ്. ഏതാണ്ട് 3801 മില്ലിമീറ്റർ ജലം ഇവിടെ വർഷത്തിൽ ലഭിക്കുന്നുണ്ട്. ജനുവരിയാണ് ഏറ്റവും വരൾച്ചയനുഭവപെടുന്ന മാസം. 1 മില്ലിമീറ്റർ ജലം മാത്രമേ ലഭിക്കുകയുള്ളൂ അപ്പോൾ. ഏറ്റവും കൂടുതൽ ജലം ലഭിക്കുന്നത് ജുലായി മാസത്തിലാണ്. ഏതാണ്ട് 1178 മില്ലിമീറ്റർ. താപം കൂടുതൽ അനുഭവപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്. അപ്പോൾ ശാരാശരി 29.2 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. ജുലായിൽ ഇവിടുത്തെ താപനില ഏതാണ്ട് 25.9 ഡിഗ്രി സെൽഷ്യസ് ആണ്. ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

Climate Table
മാസം ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മെയ് ജൂൺ ജുലായ് ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ ഡിസംബർ Year
ശരാശരി കൂടുതൽ °C (°F) 31

(88)

31

(88)

32

(90)

33

(91)

32

(90)

29

(84)

28

(82)

28

(82)

29

(84)

30

(86)

31

(88)

32

(90)

33

(91)

ശരാശരി കുറവ് °C (°F) 22

(72)

23

(73)

24

(75)

26

(79)

26

(79)

24

(75)

24

(75)

24

(75)

24

(75)

24

(75)

23

(73)

22

(72)

22

(72)

ശരാശരി മഴ ലഭ്യത mm (inches) 1

(0.04)

1

(0.04)

4

(0.16)

46

(1.81)

234

(9.21)

992

(39.06)

1,178

(46.38)

698

(27.48)

337

(13.27)

215

(8.46)

76

(2.99)

19

(0.75)

3,801

(149.65)

ശരാശരി മഴ ലഭിക്കുന്ന ദിവസങ്ങൾ(≥ 0.1 mm) 0 0 1 3 10 26 30 26 20 13 6 1 136
ശരാശരിആർദ്രത(%) 62 66 68 71 71 87 89 88 85 79 73 65 75

സംസ്ഥാന സർക്കാർ കാര്യാലയങ്ങൾ

തിരുത്തുക
  • ബദിയഡുക്ക സബ് രജിസ്ട്രാർ ഓഫീസ്
  • ബദിയഡുക്ക പഞ്ചായത്ത്.
  • അസിസ്റ്റന്റ് വിദ്യാഭ്യാസ കാര്യാലയം, കുമ്പള, ബദിയഡുക്ക.[3]
  • പെർഡാല പോസ്റ്റ് ഓഫീസ് [4]
  • കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്
  • പി ഡബ്ള്യു ഡി എഞ്ചിനീയർ ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ജി എച്ച് എസ് ബദിയഡുക്ക [5][6]
  • നവജീവന ഹൈസ്കൂൾ, പെർഡാല
  • വിദ്യാഗിരി. എസ്. എ. ബി. എം. പഞ്ചായത്ത് യു. പി. സ്കൂൾ
  • ഉദയഗിരി എസ്. എസ്. എ. എൽ. പി. എസ്. ഉദയഗിരി
  • ഗവണ്മെന്റ് വെൽഫെയർ എൽ പി എസ് ബേള
  • ചെൻടിക്കാന എ. ജെ. ബി. എസ്
  • കിളിംഗാർ എ എൽ പി സ്കൂൾ
  • കുഞ്ചാർ എ. എൽ പി സ്കൂൾ
  • പെർഡാല എം. എസ്. സി. എൽ. പി. എസ്
  • ശ്രീ ഭാരതി വിദ്യാപീഠ, ബദിയഡുക്ക
  • ഹോളി ഫാമിലി കോൺവെന്റ് സ്കൂൾ

ജനസംഖ്യ

തിരുത്തുക

2001ഇൽ നടന്ന സെൻസസ് പ്രകാരം 10138 ആണ് ബദിയഡുക്കയിലെ ജനസംഖ്യ. അതിൽ 5152 പുരുഷന്മാർ ആണ്. 4986 സ്ത്രീകളും.[2]

കർണ്ണാടകവുമായും കാസർഗോഡ് ടൗണുമായും പുത്തൂർ, സുള്ള്യ, മംഗലാപുരം എന്നീ വഴികളിലൂടെ ഈ ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. നേരിട്ട് പുത്തൂർ വഴി ബാംഗ്ളൂർ പോകുന്ന ബസ്സും ഇവിടെ ലഭ്യമാണ്.

അനുബന്ധം

തിരുത്തുക
  1. http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badiyadka
  2. 2.0 2.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2016-10-06.
  4. "Welcome to the Indiapost Website". Archived from the original on 2013-10-02. Retrieved 2016-10-06.
  5. "higher secondary schools in kasargode district kerala". Archived from the original on 2013-01-22. Retrieved 2016-10-06.
  6. "Higher Secondary Schools - Kasaragod :: STATE OF KERALA :: The Ultimate Destination of Kerala Information". Archived from the original on 2013-08-27. Retrieved 2016-10-06.
"https://ml.wikipedia.org/w/index.php?title=ബദിയടുക്ക&oldid=4111663" എന്ന താളിൽനിന്ന് ശേഖരിച്ചത്