ജാവനീസ്, ബാലിനീസ് പുരാണമനുസരിച്ച് ബതര കാല എന്നത് ഒരു ഗുഹയിൽ സെതെസുയര ദേവിയോടൊപ്പം പാതാള ലോകത്തെ നിയന്ത്രിക്കുന്ന ഒരു ദേവനാണ്. ബതരകാല പ്രകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായും ചിത്രീകരിക്കപ്പെടുന്നു. സമയത്തിന്റേയും നാശത്തിന്റേയും ദേവനായി കണക്കാക്കപ്പെടുന്ന ബതരകാല ഭാഗ്യഹീനരായ മനുഷ്യരെ വിഴുങ്ങുന്നു.[1] ഹിന്ദു സങ്കൽപ്പമായ കാല അല്ലെങ്കിൽ സമയവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. പുരാണമനുസരിച്ച് ബതരകാല സൂര്യനെയോ അല്ലെങ്കിൽ ചന്ദ്രനെയോ ഭക്ഷിക്കാൻ ശ്രമിക്കുന്നതുമൂലമാണ് ഗ്രഹണമുണ്ടാകുന്നത് എന്നാണ് വിശ്വാസം.

ബതര കാല
ബതര കാലയുടെ വയാങ് രൂപം.
വിഭാഗംLegendary creature
ഉപ-വിഭാഗംUndead
രാജ്യംഇന്തോനേഷ്യ
പ്രദേശംജാവ
കിഴക്കൻ ജാവയിലെ ജബുങ്ങിൽ ബതരകാലയുടെ തലയുടെ ഭാഗങ്ങൾ

ഉത്ഭവ മിത്ത് തിരുത്തുക

ഐതിഹ്യമനുസരിച്ച്, ബതര ഗുരുവിന്റെ ( ശിവന്റെ ജാവനീസ് പതിപ്പ്) മകനാണ് ബതര കാല.[2] ബതര ഗുരുവിന് ദേവി ഉമ (പാർവതി) എന്ന സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു. അവരുടെ വളരെ ഭയാനകരവും വൃത്തികെട്ടതുമായ ക്രൂരരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർക്ക് രാക്ഷസന്റെ രൂപഭാവത്തോടെ ജനിച്ച ഒരു പുത്രനാണ് ബതര കാല എന്നാണ് പരക്കെയുള്ള വിശ്വാസം. ദേവി ഉമയുടെ ഈ ഉഗ്രരൂപം ഹിന്ദുമതത്തിൽ ദുർഗ്ഗ എന്ന പേരിലാണ് അറിയപ്പെടുന്നത്. [2]

ശിവന് ഒരു മത്സ്യത്തിൽ ഉണ്ടായ പുത്രനാണ് ബതര കാല എന്ന് മറ്റൊരു ഉത്ഭവ കഥയും നിലനിൽക്കുന്നു.[3]

അടങ്ങാത്ത വിശപ്പുള്ളവനും വളരെ പരുഷമായി പെരുമാറുന്നവനുമായിട്ടാണ് ബതര കാല ഐതിഹ്യത്തിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെ പൈശാചികസ്വഭാവങ്ങൾക്ക് തക്കതായ ശിക്ഷനൽകാൻ ദേവന്മാർ അവനെ ഭൂമിയിലേക്ക് അയച്ചു. എന്നിരുന്നാലും, തന്റെ വിശപ്പ് തൃപ്തിപ്പെടുത്താൻ മനുഷ്യരെ വിഴുങ്ങുന്ന കാര്യത്തിൽ മാത്രമാണ് ബതാര കാലയ്ക്ക് താൽപ്പര്യം. പരിഭ്രാന്തരായ ദേവന്മാർ ഭൂമിയിൽ നിന്ന് ബതാര കാലയെ തിരിച്ചുവിളിച്ചു.[1] പിന്നീട് അത് സേതസൂയര ദേവിയോടൊപ്പം പാതാളത്തിന്റെ ഭരണാധികാരിയായി മാറി. [4]

പരമ്പരാഗതമായി, ജാവനീസ് ജനങ്ങൾ സമയത്തിന്റെയും നാശത്തിന്റെയും ദൈവമെന്ന നിലയിൽ, പ്രത്യേകിച്ചും കുട്ടികളിലെ നിർഭാഗ്യങ്ങൾ തടയാനായി ഈ ദേവന്റെ പ്രീതി നേടാൻ ശ്രമിക്കുന്നു.[5] "നിർഭാഗ്യകരമായ" സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികൾക്കായി റുവാട്ടൻ എന്ന പേരിൽ വിളിക്കപ്പെടുന്ന ബാധയൊഴിപ്പിക്കൽ ചടങ്ങുകൾ നടത്തുന്നു. ഉദാഹരണത്തിന്, കാൽ ആദ്യം പുറത്തേക്കു വരുന്ന രീതിയിൽ ജനിക്കുന്ന കുട്ടികൾക്കായി. ഇത്തരം കുട്ടികളെ ബതര കാല വിഴുങ്ങുന്നത് തടയാനായാണ് യഥാർത്ഥത്തിൽ ഈ ചടങ്ങുകൾ നടത്തുന്നത്. ഈ ചടങ്ങിൽ സാധാരണയായി വയാങ്ങ് (ജാവനീസ് നിഴൽനാടകം) പ്രകടനവും ഒരു സെലമാറ്റൻ സദ്യയുമാണ് ഉൾപ്പെടുന്നത്.[6]

ഗ്രഹണ മിത്ത് തിരുത്തുക

ജാവനീസ് പുരാണത്തിൽ ബതര കാലയാണ് സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാണമാകുന്നത്.[7] ഇരുട്ടിന്റെയും പാതാളത്തിന്റെയും ദേവൻ എന്ന നിലയിൽ, ചന്ദ്രദേവനായ ബതര ചന്ദ്രയുടെയും സൂര്യദേവനായ ബതര സൂര്യയുടെയും പൊതുശത്രുവായാണ് ബതര കാല കണക്കാക്കപ്പെടുന്നത്. ചിലപ്പോൾ ബതര കാല സൂര്യനെയോ അല്ലെങ്കിൽ ചന്ദ്രനെയോ വിഴുങ്ങാൻ ശ്രമിക്കുന്നതോടെ, ഇത് ഒരു ഗ്രഹണത്തിന് കാരണമാകും. ഗ്രഹണം സംഭവിക്കു സമയത്ത്, ബതര കാലയെ ഛർദ്ദിപ്പിക്കാനായി, ജാവനീസ് ഗ്രാമീണർ അവന് നിവേദ്യങ്ങൾ അർപ്പിക്കുകയോ നെല്ലുകുത്തുന്ന പരമ്പരാഗത ഉപകരണമായ ലെസുങ്ങിലോ അല്ലെങ്കിൽ സ്ലിറ്റ് ഡ്രമ്മിലോ കൊട്ടി ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നു. ഇതിലൂടെ സൂര്യനെയോ ചന്ദ്രനെയോ ബതര കാലയുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെടുമെന്നും അതിലൂടെ ഗ്രഹണം അവസാനിക്കും എന്നാണ് പരമ്പരാഗതമായി അവർ വിശ്വസിക്കുന്നത്.[8]

പ്രതീകാത്മകത തിരുത്തുക

ജനിക്കുന്ന ഓരോ കുട്ടിയുടേയും വിധിയെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ശരിക്കും ബതര കാല. [2] ബതാര കാലയുടെ ചടങ്ങ്, പ്രത്യേകിച്ച് കീർത്തിമുഖം, ഇന്ത്യൻ, ബാലിനീസ് ഹിന്ദുമതത്തിൽ ഭോമയ്ക്ക് സമാനമായാണ് കണക്കാക്കപ്പെടുന്നത്. [3]

അവലംബം തിരുത്തുക

  1. 1.0 1.1 Khoon, Choy Lee (1999). A fragile nation: the Indonesian crisis. World Scientific. p. 209. ISBN 978-981-02-4003-5.
  2. 2.0 2.1 2.2 Monbaron, Simon (1999). Subud the Coming New Age of Reality: The Most Complete Book on Subud. Peace. p. 573. ISBN 978-0-9672753-1-4.
  3. 3.0 3.1 Emigh, John (1996). Masked performance: the play of self and other in ritual and theatre. University of Pennsylvania Press. p. 100. ISBN 978-0-8122-1336-2.
  4. Littleton, C. Scott (2005). Gods, Goddesses, and Mythology. Vol. Volume 11. New York: Marshall Cavendish. p. 1324. ISBN 978-0-7614-7559-0. Retrieved 2 August 2011. {{cite book}}: |volume= has extra text (help)
  5. Geels, Antoon (1997). Subud and the Javanese mystical tradition. 0700706232, 9780700706235. p. 75. ISBN 978-0-7007-0623-5.
  6. Weintraub, Andrew Noah (2004). Power plays: wayang golek puppet theater of West Java. Ohio University Press. p. 39. ISBN 978-981-230-249-6.
  7. Archaeoastronomy, Volumes 6-8. University of Maryland, College Park. Center for Archaeoastronomy. 1984. p. 197.
  8. "Gerhana Disambut Ritual Usir Batara Kala". okezone.com. June 16, 2011.

 

"https://ml.wikipedia.org/w/index.php?title=ബതര_കാല&oldid=3694551" എന്ന താളിൽനിന്ന് ശേഖരിച്ചത്