ബഡാ രാജൻ
മുംബൈയിലെ ഒരു അധോലോക നായകനായിരുന്നു ബഡാ രാജൻ എന്ന് അറിയപ്പെട്ടിരുന്ന രാജൻ മഹാദേവ് നായർ (മരണം:സെപ്റ്റംബർ 21, 1983).മുംബൈയിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ച രാജൻ , കരിഞ്ചന്തയിലൂടെയും വാടക-കൊലപാതകത്തിലൂടെയും ചെമ്പൂർ കേന്ദ്രമാക്കി തന്റേതായൊരു അധോലോകസാമ്രാജ്യം കെട്ടിപ്പെടുത്തു. [1][2][3]
Bada Rajan | |
---|---|
പ്രമാണം:BadaRajanImage.jpg | |
ജനനം | Rajan Mahadevan Nair |
മരണം | 1983 സെപ്റ്റംബർ 21 Bombay, Maharashtra, India |
ദേശീയത | Indian |
മറ്റ് പേരുകൾ | Bada Rajan |
തൊഴിൽ | |
ക്രിമിനൽ കുറ്റം(ങ്ങൾ) | Murder |
1983 സെപ്റ്റംബർ 21-ന് രാജന്റെ ശത്രുവായ അബ്ദുൽ കുഞ്ഞു അയച്ച ചന്ദ്രശേഖർ സഫലിക എന്ന വാടക-കൊലയാളി മുംബൈയിലെ എസ്പലനടെ കോടതിയുടെ പുറത്തു വെച്ച് ബഡാ രാജനെ വെടി വെച്ച് കൊന്നു.[1] മുംബൈ അധോലോകത്തെ പിന്നീട് അടക്കി ഭരിച്ച ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ എന്നിവരുടെ ഉയർച്ചക്ക് ബഡാ രാജന്റെ പല ചെയ്തികളും കാരണമായിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 It all started with an eve-teasing - November 2, 2003, Express India
- ↑ Gangsta’ Rap: The life and time of Chhota Rajan Archived 2012-04-09 at the Wayback Machine. - S. Hussein Zaidi, Express India
- ↑ A don's journey – From selling tickets in black to Rs 1000-cr crime ``empire' - September 18, 2000, Indian Express
- ↑ Dawood surprises 2010-03-28, Mid-day