ബംഗ്ലാദേശ് കേഡ്റ്റ് കോർപ്സ്

ബംഗ്ലാദേശ് നാഷണൽ കേഡറ്റ് കോർപ്സ്

ബംഗ്ലാദേശ് നാഷണൽ കേഡറ്റ് കോർപ്സ് The Bangladesh National Cadet Corps (BNCC)[2] അവിടത്തെ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സ്കൂളുകൾ, കോളജുകൾ സർവ്വകലാശാലകൾ എന്നിവയ്ക്കുള്ള സംയുക്തമായ സേവന സംഘടനയാണ്.

Bangladesh National Cadet Corps
বাংলাদেশ ন্যাশনাল ক্যাডেট কোর
ചുരുക്കപ്പേര്BNCC
ആപ്തവാക്യംKnowledge, Discipline & Unity[1]
രൂപീകരണം23 മാർച്ച് 1979; 45 വർഷങ്ങൾക്ക് മുമ്പ് (1979-03-23)
തരംPara-military Volunteer Reserve Defence Force
ആസ്ഥാനംSector#06, Uttara, Dhaka-1230
ഔദ്യോഗിക ഭാഷ
Bengali, English
Brig Gen S.M. Ferdous
Deputy Director (DD)
Flight Commander Sabbir Ahmed GDP
ബന്ധങ്ങൾBangladesh Army Bangladesh Navy Bangladesh Air Force

Bangladesh Defence Forces

Ministry of Defence (Bangladesh)

Ministry of Education (Bangladesh)
വെബ്സൈറ്റ്bncc.gov.bd
പഴയ പേര്
UTC, UOTC, JCC

ചരിത്രം

തിരുത്തുക

ബ്രിട്ടിഷ് ഭരണകാലത്ത് 1921ൽ ധാക്ക സർവ്വകലാശാല തുടങ്ങിയശേഷം ക്യാപറ്റൻ ഇ. ഗ്രൂമിന്റെ നേതൃത്വത്തിൽ അദ്ദേഹം അഡ്ജൂറ്റന്റ് ആയി ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്സസ് ആക്റ്റ് 1923 പ്രകാരം ബംഗ്ലാദേശ് നാഷണൽ കേഡറ്റ് കോർപ്സിന്റെ പ്രവർത്തനം തുടങ്ങി. 1927 നവംബറിൽ അദ്ദേഹം 100 വിദ്യാർത്ഥികൾക്കും 16 അദ്ധ്യാപകർക്കുമായി സൈനികമായ പരിശീലനം നൽകി. പിന്നീട്, 1928 ജൂണിൽ യൂണിവേഴ്സിറ്റി ട്രൈനിങ് കോർപ്സ് ഔദ്യോഗികമായി തിടങ്ങി. 1943ൽ ഈ സംഘടയുടെ പേര് യൂണിവേഴ്സിറ്റി ഓഫീസേഴ്സ് ട്രൈനിങ് കോർപ്സ് (University Officers Training Corps (UOTC)എന്നാക്കിമാറ്റി. ഈ കോർപ്സിന്റെ അംഗങ്ങൾ 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തിരുന്നു.[3] സ്വാതന്ത്ര്യത്തിനുശേഷം ബംഗ്ലാദേശ് കേഡറ്റ് കോർപ്സ് ബംഗ്ലാദേശിലെ കോളജു വിദ്യാർത്ഥികൾക്കും ജൂണിയർ കേഡറ്റ് കോർപ്സ് ജൂണിയർ വിദ്യാർത്ഥികൾക്കുമായും വേറെ രൂപീകരിച്ചുവെങ്കിലും യൂണിവേഴ്സിറ്റി ഓഫീസേഴ്സ് ട്രൈനിങ് കോർപ്സ്  യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നിലനിർത്തിയിട്ടുണ്ടായിരുന്നു. 1979 മാർച്ച് 23നു അന്നത്തെ പ്രസിഡന്റ് ആയിരുന്ന സിയാവുർ റഹ്മാൻ, ബംഗ്ലാദേശ് കേഡറ്റ് കോർപ്സ്, ജൂണിയർ കേഡറ്റ് കോർപ്സ്, യൂണിവേഴ്സിറ്റി ഓഫീസേഴ്സ് ട്രൈനിങ് കോർപ്സ്  എന്നിവ പരസ്പരം യോജിപ്പിച്ചു. ഇപ്പോൾ ഇത് കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സ്കൂളുകൾ, കോളജുകൾ സർവ്വകലാശാലകൾ എന്നിവയ്ക്കുള്ള സംയുക്തമായ സേവന സംഘടനയാണ്.[4] ഇപ്പോൾ ഈ സംഘടനയുടെ ആസ്ഥാനം, ധാക്കയിലെ ഉത്തറയിലെ സെക്റ്റർ നമ്പർ 6ലാണ്. ബംഗ്ലാദേശ് കേഡറ്റ് കോർപ്സിൽ 3 തരം കേഡറ്റുകളുണ്ട്. ഇതിനെ രണ്ടു തലമായി തിരിച്ചിട്ടുണ്ട്. ജൂണിയർ ഡിവിഷൻ കേഡറ്റുകൾ എന്നും സീനിയർ ഡിവിഷൻ കേഡറ്റുകൾ എന്നും. സീനിയർ ഡിവിഷനെ വീണ്ടും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗമായി വിവിധ തലത്തിലായി തിരിച്ചിരിക്കുന്നു. ബംഗ്ലാദേശ് സർക്കാർ ബംഗ്ലാദേശ് കേഡറ്റ് കോർപ്സിനെ നിയമപരമായ ചട്ടക്കൂടിനകത്തു കൊണ്ടുവന്ന് ഒരു പ്രത്യേക വകുപ്പിങ്കീഴിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.[5] ഈ നിർദ്ദേശത്തെ ബംഗ്ലാദേശ് കേഡറ്റ് കോർപ്സ് ആക്റ്റ് 2015 എന്നാണു വിളിക്കപ്പെടുന്നത്.[6] പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള പ്രത്യെക വകുപ്പിൻകീഴിലാക്കാനാണുദ്ദേശിക്കുന്നത്.[7] ബംഗ്ലാദേശ് കേഡറ്റ് കോർപ്സ് (BNCC) ഇന്ത്യാഗവണ്മെന്റിന്റെ ക്ഷണപ്രകാരം, യുവാകളുടെ പരസ്പരകൈമാറ്റക്കരാർ പ്രകാരം ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ട്.[8] 2009ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ അവർ പങ്കെടുത്തിരുന്നു.[9] വിജയദിവസപരേഡിലും അവർ പങ്കെടുത്തു.[10][11]

കരസേനാവിഭാഗവും നാവികസേനാവിഭാഗവും വ്യോമസേനാവിഭാഗവുമുള്ള ബംഗ്ലാദേശ് കേഡറ്റ് കോർപ്സ് നയിക്കുന്നത് ഡയറക്ടർ ജനറൽ ആണ്. അദ്ദേഹം ബംഗ്ലാദേശ് കരസേനയുടെ ബ്രിഗേഡിയർ ജനറൽ ആയിരിക്കും. ബംഗ്ലാദേശ് കേഡറ്റ് കോർപ്സിനു 5 കരസേന റെജിമെന്റും (ആർമി വിങ്) 3 എയർ സ്ക്വാഡ്രനും (എയർഫോഴ്സ് വിങ്) 3 നേവൽ ഫ്ലോട്ടില്ല (നേവൽ വിങ്) ഉണ്ട്. റജിമെന്റുകൾ ഇവയാണ്: റംണ റെജിമെന്റ്, കർണ്ണഫുലി റെജിമെന്റ്, മൊയിനാമതി റെജിമെന്റ്, സുന്ദോർബോൺ റെജിമെന്റ്, മൊഹസ്താൻ റെജിമെന്റ്. വ്യോമ സ്ക്വാഡ്രനുകൾ ഇവയാണ്: #1 സ്ക്വാഡ്രൻ, #2 സ്ക്വാഡ്രൻ, #3 സ്ക്വാഡ്രൻ. ഫ്ലോട്റ്റില്ലകൾ ഇവയാണ്: ധാക്ക ഫ്ലോട്റ്റില്ല, ചിറ്റഗോങ് ഫ്ലോട്റ്റില്ല and ഖുൽന ഫ്ലോട്റ്റില്ല.[12][13] കേഡറ്റുകൾ ആകാനായി സ്കൂൾ വിദ്ദ്യാർത്ഥികൾക്ക് രണ്ടു അവസരങ്ങളുണ്ട്. സ്കൂളും കോളജും/ സർവ്വകലാശാലയും. ഇന്റർമീഡിയേറ്റ് മുതൽ കോളജു, സർവ്വകലാശാലകൾ വരെയുള്ള കുട്ടികൾക്കുള്ളതാണ് സീനിയർ ഡിവിഷൻ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കേഡറ്റായി തുടരാൻ 4 വർഷം ആണുള്ളത്. ക്ലാസ് 6 മുതൽ ആണ് ജൂണിയർ ഡിവിഷൻ തുടങ്ങുന്നത്.

കേഡറ്റുകളുടെ റാങ്ക്

തിരുത്തുക
  • Cadet under Officer (CUO)
  • Cadet Sergeant
  • Cadet Corporal
  • Cadet Lance Corporal
  • Cadet

പരിശീലനങ്ങളും പ്രവർത്തനങ്ങളും

തിരുത്തുക

മറ്റു പ്രവർത്തനങ്ങളും

തിരുത്തുക

സൈനികമായ പരിശീലനങ്ങളും മറ്റും ലഭിക്കുന്നതുകൂടാതെ കേഡറ്റുകൾക്ക് മറ്റു ചിലപരിശീലനങ്ങളും ലഭിക്കുന്നുണ്ട്. അവർ സാമൂഹ്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടുവരുന്നു. താഴെക്കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിലും ആവർ പങ്കെറ്റുത്തുവരുന്നുണ്ട്:

 
Martial Art Practice by BNCC Cadets
  1. മരം നടൽ[14]
  2. രക്തദാനം
  3. അഗ്നിശമന ഉദ്യോഗസ്ഥരെ സഹായിക്കുക[15]
  4. പുനരധിവാസം ഉൾപ്പെടെയുള്ള ദുരന്തനിവാരണപ്രവർത്തനങ്ങൾ
  5. സഹായസാമഗ്രികൾ ദുരന്തസമയത്ത് വിതരണം ചെയ്യുക
  6. പ്രഥമശുശ്രൂഷയിലും ശുചീകരണപ്രവർത്തനത്തിലും സഹായിക്കുക.[16] [17]
  7. അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രത്യേക സമ്മേളനങ്ങളും പരിപാടികളും നടക്കുമ്പോൾ സെക്യൂരിറ്റി, സന്നദ്ധസംഘടനാപ്രവർത്തനം എന്നിവ നടത്തുക. [18][19]
  8. സാമൂഹ്യപ്രവർത്തനം നടത്തുക[20]

ഉപകരണങ്ങളും ആയുധങ്ങളും

തിരുത്തുക
  • BD-08
  • 7.62 mm type 56
  • Lee-Enfield (For Ceremonial Purposes)

ഇതും കാണൂ

തിരുത്തുക
  • Bangladesh Military Academy
  • National Cadet Corps (India), a similar organization
  • Reserve Officers' Training Corps, a similar organization
  • Combined Cadet Force (U.K), a similar organization
  1. "Mission And Goals". BNCC. Archived from the original on 2017-08-29. Retrieved 2017-11-19.
  2. "A delegation of Bangladesh National Cadet Corps". A delegation of Bangladesh National Cadet Corps | daily-sun.com. Retrieved 2016-03-01.[പ്രവർത്തിക്കാത്ത കണ്ണി]
  3. "BNCC founding anniversary today". The Daily Star. Retrieved 2016-03-02.
  4. Dept, International Monetary Fund Asia and Pacific (2013-03-11). Bangladesh: Poverty Reduction Strategy Paper (in ഇംഗ്ലീഷ്). International Monetary Fund. ISBN 9781475543520.
  5. "Cabinet approves National Cadet Core Law". NTV Online. Retrieved 2016-03-01.
  6. "Draft of BNCC act gets cabinet nod". www.en.banglanews24.com. Archived from the original on 2015-12-29. Retrieved 2016-03-02.
  7. "Govt to establish BNCC department | Dhaka Tribune". www.dhakatribune.com. Archived from the original on 2016-03-06. Retrieved 2016-03-02.
  8. "::: Star Campus :::". archive.thedailystar.net. Archived from the original on 2016-03-04. Retrieved 2016-03-01.
  9. "BNCC team to attend Republic Day Camp in India". The Daily Star. Retrieved 2016-03-02.
  10. "Preparations for Victory Day Parade almost complete - New Age". New Age (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2016-04-08. Retrieved 2016-03-02.
  11. "President takes salute of Victory Day parade | Dhaka Tribune". www.dhakatribune.com. Archived from the original on 2016-03-06. Retrieved 2016-03-02.
  12. "News Details". www.bssnews.net. Archived from the original on 2016-03-07. Retrieved 2016-03-02.
  13. Rahman, Aunik. "Bangladesh National Cadet Corps (BNCC) | BanglaPedia : National Pedia of Bangladesh". www.ebanglapedia.com. Archived from the original on 2016-03-06. Retrieved 2016-03-02.
  14. Nagarlok (in ഇംഗ്ലീഷ്). Centre for Urban Studies, The Indian Institute of Public Administration. 2004-01-01. p. 10.
  15. "BNCC vows to stand against drug addiction, dowry". BNCC vows to stand against drug addiction, dowry | theindependentbd.com. Archived from the original on 2016-03-06. Retrieved 2016-03-02.
  16. "BNCC members participate in anti-dengue drive in city". World News. Retrieved 2016-03-02.
  17. "Free footpaths by March 1". The Daily Star. Retrieved 2016-03-01.
  18. "DU teachers hurt during BNP scuffle at Shaheed Minar". The Daily Star. Retrieved 2016-03-01.
  19. "BCL leader, DU student held". BCL leader, DU student held | theindependentbd.com. Archived from the original on 2016-03-06. Retrieved 2016-03-02.
  20. "Anti-drug rally held". Anti-drug rally held | theindependentbd.com. Archived from the original on 2016-03-06. Retrieved 2016-03-02.