ഫൗസ്റ്റിൻ കപ്പൂച്ചിൻ
കപ്പൂച്ചിൻ സഭയിലെ ഒരു വൈദികനും കൊല്ലം അസ്സീസി നാടക സമിതിയുടെ ആദ്യ കാല ചുമതലക്കാരനുമായിരുന്നു ഫാദർ ഫൗസ്റ്റിൻ കപ്പൂച്ചിൻ. നിരവധി മലയാള ബൈബിൾ നാടകങ്ങളും കൃസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഫൗസ്റ്റിൻ കപ്പൂച്ചിൻ | |
---|---|
ജനനം | |
മരണം | 1979 ജൂലൈ 07 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടകകൃത്ത്, ഗാന രചയിതാവ് |
ജീവിതരേഖ
തിരുത്തുക1922 ഏപ്രിൽ 5 ന് കോട്ടയം കുമരകത്ത് ജനിച്ചു. 1948 ൽ വൈദികനായി. കൊല്ലം തില്ലേരിയിലെ കപ്പൂച്ചിൻ ആശ്രമത്തിന്റെ ചുമതലക്കാരനായും അസീസി പ്രസിന്റെ ഡയറക്ടറായുംപ്രവർത്തിച്ചു. [1] മലയാളത്തിൽ കൃസ്തീയ ഗാനങ്ങൾ എൽ പി റിക്കോർഡുകളായി പുറത്തിറക്കി. കൊല്ലം കേന്ദ്രമാക്കി അസീസി ആർട്സ് ക്ലബ്ബ് രൂപവത്ക്കരിക്കുകയും നിരവധി മലയാള ബൈബിൾ നാടകങ്ങൾ എഴുതി രംഗത്തെത്തിക്കുകയും ചെയ്തു. എം.കെ. അർജുനൻ, കുമരകം രാജപ്പൻ ഉൾപ്പെടെ പ്രമുഖരായ കലാകരന്മാരെ ഉൾപ്പെടുത്തിയായിരുന്നു സമിതി പ്രവർത്തിച്ചിരുന്നത്. 7 ജൂലെ 1979 ന് തലച്ചോറിലെ ട്യൂമർ ബാധയെത്തുടർന്നുള്ള ചികിത്സയിൽ തിരുവനന്തപുരം ആർ.സി.സി യിൽ വച്ച് നിര്യാതനായി. ഭരണങ്ങാനം അസീസി ആശ്രമത്തിലാണ് കപ്പൂച്ചിനച്ചൻ അന്ത്യ വിശ്രമം കൊള്ളുന്നത്.[2]
കൃതികൾ
തിരുത്തുക- അസ്സീസിയിലെ സ്നേഹ ഗായകൻ
- രക്തപുഷ്പം
- വാടാത്ത ലില്ലി
- അർപ്പണം
- നിലയ്ക്കാത്ത ഗാനം
നാടകങ്ങൾ
തിരുത്തുക- ഒരു ഹൃദയവും രണ്ടു കണ്ണുകളും (1963)[3]
- അടിയറവ് പറയാത്ത രക്തം (1967)
- പാടുന്ന പടയാളി
ഗാനങ്ങൾ
തിരുത്തുക- കനിവിൻ കടലേ[4]
- നല്ലിടയനായ
- കത്തിച്ച ദീപവും
- അത്യുന്നതനാം
- വിജനത്തിൻ ഉറവിടമേ
അവലംബം
തിരുത്തുക- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 289. ISBN 81-7690-042-7.
- ↑ https://kollamassisi.wordpress.com/fr-faustin-capuchin/
- ↑ https://www.google.com/search?client=ubuntu&hs=JKS&sca_esv=e8c05aba066cb726&channel=fs&sxsrf=ADLYWILznaG_jDmMoDtjab94KLZNiYtz7g:1731544060999&q=%E0%B4%AB%E0%B5%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB+%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B5%BB&udm=36&source=lnms&fbs=AEQNm0A2lbCllZ_N-G6mhILBxl4asHiHYGczs8coo4RUoijdNFv54zEyEAffT0SmdvBdfOGMluY-IcKcLHHJjUywz6b_vlvnMptvvitAFAw1VtC0Q7D5RydRMFAf3PITaIKQ46NfJkj1J76ZGsiMXqyImqmZHveEl8eA36lchJjdjjiqRRiXEaAjZ1WzkLNxKAJ3R9NfOUmaFIpyILFVTItUmr6ByNYAy7fydx8u3PYQ1ImQIyoIwD7Zg1FCqbJzJSC8mMzMXA56I40ezO9TIt6ClZVemHT9t93WlPUZWpF7F5LB8o2LdGtfhLxgpqVaxp-0I3yaOYyI&sa=X&ved=2ahUKEwjmyKylyNqJAxVOVWwGHYVcPYcQ0pQJegQIBxAB&biw=1366&bih=554&dpr=1
- ↑ https://malayalasangeetham.info/asongs.php?tag=Search&musician=TA%20Majeed&category=lyricist&artist=Foustin%20Kapouchin&limit=16&page_num=1