ഫൗസിയ കൂഫി
അഫ്ഗാനിസ്ഥാനിലെ ഒരു രാഷ്ട്രീയ പ്രവർത്തകയാണ് ഫൗസിയ കൂഫി ( പേർഷ്യൻ: فوزیه کوفی ; 1975 ൽ ജനനം)[1]. അഫ്ഗാൻ പ്രതിനിധി സഭയിലെ അംഗവും ദേശീയ അസംബ്ലിയുടെ വൈസ് പ്രസിഡന്റുമായിരുന്നു ഫൗസിയ കൂഫി. ദോഹ കേന്ദ്രമായി നടന്നുവന്നിരുന്ന താലിബാൻ ചർച്ചകളിൽ അന്നത്തെ ഗവണ്മെന്റിനെ പ്രതിനിധീകരിച്ച് ഫൗസിയ കൂഫി സജീവമായി പങ്കെടുത്തിരുന്നു.
ഫൗസിയ കൂഫി | |
---|---|
فوزیه کوفی | |
അഫ്ഗാൻ നാഷണൽ അസംബ്ലിയുടെ വൈസ് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 2005 | |
ബദക്ഷാൻ പ്രവിശ്യയിൽ നിന്നുള്ള പാർലമെന്റ് അംഗം | |
പദവിയിൽ | |
ഓഫീസിൽ 2005 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫൗസിയ കൂഫി 1975 (വയസ്സ് 48–49) ബദക്ഷാൻ, അഫ്ഗാനിസ്ഥാൻ |
കുട്ടികൾ | 2 |
വസതിs | കാബൂൾ, അഫ്ഗാനിസ്ഥാൻ |
അൽമ മേറ്റർ | പ്രിസ്റ്റൺ സർവ്വകലാശാല |
ജോലി | രാഷ്ട്രീയ മനുഷ്യാവകാശ പ്രവർത്തക |
ജീവിതരേഖ
തിരുത്തുകഅഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽ 1975-ലാണ് ഫൗസിയ കൂഫി ജനിക്കുന്നത്. ഒരു ആൺകുട്ടിയെ പ്രതീക്ഷിച്ച മാതാവ്, പക്ഷെ പെൺകുട്ടിയെ പ്രസവിച്ചതോടെ നിരാശയായി. അവരെ മരിക്കാനായി വെയിലത്ത് ഉപേക്ഷിച്ചു എന്നും എന്നാൽ കരച്ചിൽ കേട്ട് മാതാവ് തന്നെ രക്ഷിക്കുകയായിരുന്നു എന്ന് ഫൗസിയ കൂഫി അഭിമുഖത്തിൽ പറയുന്നുണ്ട്[2]. പാർലമെന്റ് അംഗമായിരുന്ന പിതാവ് മറ്റൊരു വിവാഹം കൂടി കഴിച്ചതോടെ മാതാവ് അനുഭവിച്ച മാനസിക സമ്മർദ്ധവും ഒരു ആൺകുട്ടിയെ പ്രസവിക്കുന്നതോടെ അദ്ദേഹത്തെ ആകർഷിക്കാൻ ആകുമെന്ന് അവർ കരുതിയതുമൊക്കെ ഫൗസിയ വിവരിക്കുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തിനായി താല്പര്യം പ്രകടിപ്പിച്ച ഫൗസിയയെ മാതാപിതാക്കൾ അതിന് അയച്ചപ്പോൾ അവരുടെ കുടുംബത്തിൽ നിന്ന് വിദ്യാലയത്തിൽ പോകുന്ന ആദ്യ പെൺകുട്ടിയായിരുന്നു അവർ. പാകിസ്താനിലെ പ്രിസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് & മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാൻ അവർക്ക് സാധിച്ചു[3]. 25 കൊല്ലത്തോളം പാർലമെന്റ് അംഗമായിരുന്ന പിതാവ് അഫ്ഗാൻ-സോവിയറ്റ് യുദ്ധത്തിന്റെ അവസാനത്തിൽ വധിക്കപ്പെടുകയായിരുന്നു[1].
യൂനിസെഫുമായി സഹകരിച്ച് പ്രവർത്തിച്ച ഫൗസിയ കൂഫി, രാജ്യത്തിനകത്ത് കുടിയൊഴിപ്പിക്കപ്പെട്ടവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു വന്നു. കുട്ടികളെ അക്രമത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 2002 മുതൽ 2004 വരെ യൂനിസെഫിന്റെ ശിശു സംരക്ഷണ ഓഫീസറായി ഫൗസിയ സേവനമനുഷ്ഠിച്ചു[3].
രാഷ്ട്രീയത്തിൽ
തിരുത്തുക2001- ൽ താലിബാന്റെ പതനത്തിനുശേഷം തന്റെ "ബാക്ക് ടു സ്കൂൾ" കാമ്പയിനിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം പ്രോത്സാഹിപ്പിച്ച് കൊണ്ടാണ് ഫൗസിയ കൂഫി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
2005 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, അഫ്ഗാൻ ദേശീയ അസംബ്ലിയുടെ അധോ സഭയായ വൊലേസി ജിർഗയിലേക്ക് രാജ്യത്തിന്റെ വടക്കു-കിഴക്കൻ ഭാഗത്തുള്ള ബദക്ഷാൻ ജില്ലയിൽ നിന്ന് അവർ തിരഞ്ഞെടുക്കപ്പെട്ടു. അധോസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ദേശീയ അസംബ്ലി വൈസ് പ്രസിഡന്റ് എന്ന പദവിയാണ് യഥാർത്ഥത്തിൽ അധോസഭയുടെ ഡെപ്യൂട്ടി സ്പീക്കർ എന്നത്[3][1]. അഫ്ഗാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്ത് എത്തിയത്.
വിദൂര ഗ്രാമങ്ങളെ ആരോഗ്യ - വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള നിയമനിർമ്മാണം[4], സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ തടയാനായി ഉള്ള നിയമനിർമ്മാണം[5] എന്നിവ ഫൗസിയ കൂഫി മുൻകൈ എടുത്ത് നടപ്പിലാക്കിയവയാണ്. മതവിരുദ്ധമെന്ന് ആരോപിച്ച് യാഥാസ്ഥിതികർ ചില നിയമനിർമ്മാണങ്ങളെ എതിർത്തെങ്കിലും അഫ്ഗാനിൽ 34 പ്രവിശ്യകളിലും നിലവിൽ വന്നിരുന്നു. ഈ നിയമങ്ങളെ ആധാരമാക്കിയായിരുന്നു കോടതികൾ വിധി പറഞ്ഞിരുന്നതും[4].
2010-ൽ വീണ്ടും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൗസിയ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചു വന്നു. തോറ ബോറയ്ക്കടുത്ത് നടന്നതുൾപ്പെടെ നിരവധി വധശ്രമങ്ങൾ ഫൗസിയ കൂഫിക്ക് നേരെ നടന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു[6].
2014-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ഫൗസിയ കൂഫി തയ്യാറാറെടുത്തെങ്കിലും[7][8] നാമനിർദ്ദേശം നൽകേണ്ട തിയ്യതി 2013-ലേക്ക് മാറ്റി കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വെട്ടുകയായിരുന്നു എന്ന് ഫൗസിയ കൂഫി ആരോപിക്കുന്നു. ഈ മാറ്റത്തിലൂടെ 40 വയസ് പൂർത്തിയാവണം എന്ന നിബന്ധന പാലിക്കാൻ ഇവർക്ക് സാധിക്കാതെ വന്നു[9].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Malbrunot, Georges (2011-02-25). "Fawzia, un défi aux talibans" [Fawzia, a challenge to the Taliban]. Le Figaro (in French). p. 18.
{{cite news}}
: CS1 maint: unrecognized language (link) - ↑ "A 'Favored Daughter' Fights For The Women Of Afghanistan". NPR. 2012-02-22. Retrieved 2013-05-19.
- ↑ 3.0 3.1 3.2 "Guests of First Lady Laura Bush". ABC News. January 31, 2006. Retrieved February 14, 2013.
- ↑ 4.0 4.1 "In conversation with Fawzia Koofi member of Parliament from Badakshan" 7 June 2014, www.youtube.com, accessed 8 November 2020
- ↑ "Women MP's come together to demand equal representation". Archived from the original on 2017-05-29. Retrieved 2014-12-18.
- ↑ Bryony Gordon (February 23, 2012). "'The Taliban want to kill me. But I am fighting for my daughters' freedom' Fawzia Koofi hopes to be Afghanistan's first woman president. The Taliban are determined to stop her". The Daily Telegraph.
- ↑ Graeme Woods (February 14, 2013). "Fawzia Koofi Member of Parliament, Afghanistan". theatlantic.com.
- ↑ "Woman of the week - Fawzia Koofi Championing feminism in a country where male-chauvinism reigns". platform51.org. March 16, 2012. Archived from the original on April 21, 2012. Retrieved February 15, 2013.
- ↑ Fawzia Koofi, the female politician who wants to lead Afghanistan 18 December 2013, www.newstatesman.com, accessed 8 November 2020