ഫ്ലോറാ ഫൗണ്ടൻ
മുംബൈ നഗരത്തിലെ ഹുതാത്മാ ചൗക്കിൽ സ്ഥിതി ചെയ്യുന്ന ശിൽപ്പചാതുരിയുള്ള ഒരു ജലധാരയാണ് ഫ്ലോറാ ഫൗണ്ടൻ. ദാദാഭായ് നവറോജി റോഡിന്റെ തെക്കേയറ്റത്ത് ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്തായാണ് ഇതിന്റെ സ്ഥാനം[1]. റോമൻ ദേവതയായ ഫ്ലോറയുടെ ശില്പമാണ് ഈ ജലധാരയിലുള്ളത്.
ഫ്ലോറാ ഫൗണ്ടൻ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | നിയോ ക്ലാസ്സിക്കൽ, ഗോഥിക് റിവൈവൽ |
നഗരം | മുംബൈ |
രാജ്യം | ഇന്ത്യ |
നിർദ്ദേശാങ്കം | 18°55′57″N 72°49′54″E / 18.9325°N 72.8317°E |
പദ്ധതി അവസാനിച്ച ദിവസം | 1864 |
ചിലവ് | Rs 47000 (9000 പൗണ്ട് സ്റ്റെർലിംഗ്) |
ഇടപാടുകാരൻ | ബോംബേ പ്രസിഡൻസി |
സാങ്കേതിക വിവരങ്ങൾ | |
Structural system | പോർട്ട്ലാന്റ് ശിലയിൽ കൊത്തിയത് |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | റിച്ചാർഡ് നോർമൻ ഷാ |
Engineer | ജെയിംസ് ഫോർസൈത്ത് |
ചരിത്രം
തിരുത്തുക1860-ൽ ബോംബേ ഗവർണ്ണറായിരുന്ന് സർ ബാർട്ട്ൽ ഫ്രിയർ നഗരത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുവാനായി ഇവിടെയുണ്ടായിരുന്ന കോട്ട പൊളിച്ചുനീക്കുകയും ഈ ഭാഗത്തെ ഒരു ചെറിയ വീഥിയായിരുന്ന ഹോൺബി റോഡ് വീതി കൂട്ടുകയും ചെയ്തു[2][3]. ഈ വീഥിയാണ് ഇന്നത്തെ ദാദാഭായ് നവറോജി റോഡ്. മൈൽ ലോംഗ് റോഡ് എന്നറിയപ്പെട്ട ഈ റോഡിന്റെ വടക്കേയറ്റത്ത് ക്രോഫോർഡ് മാർക്കറ്റും തെക്കേയറ്റത്ത് ഫ്ലോറാ ഫൗണ്ടനും സ്ഥാപിക്കപ്പെട്ടു[4]. 47,000 രൂപ ചിലവിൽ 1864-ലായിരുന്നു ഇതിന്റെ നിർമ്മാണം. ഇറക്കുമതിചെയ്യപ്പെട്ട പോർട്ട്ലാൻഡ് സ്റ്റോൺ ആണ് നിർമ്മാണത്തിനുപയോഗിച്ചത്. റിച്ചാർഡ് നോർമൻ ഷായുടെ രൂപകൽപ്പനയിൽ ജെയിംസ് ഫോർസൈത്ത് ആണ് ഇത് സൃഷ്ടിച്ചത്. സർ ബാർട്ട്ൽ ഫ്രിയറിന്റെ പേരായിരുന്നു ആദ്യം ഈ ജലധാരക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നത്. പിന്നീട് വസന്തത്തിന്റെയും പൂക്കളുടെയും ദേവതയായ ഫ്ലോറയുടെ പേര് തീരുമാനിക്കപ്പെട്ടു.
ചിത്രശാല
തിരുത്തുക-
ഫ്ലോറ ഫൗണ്ടൻ
-
ഫ്ലോറ ഫൗണ്ടൻ, c. 1905
-
ഫ്ലോറ ഫൗണ്ടൻ, രാത്രിദൃശ്യം
-
ഫ്ലോറ ഫൗണ്ടൻ
-
റോമൻ ദേവതയായ ഫ്ലോറയുടെ ശിൽപ്പം
അവലംബം
തിരുത്തുക- ↑ "Mumbai: Flora Fountain". Retrieved 9 March 2009.
- ↑ "Heritage streetscape". Retrieved 9 March 2009.
- ↑ "Mumbai Fort". Retrieved 9 March 2009.
- ↑ "Dadabhai Naoroji Road Heritage Streetscape Project, India". United Nations Educational, Scientific and Cultural Organization. Archived from the original on 2009-02-02. Retrieved 9 March 2009.