ഫ്ലയിംഗ് എയ്സ്

(ഫ്ലൈയിങ്ങ് ഏസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനേകം ശത്രു വിമാനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ടുള്ള യുദ്ധ വിമാന പൈലറ്റിനെയാണ് ഫ്ലയിംഗ് എയ്സ് എന്ന് വിളിക്കുക. ഈ വിശേഷണത്തിനു അർഹത നേടാൻ സാധാരണ അഞ്ചു ശത്രു വിമാനങ്ങളെയെങ്കിലും വീഴ്ത്തിയിട്ടുണ്ടാവണമെന്നാണ് പൊതുവെ ഉള്ള നിയമം. വ്യോമയാന യുദ്ധത്തിൽ അതിവിദഗ്ദ്ധരായ പൈലറ്റുമാരുടെ പങ്ക് ജനശ്രദ്ധയിൽ വന്നു തുടങ്ങിയത് ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. ഭൂരിപക്ഷം വ്യോമയാന പോരുകളിലും (aerial combat) വിജയം ഉണ്ടാവുന്നത് ഏറ്റവും വിദഗ്ദരായ അഞ്ചു ശതമാനം പൈലറ്റുമാർ കാരണമാണെന്ന് കണക്കുകൾ തെളിയിച്ചു. അക്കാലത്താണ് എയ്സ് (Ace) എന്ന വിശേഷണം പ്രചാരത്തിൽ വന്നത്.

മാൻഫ്രെഡ് വോൺ റിക്തോഫെൻ (Manfred von Richthofen), ഫ്ലയിംഗ് എയ്സുകളിൽ ഏറ്റവും പ്രസിദ്ധനായ ഇദ്ദേഹമാണ് ഒന്നാം ലോക മഹായുദ്ധത്തിൽ 80ൽ കൂടുതൽ വിമാനങ്ങൾ വെടിവെച്ചിട്ടു (Air kills) സകോർ ചെയ്ത ഫൈറ്റർ പൈലറ്റ്. ഇദ്ദേഹം റെഡ് ബാരൺ (The Red Baron) എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്

ചരിത്രം

തിരുത്തുക
 
ആദ്യ എയ്സായ അഡോൾഫ് പെഗു മെഡൽ സ്വീകരിക്കുന്നു

ഒന്നാം ലോക മഹായുദ്ധ കാലത്തെ ഫ്രെഞ്ച് പൈലറ്റായ അഡോൾഫ് പെഗു (Adolphe Pégoud) ആണ് ചരിത്രത്തിലെ ആദ്യത്തെ എയ്സ്. ഇദ്ദേഹം അഞ്ച് ജെർമൻ വിമാനങ്ങൾ വെടിവെച്ചിട്ട വാർത്തകൾ ഫ്രഞ്ച് പത്രങ്ങളിൽ വന്നു തുടങ്ങിയപ്പോളാണ് എയ്സ് എന്ന പ്രയോഗം മാധ്യമങ്ങളിൽ കണ്ടു തുടങ്ങിയത്. അഡോൾഫ് പെഗുവിനെ പിന്നീട് ഒരു ഏരിയൽ സ്കിർമിഷിൽ (aerial skirmish) കണ്ടുൽസ്കി (Kandulski) എന്ന ജെർമൻ പൈലറ്റ് വെടിവെച്ചിട്ടു. കണ്ടുൽസ്കിയെ യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ പെഗു പറക്കാൻ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. മരിക്കുമ്പോൾ പെഗുവിനു 26 വയസ്സായിരുന്നു, പെഗുവിന്റെ മരണാനന്തര (funeral) ചടങ്ങ് നടക്കുന്ന വേളയിൽ അദ്ദേഹത്തെ വധിച്ച കണ്ടുൽസ്കി അതേ ക്രൂ (crew - Kendulski and his gunner) അതെ യുദ്ധ വിമാനവുമായി എത്തി അദ്ദേഹത്തിന്റെ കബറിടത്തിൽ ബഹുമാന സൂചകമായി ഒരു റീത്ത് ആകാശത്ത് നിന്ന് എയർഡ്രൊപ് (airdrop) ചെയ്യുകയുണ്ടായി.

അവലംബങ്ങൾ

തിരുത്തുക

സ്രോതസ്സുകൾ

തിരുത്തുക
  • Norman Franks & Frank Bailey - Over the Front: A Complete Record of the Fighter Aces and Units of the United States and French Air Services, 1914-1918. (1992).
  • Annette Carson - Flight Fantastic: The Illustrated History of Aerobatics.(1986)
"https://ml.wikipedia.org/w/index.php?title=ഫ്ലയിംഗ്_എയ്സ്&oldid=2284541" എന്ന താളിൽനിന്ന് ശേഖരിച്ചത്