സർ ഫ്രെഡറിക് ലൈറ്റൺ 1895-ൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഫ്ലേമിങ് ജൂൺ. 47-by-47-inch (1,200 mm × 1,200 mm) വലിപ്പമുള്ള ചതുര ക്യാൻവാസിലെ ഈ എണ്ണഛായാചിത്രം ലൈറ്റന്റെ മഹത്തായ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. ഗ്രീക്ക് ശില്പങ്ങളിലെ ഉറങ്ങുന്ന ജലകന്യക, ജലദേവത എന്നിവയുടെ രൂപങ്ങളിലാണ് ഈ സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു.

ഫ്ലേമിങ് ജൂൺ
കലാകാരൻFrederic Leighton
MediumOil on canvas
അളവുകൾ120 സെ.മീ × 120 സെ.മീ (47 in × 47 in)
സ്ഥാനംMuseo de Arte de Ponce, Ponce, Puerto Rico

1900 കളുടെ ആരംഭത്തിൽ ഫ്ലേമിങ് ജൂൺ നഷ്ടപ്പെട്ടെങ്കിലും 1960 കളിൽ മാത്രമാണ് അത് വീണ്ടും കണ്ടെത്തിയത്. വിക്ടോറിയൻ കാലഘട്ടത്തിലെ ചിത്രങ്ങൾ വിറ്റഴിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിൽ അവിടെ കരുതൽ വിലയായ US$140 നു (ആധുനിക വിലയിൽ 1,126 ഡോളർ തത്തുല്യമായ) താഴെ മാത്രമേ ഈ ചിത്രം വിൽക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ലേലത്തിനു ശേഷം, പ്യൂർട്ടോ റികോയിലെ പോൺസെയിൽ മ്യൂസിയോ ഡി ആർറ്റെ ഡി പോൺസ് മ്യൂസിയത്തിൽ നിലവിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]

  1. Graham-Dixon, Andrew (5 June 2005). "ITP 266: Flaming June by Frederic Leighton". Sunday Telegraph.

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • Barringer, Tim & Prettejohn, Elizabeth, Frederic Leighton: Antiquity, Renaissance, Modernity (Paul Mellon Center for Studies in British Art), Yale University Press (1999). ISBN 978-0-300-07937-1
  • Barrington, Russel, The Life, Letters and Work of Frederic Leighton, 2 Voll., BiblioBazaar (2010). ISBN 978-1-143-23340-1
  • Weidinger, Alfred, Magnificent Extravagance – Frederic, Lord Leighton's Flaming June 1894–95. Sleeping Beauty. Masterpieces of Victorian Painting from Museo de Arte de Ponce. Edited by Agnes Husslein-Arco and Alfred Weidinger. Belvedere, Vienna 2010. ISBN 978-3-901508-84-4

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്ലേമിങ്_ജൂൺ&oldid=4109852" എന്ന താളിൽനിന്ന് ശേഖരിച്ചത്