ഫ്ലാൻറെൻസിസിലെ ഗ്രാൻഡ് ഡച്ചി

ഗ്രാൻഡ് ഡച്ചി ഓഫ് ഫ്ലാൻറെൻസിസ് ( ഡച്ച് : Groothertogdom Flandrensis ) എന്നത് അന്റാർട്ടിക്കയിലെ ചില പ്രദേശങ്ങളിൽ അവകാശം ഉന്നയിച്ചുകൊണ്ട് 2008 ൽ ബെൽജിയൻ നീൽസ് വെർമീർഷ് സ്ഥാപിച്ച ഒരു മൈക്രോനേഷൻ ആണ്. ഫ്ലാൻഡ്രെൻസിസിനെ ഏതെങ്കിലും രാജ്യമോ സർക്കാരോ അംഗീകരിച്ചിട്ടില്ല, [5] [6] [7] [8] നയതന്ത്ര അംഗീകാരം നേടുക എന്ന ഉദ്ദേശ്യത്തിലല്ല. [9] [10] 2021 മുതൽ ഈ മൈക്രോനേഷൻ ബെൽജിയത്തിൽ പരിസ്ഥിതി വിഷയത്തിൽ പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയായ "vzw Groothertogdom Flandrensis" ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്. [11]

Grand Duchy of Flandrensis

Flag of Flandrensis
Flag
Coat of arms of Flandrensis
Coat of arms
ദേശീയ മുദ്രാവാക്യം: No humans, only nature
ദേശീയ ഗാനം: "Long Live Flandrensis"
Location of Flandrensis
സ്ഥിതിCurrent
ഔദ്യോഗിക ഭാഷകൾDutch, English
നിവാസികളുടെ പേര്Flandriaan, Flandrensian
Organizational structureConstitutional monarchy
• Head of State
Niels Vermeersch
Establishment
• Declared
4 September 2008
വിസ്തീർണ്ണം
claimed
• ആകെ വിസ്തീർണ്ണം
14,890 കി.m2 (5,750 ച മൈ)
ജനസംഖ്യ
• Census
741 (as of 2021)[1]
Purported currencyFlandri[2][3][4]
സമയമേഖലGMT-8

ചരിത്രം

തിരുത്തുക

2008 സെപ്തംബർ 4-ന് 2 ആഴ്ചത്തേക്കുള്ള ഒരു താൽക്കാലിക ഹോബി എന്ന നിലയിലാണ് ഗ്രാൻഡ് ഡച്ചി ഓഫ് ഫ്ലാൻഡ്രെൻസിസ് സ്ഥാപിച്ചത്. [12] മധ്യകാലഘട്ടത്തിലെ ഫ്ലാൻഡേഴ്‌സ് കൗണ്ടി (പാഗസ് ഫ്‌ളാൻഡ്‌റെൻസിസ്)യിൽ നിന്നാണ് മൈക്രോണേഷൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. [5] [6] ഫ്ലാൻഡ്രെൻസിസിനെ സ്ഥാപകൻ ഇതിനെ ആദ്യം ഒരു ഹോബി-മൈക്രോ നാഷൻ ആയി ആണ് കണക്കാക്കിയത്. പിന്നീട് ഐസ് ഉരുകൽ, കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ തുടങ്ങിയ പാരിസ്ഥിതികപ്രശ്നങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള ഒരു പാരിസ്ഥിതിക സംരംഭമായി കണക്കാക്കി തുടങ്ങി. [13] [14] [15] ഇതുകൂടാതെ 2021 മുതൽ ഈ മൈക്രോനേഷൻ ഒരു പരിസ്ഥിതി ലാഭേച്ഛയില്ലാത്ത സ്ഥാപനം കൂടിയാണ്. [11]

ഈ മൈക്രോനേഷനിൽ തിരിച്ചറിയൽ കാർഡുകൾ, കറൻസി, ഹെറാൾഡ്രി, പത്രം, ഭരണഘടന, ദേശീയ ഗാനം എന്നിവയുണ്ട്. 2014 വരെ ഫ്ലാൻറെൻസിസ് ഭാഗികമായി രാഷ്ട്രീയ പാർട്ടികളുമായുള്ള രാഷ്ട്രീയ അനുകരണമായിരുന്നു [16] കൂടാതെ വാർഷിക തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ അലസ്‌റ്റെയർ ബോണറ്റ്, യുവാക്കൾ തീരുമാനങ്ങൾ എടുക്കാൻ പഠിക്കുന്ന ഒരു സിറ്റി കൗൺസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മൈക്രോനേഷന്റെ ഉദാഹരണമായി ഫ്ലാൻഡ്രെൻസിസിനെ വിശേഷിപ്പിച്ചു. [17]

2021-ൽ മൈക്രോനേഷൻ ഉൾക്കൊള്ളുന്നത് 71 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 741 പൗരന്മാരെ ആണ്. [1] ഇൻറർനെറ്റിന് പുറത്ത് ഫ്ലാൻഡ്രെൻസിസിന്റെ പ്രവർത്തനങ്ങൾ Roeselare [5] [6] പരിസരത്ത് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ ഔദ്യോഗിക എംബസി സ്ഥിതി ചെയ്യുന്നത് വെസ്റ്റ്-ഫ്ലെമിഷ് പട്ടണമായ Sint-Julian ലാണ്. [1] [18] [19]

പോളിനേഷൻ ലണ്ടൻ (2012), പെറുഗിയ (2015), അറ്റ്ലാന്റ (2017), ലാസ് വെഗാസ് (2022) [9] [20] [21] [22] തുടങ്ങിയ മൈക്രൊ നാഷൻസിനെ ഉൾപ്പെടുത്തി 2022 മെയ്ൽ നടന്ന മൈക്രോകോൺ കൺവെൻഷനുകൾ തുടങ്ങിയ മൈക്രോനേഷനുകളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഫ്ലാൻറെൻസിസ് പങ്കെടുത്തു. ഒരു രാജ്യവും ഈ മൈക്രോനാഷനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ലീങ്കിലും ഫ്‌ലാൻഡ്‌റെൻസിസിനെയും പരിസ്ഥിതി മൈക്രോനാഷണലിസത്തെയും കുറിച്ച് പറയാൻ പാരീസിലെ ഒരു അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ ചേഞ്ച്‌നൗവിൽ സ്പീക്കറായി സ്ഥാപകനെ ക്ഷണിച്ചു. [23]

പ്രദേശം

തിരുത്തുക

സ്ഥാപകൻ ഫ്ലാൻറെൻസിസിനെ ഒരു പാരിസ്ഥിതിക സംരംഭമായി കണക്കാക്കുന്നു, മഞ്ഞ് ഉരുകലിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നു, അതിനാൽ പരിസ്ഥിതി മൈക്രോനാഷണലിസം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചവരിൽ ഒരാളാണ് നീൽസ് വെർമീർഷ്. [9] [13] ഫ്ലാൻഡ്രെൻസിസിന് അവരുടെ അവകാശപ്പെട്ട പ്രദേശങ്ങൾ സന്ദർശിക്കാൻ ഉദ്ദേശ്യമില്ല. [5] [6] [24] [25] പടിഞ്ഞാറൻ അന്റാർട്ടിക്കയുടെ തീരത്ത് അഞ്ച് ദ്വീപുകൾ ഫ്ലാൻഡ്രെൻസിസ് അവകാശപ്പെടുന്നു: സിപ്പിൾ ദ്വീപ്, ചെറി ദ്വീപ്, മഹർ ദ്വീപ്, പ്രാങ്കെ ദ്വീപ്, കാർണി ദ്വീപ് .

ലാഭേച്ഛയില്ലാത്ത സ്ഥാപനം

തിരുത്തുക

2021 ഓഗസ്റ്റ് 12-ന്, ബെൽജിയൻ ഔദ്യോഗിക ജേണലിൽ "vzw Groothertogdom Flandrensis" എന്ന പേരിൽ Flandrensis രജിസ്റ്റർ ചെയ്തു. ഇതിന്റെ പ്രസിദ്ധീകരിച്ച നിയമവ്യവസ്ഥയിൽ ഇത്, കാലാവസ്ഥാ വ്യതിയാനത്തിലും അന്റാർട്ടിക്കയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു പാരിസ്ഥിതിക സ്ഥാപനമായി ഫ്ലാൻഡ്രെൻസിസ് സ്വയം വിവരിക്കുന്നു. കാലാവസ്ഥയിലേക്ക് ക്രിയാത്മകമായിശ്രദ്ധ ആകർഷിക്കാൻ മൈക്രോനാഷണലിസം എന്ന ആശയം ഉപയോഗിക്കുന്നു. [11] കാലാവസ്ഥാ കത്തുകളും ശുചീകരണ പ്രവർത്തനങ്ങളുമാണ് അവരുടെ ചില പദ്ധതികൾ. [1]

ഇതും കാണുക

തിരുത്തുക
  • മൈക്രോനേഷനുകളുടെ പട്ടിക
  • മൈക്രോനേഷനുകളുടെ പതാകകൾ
  • അന്റാർട്ടിക്ക് പ്രദേശത്തെ അവകാശവാദങ്ങളുടെ പട്ടിക
  1. 1.0 1.1 1.2 1.3 BAUDET, M., Voyage dans les micronations, ces pays de fantaisie qui réinventent la démocratie, Le Monde, 16 August 2021
  2. (in Dutch) DAMIAANS, R., DILLEN, R., Uw krant op bezoek bij Europese micronaties Deel 1: Flandrensis, Het Belang van Limburg, 20 July 2012, page 20-21
  3. (in Dutch) DAMIAANS, R., DILLEN, R., Dwergstaten Deel 1: Flandrensis, Gazet van Antwerpen, 23 July 2012, page 8-9
  4. (in Dutch) GHEERAERT, T., Diplomatieke rel om een deel van Antarctica, Het Wekelijks Nieuws, 05 September 2013, page 10-11
  5. 5.0 5.1 5.2 5.3 (in Dutch) VANSTEENKISTE, A., "Hoogledenaar is Groothertog van micronatie Flandrensis", Het Nieuwsblad, 13 September 2012, page 22-22
  6. 6.0 6.1 6.2 6.3 (in Dutch) VERHAEGHE, H., Middagpost West-Vlaanderen Archived 2012-12-03 at the Wayback Machine., Radio 2, 13 September 2012 (interview with Niels Vermeersch)
  7. (in French) BELENFANT, M., Sa Majesté le Grand-Duc de Flandrensis brise la glace, 'Le Jeu de l'Oie: La Revue Internationale de Sciences – Po Lille', April 2014, page 30-31
  8. The Telegraph, Ten bizarre micronations, 14 May 2014
  9. 9.0 9.1 9.2 The Brussels Times, Springtime of micronations spearheaded by Belgian "Grand-Duke" Niels, 8 December 2015
  10. Hobbs, Harry; Williams, George (2022). Micronations and the Search for Sovereignty. Cambridge Studies in Constitutional Law. Cambridge: Cambridge University Press. ISBN 978-1-009-15012-5.
  11. 11.0 11.1 11.2 , Registration non-profit vzw Groothertogdom Flandrensis, Kruispuntbank Ondernemingen, 12 August 2021
  12. (in French) Oeuillet, J., Le business des vanités : enquête sur les arnaques à la noblesse, Ed. du Moment, 16 April 2015, pages 207, ISBN 978-2-35417-370-8
  13. 13.0 13.1 (in Dutch) STROCHLIC, N., Ieder zijn eigen koninkrijk, National Geographic, April 2016, page 8-9
  14. (in Polish) BARTKIEWICZ, A., Jak zostać królem, RZECZPOSPOLITA (Minus Plus), 20 July 2017, page 10-12
  15. BEANLAND, C., King of your castle, Open Skies, Emirates Printing Press, 01 May 2019, page 49-50
  16. (in Dutch) GHEERAERT, T., Verkiezingen in Flandrensis, Het Wekelijks Nieuws, 17 October 2014, page 62
  17. (in Russian) APPARAT, 5 steps to create your own micronations Archived 2015-01-22 at the Wayback Machine., December 2014
  18. (in French) MAZARS, P., “Micronations: la tournée du grand-duc", Le Journal du Dimanche, 28 July 2014
  19. (in Dutch) CORNILLIE, B., “Niels, groothertog van Flandrensis, Het Laatste Nieuws, 29 August 2014, page 20
  20. THE TELEGRAPH, T. Coote, , Inside the weird world of the micronation, 14 July 2015
  21. (in French) BONZOM, N., « Le sommet francophone des micronations, entre folkore et engagement citoyen », 20 minutes, 26 September 2016,
  22. (in French) PLACER, A., Sommet de micronations sur le pavé: folklorique et citoyen, La Voix du Nord, 21 January 2018
  23. ChangeNow – official website. Retrieved 27 May 2022.
  24. (in French) PRUDENT, R., Envie d’être chef ? Toi aussi, crée ta micronation en dix leçons , ‘Rue 89', 12 June 2014
  25. Hobbs, Harry; Williams, George (2022). Micronations and the Search for Sovereignty. Cambridge Studies in Constitutional Law. Cambridge: Cambridge University Press. ISBN 978-1-009-15012-5.

ബാഹ്യ ലിങ്കുകൾ

തിരുത്തുക