സർ ഫ്രെഡെറിക്ക് അഗസ്റ്റസ് ആബെൽ (Frederick Abel) ഫസ്റ്റ് ബാറോനെറ്റ് (17 July 1827[1] – 6 September 1902) ഒരു ഇംഗ്ലീഷ് രസതന്ത്രശാസ്ത്രജ്ഞൻ ആയിരുന്നു.

Sir Frederick Abel, Bt
ജനനം(1827-07-17)17 ജൂലൈ 1827
London, England, UK
മരണം6 സെപ്റ്റംബർ 1902(1902-09-06) (പ്രായം 75)
ദേശീയതഇംഗ്ലണ്ട്
കലാലയം
അറിയപ്പെടുന്നത്cordite
പുരസ്കാരങ്ങൾRoyal Medal (1877)
Albert Medal (1891)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
ഡോക്ടർ ബിരുദ ഉപദേശകൻA. W. von Hofmann

വിദ്യാഭ്യാസം

തിരുത്തുക

ജോഹാൻ ലിയോപാൾഡ് ആബേലിന്റെ മകനായി ലണ്ടനിൽ ജനിച്ച അദ്ദേഹം, രസതന്ത്രം റോയൽ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂഷനിൽ പഠിച്ചു. 1845ൽ എ ഡ്ബ്ലിയു ഹോഫ്മാന്റെ കീഴിൽ റോയൽ കോളേജ് ഓഫ് കെമിസ്ട്രിയിൽ ചേർന്നു. [2]1852ൽ വൂൾവിച്ചിലെ റോയൽ മിലിട്ടറി അക്കാദമിയിൽ ജോലി ലഭിച്ചു.[2]1829ൽ മൈക്കൽ ഫാരഡേ അവിടെ പഠിച്ചിരുന്നു. [2]

പ്രധാന പ്രവർത്തനങ്ങൾ

തിരുത്തുക

അദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടിത്തം ഗൺകോട്ടന്റേതായിരുന്നു. ആൽഫ്രഡ് നോബലുമായി തങ്ങളുടെ കണ്ടുപിടിത്തത്തിന്റെ പേറ്റന്റിനെച്ചൊല്ലി അദ്ദേഹവും തന്റെ സഹപ്രവർത്തകൻ ഡെവറും ചേർന്ന് നിയമപരമായ തർക്കത്തിലായി. ഒടുവിൽ നോബലുമായി 1895ൽ ഹൗസ് ഓഫ് ലോഡ്സിന്റെ സാന്നിദ്ധ്യത്തിൽ പരസ്പരധാരണയിൽ എത്തി. കരിമരുന്നിന്റെ കത്തുമ്പോഴുള്ള സ്വഭാവത്തെപ്പറ്റി സ്കോട്‌ലന്റുകാരനായ സർ ആൻഡ്രിയു നോബിളും ചേർന്ന് ഗവേഷണം നടത്തി. ബ്രിടിഷ് സർക്കാരിന്റെ അഭ്യർഥനപ്രകാരം പെട്രോളിയം ഉല്പന്നങ്ങളുടെ ഫ്ലാഷ് പോയിന്റ് അളക്കുന്നതിന് ആവശ്യമായ ഒരു രീതി അദ്ദേഹം കണ്ടെത്തുകയുണ്ടായി.

നേതൃത്വവും പുരസ്കാരങ്ങളും

തിരുത്തുക

1877ൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എലക്ട്രിക്കൽ എഞ്ചിനീയേർസിന്റെ പ്രസിഡന്റ് ആയി. 1860ൽ അദ്ദേഹം റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1883 ഏപ്രിൽ 20നു പ്രഭു പദവിയിലെത്തി. 1887ൽ ഒരു രാജകീയ മെഡൽ ലഭിച്ചു. 1885ൽ ലണ്ടനിൽ സംഘടിപ്പിച്ച കണ്ടുപിടിത്തങ്ങളുടെ പ്രദർശനത്തിൽ പ്രധാന പങ്കുവഹിച്ചു. 1887ൽ ഇമ്പീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ നിർവാഹക സിക്രട്ടറിയും ആദ്യ ഡയറക്റ്ററും ആയി സ്ഥാനമേറ്റു. ആ പദവിയിലിരിക്കെയാണ് 1902ൽ അദ്ദേഹം മരിച്ചത്. 1888ൽ കേംബ്രിജ് സർവ്വകലാശാല അദ്ദേഹത്തെ ഡോക്റ്ററേറ്റ് നൽകി ആദരിച്ചു. തന്റെ 75ാം വയസ്സിൽ സെപ്റ്റംബർ 1902ൽ അദ്ദേഹം മരിച്ചു. ലണ്ടനിലെ നൺഹെഡ് സെമിത്തേരിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

പുസ്തകങ്ങൾ

തിരുത്തുക
  • Handbook of Chemistry (with C. L. Bloxam)
  • Modern History of Gunpowder (1866)
  • Gun-cotton (1866)
  • On Explosive Agents (1872)
  • Researches in Explosives (1875)
  • Electricity applied to Explosive Purposes (1898)

He also wrote several important articles in the ninth edition of the Encyclopædia Britannica.

ഇതും കാണുക

തിരുത്തുക
  1. The Chambers Biographical Dictionary gives his year of birth as 1826. Chambers Biographical Dictionary, ISBN 0-550-18022-2, page 3.
  2. 2.0 2.1 2.2 Greenwood, Douglas (1999). Who's Buried where in England (Third ed.). Constable. ISBN 0-09-479310-7.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്രെഡെറിക്ക്_ആബെൽ&oldid=3779370" എന്ന താളിൽനിന്ന് ശേഖരിച്ചത്