1950-കളുടെ ആദ്യപകുതിയിൽ, ഫ്രാൻസിലെ ഉത്പതിഷ്ണുക്കളായ ചലച്ചിത്രകാരന്മാർക്കിടയിൽ രൂപപ്പെട്ട ചില സംവാദങ്ങളാണ് നവതരംഗ പ്രസ്ഥാനത്തിന് പ്രചോദനമായത്. ഴാങ് ഗൊദാർദ്, ക്ളോദ് ഛാബ്രോൾ, ഫ്രാങ്കോ ത്രൂഫോ, എറിക്ക് റോമർ, ജാക്വസ് റിവേറ്റി തുടങ്ങിയ അക്കാലത്തെ പ്രമുഖരായ ചലച്ചിത്രകാരന്മാരായിരുന്നു സംവാദത്തിന് തുടക്കമിട്ടത്. അന്നുവരെ ഉണ്ടായിരുന്ന ചലച്ചിത്രസമ്പ്രദായങ്ങൾക്കും സമീപനങ്ങൾക്കും നേരെയുള്ള ഒരു 'കലാപം' എന്ന നിലയിലായിരുന്നു ഈ സംവാദം. പൊതുജനങ്ങൾക്ക് അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന് ഉല്ലസിക്കാനുള്ള ഒരു പലായനമാർഗ്ഗം (Escapist out-let) മാത്രമാണ് സിനിമ എന്ന ചിന്താഗതിയിൽ മാറ്റം വരുത്താനാണ് ഇതിലൂടെ അവർ ശ്രമിച്ചത്. സാഹിത്യത്തിന്റെ വിധേയത്വത്തിൽ നിന്നും സിനിമയെ സംരക്ഷിക്കണം, അല്ലെങ്കിൽ സാഹിത്യാധിഷ്ഠിതമായ ഒരു തിരക്കഥയ്ക്ക് വഴങ്ങാൻ വേണ്ടി, സംവിധായകൻ ധാരാളം വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകേണ്ടി വരും. അതിലൂടെ സിനിമയുടെ സത്ത തന്നെ ചോർന്ന് പോകും. ഇതായിരുന്നു ഇവരുടെ അഭിപ്രായം. അതിനാൽ, സാമ്പ്രദായിക സിനിമകളിൽ നിന്നും വ്യത്യസ്തമാകണം പുതുസിനിമ എന്നവർ വാദിച്ചു. ഇത്തരം അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖനം 1954-ൽ കഹേ ദു സിനിമ (cahiers du cinema) എന്ന സിനിമാപ്രസിദ്ധീകരണത്തിൽ അവതരിപ്പിക്കപ്പെട്ടതോടെ ഇവരുടെ വാദം ഏറെ ചർച്ച ചെയ്യപ്പെട്ടു. 'ഓഥ്യൂർ തത്ത്വം' (Autheur Theory) എന്നായിരുന്നു ഇതറിയപ്പെട്ടത്. ചലച്ചിത്രസംവിധായകൻ ചലച്ചിത്രത്തിന്റെ സമ്പൂർണ കർത്താവായി മാറണമെന്നും അതിലൂടെ സംവിധായകൻ പൂർണമായും ചലച്ചിത്രകാരനായി മാറേണ്ടതുണ്ടെന്നുമായിരുന്നു ഓഥ്യൂർ തത്ത്വത്തിന്റെ ഉള്ളടക്കം. ഗൊദാർദും ഛാബ്രോളും ട്രൂഫോയുമടങ്ങുന്നപ്രസ്ഥാനനായകർക്ക് ഈ തത്ത്വം ആവിഷ്കരിക്കുന്നതിന്, പ്രശസ്ത ചലച്ചിത്ര സൈദ്ധാന്തികനായിരുന്ന ആന്ദ്രേ ബസായിന്റെ ചലച്ചിത്രപഠനങ്ങളും ഏറെ സഹായകമായിരുന്നു.

French New Wave
Jean-Luc Godard's New Wave film À bout de souffle (1960)
Years active1950–present
1958–1964 ("New Wave era")
CountryFrance
Major figuresAndré Bazin, Jean-Luc Godard, François Truffaut, Éric Rohmer, Claude Chabrol, Jacques Rivette,Agnès Varda, Jacques Demy
InfluencesItalian Neorealism,[1] classical Hollywood cinema,[1] poetic realism, Auteur theory, Parisian cinephile culture, existentialism, Alfred Hitchcock
InfluencedL.A. Rebellion, New Hollywood, New German Cinema, Cinema Novo

ക്ലോദ് ഛാബ്രോളിന്റെ ലി ബ്യൂ സെർഗ് (Le Beau Serge) ആണ് ആദ്യനവസിനിമയായി കണക്കാക്കപ്പെടുന്നത്. ട്രൂഫോയുടെ ദ് ഫോർ ഹൺഡ്രണ്ട് ബ്ലോസ് (1959), ഷൂട്ട് ദ പിയാനോ പ്ലെയർ (1960); ഗൊദാർദിന്റെ ബ്രെത്ത്ലെസ് (1966), എ വുമൺ ഈസ് എ വുമൺ (1966), കണ്ടംപ്റ്റ് (1963), എ മാരീഡ് വുമൺ (1966); ഛാബ്രോളിന്റെ ദി കസിൻസ് (1959) തുടങ്ങിയവ ആദ്യകാല നവസിനിമകളിൽ പ്രധാനപ്പെട്ടവയാണ്. പ്രതിഭാശാലിയായ ഒരു കലാകാരന് ആത്മാവിഷ്കാരം സാധിക്കാൻ സിനിമ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുമെന്ന് ഈ സിനിമകൾ തെളിയിച്ചതോടെ സിനിമയിലെ ഈ 'നവതരംഗം' ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇത്തരം സിനിമകൾക്ക് സാമ്പത്തിക നഷ്ടം വരാതെതന്നെ പ്രദർശനവിജയം കൈവരിക്കാനായതും ഇതിന്റെ വ്യാപനത്തിന് ആക്കം കൂട്ടി.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവസിനിമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. 1.0 1.1 Marie, Michel. The French New Wave : An Artistic School. Trans. Richard Neupert. New York: John Wiley & Sons, Incorporated, 2002.
"https://ml.wikipedia.org/w/index.php?title=ഫ്രെഞ്ച്_നവതരംഗ_സിനിമ&oldid=3806446" എന്ന താളിൽനിന്ന് ശേഖരിച്ചത്