ഐക്യരാഷ്ട്ര സഭയുടെ ലോകാഹാര പദ്ധതിയുടെ (UN WORLD FOOD PROGRAMME) ലാഭേച്ഛരഹിത വെബ് സൈറ്റാണ് freerice.com
സാർവത്രികവും സൗജന്യവുമായ വിജ്ഞാന വ്യാപനം, സൗജന്യ അരിവിതരണം വഴി ആഗോള പട്ടിണി നിർമാർജ്ജന യത്നത്തിനു കരുത്തേകുക എന്ന രണ്ട് ലക്ഷ്യങ്ങളാണ് ഫ്രീറൈസിനുള്ളത്. സൈറ്റിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ സ്പോൺസർമാരാണ് ദാതാക്കൾ.

Freerice
യു.ആർ.എൽ.freerice.com
വാണിജ്യപരം?No
സൈറ്റുതരംclick-to-donate site
ഉടമസ്ഥതUnited Nations World Food Program
നിർമ്മിച്ചത്John Breen
നിജസ്ഥിതിActive

പ്രവർത്തന രീതി.

തിരുത്തുക

സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്ന സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിജഞാന കളികളിൽ പ്രായദേശവർഗ്ഗ ഭേദമന്യേ ആർക്കും പങ്കെടുക്കാം. സ്കൂൾ കുട്ടികൾ മുതൽ ഏറ്റവും വിദ്യാസമ്പന്നർ വരെയുള്ളവരുടെ വിവിധ നിലവാരങ്ങളിലായി ചോദ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ശരിയുത്തരം നൽകപ്പെടുമ്പോൾ പത്ത് അരിമണികൾ ലോകാഹാര പദ്ധതിയിലേക്ക് സംഭാവന ചെയ്യപ്പെടുന്ന രീതിയിലാണ് സൈറ്റിന്റെ ഘടന.

തിരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് പദാവലി വൈദഗ്ദ്ധ്യ നിർണയമായിരുന്നു സൈറ്റിന്റെ ഉൽഭവകാലത്തുള്ള ഏക മൽസരം. അതിശയപ്പിക്കുന്ന പ്രതികരണമായിരുന്നു തുടക്കത്തിൽ തന്നെ(2007) ലഭിച്ചത്.തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തി സൈറ്റ് വിപുലീകരിച്ചികൊണ്ടേയിരുന്നു. നിലവിലുള്ള മൽസര വിഷയങ്ങൾ :

  1. ഇംഗ്ലീഷ് പദാവലി
  2. ഇംഗ്ലീഷ് ഗ്രാമർ
  3. ഗുണന പട്ടിക
  4. ആൾജിബ്ര.
  5. രസതന്ത്ര ചിഹ്നങ്ങൾ
  6. ഭൂപടവും രാജ്യങ്ങളും
  7. രാജ്യങ്ങളും തലസ്ഥാനങ്ങളും
  8. ദേശീയ പതാകകൾ
  9. സാഹിത്യ കൃതികൾ
  10. കലാ സൃഷ്ടികളും കലാകാരന്മാരും
  11. ഫ്രഞ്ച് ലഘു പദാവലി
  12. സ്പാനിഷ് ലഘു പദാവലി
  13. ഇറ്റാലിയൻ ലഘു പദാവലി
  14. ജർമ്മൻ ലഘു പദാവലി

ജനകീയ പ്രതികരണവും പദ്ധതിയുടെ ഫലപ്രാപ്തിയും

തിരുത്തുക

ആരംഭച്ച് ആദ്യ ആറു മാസത്തിനുള്ളിൽ തന്നെ 42 ബില്യൺ ധാന്യമണികൾ സംഭാവന ചെയ്യാൻ പദ്ധതിക്കു സാധിച്ചു. ഇപ്പോൾ പ്രതിമാസം ഓരോ ബില്യൺ ധാന്യങ്ങൾ വിതരണം ചെയ്യാൻ പദ്ധതിയ്ക്കാവുന്നു. 2008ലെ കണക്കനുസരിച്ച് വർഷത്തിലെ ഒരോ ദിവസവും 6000 മുതിർന്ന ആളുകൾക്ക് ഒരു ദിവസത്തെ അരി ഭക്ഷണാവശ്യം ഫ്രീറൈസ് നിറവേറ്റുന്നു.

2011 ലെ നില

തിരുത്തുക
Month പ്രതിമാസം നൽകപ്പെടുന്ന ധാന്യമണികൾ പദ്ധതിയിൽ ഇതുവരെ നൽകപ്പെട്ടത്.
January 2011 1,081,862,010 87,251,870,170
February 2011 1,145,741,650 88,397,611,820
March 2011 1,191,406,110 89,589,017,930
April 2011 1,287,749,600 90,876,767,530
May 2011 1,182,438,930 92,059,206,460
June 2011 1,471,198,101 97,158,292,107
July 2011 - -
August 2011 - -
September 2011 - -
November 2011 - -
December 2011 - -
"https://ml.wikipedia.org/w/index.php?title=ഫ്രീറൈസ്&oldid=1935961" എന്ന താളിൽനിന്ന് ശേഖരിച്ചത്