ഫ്രീഡം പാർക്ക്, ബെംഗളൂരു
ഇന്ത്യയിൽ കർണാടകയിലെ ബെംഗളൂരു നഗരത്തിൽ സ്ഥാപിതമായിരിക്കുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഒരാകർഷണകേന്ദ്രമാണ് ഫ്രീഡം പാർക്ക്. 21 ഏക്കറോളം വിസ്തൃതിയുള്ള മുൻ സെൻട്രൽ ജയിലിലാണ് ഫ്രീഡം പാർക്ക് സ്ഥിതിചെയ്യുന്നത്. വിവിധ പൊതുയോഗങ്ങൾ, പ്രതിഷേധങ്ങൾ, റാലികൾ എന്നിവയ്ക്കുള്ള വേദിയായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇത് നവീകരിക്കുകയും 2008 നവംബറിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകുകയും ചെയ്തു. ഇതിൽ, ഒരു ആംഫിതിയേറ്ററും ഉണ്ട്. ഈ പാർക്കിൽ വിവിധ ഭാഗങ്ങളുണ്ട്. സാധാരണ തടവുകാരെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ബാരക്കുകളും വിഐപി സെല്ലുകളും തടവുകാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഗോപുരവുമുണ്ട്. ജയിൽ മ്യൂസിയം, ശിൽപ കോർട്ട്, പീപ്പിൾ കോർട്ട്യാഡ്, വാട്ടർ ഫൗണ്ടൻ, ബുക്ക് മ്യൂസിയം തുടങ്ങി കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ സ്ഥലവും ഇവിടെയുണ്ട്.[1][2][3][4]
1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അടൽ ബിഹാരി വാജ്‌പേയി, എൽ കെ അദ്വാനി എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ തടവിലാക്കിയ ജയിലായിരുന്നു ഇത്.[5]
ലോക്പാൽ ബിൽ നടപ്പാക്കുന്നതിന് സർക്കാർ നടപടികൾക്കായി അന്ന ഹസാരെ നടത്തിയ അനിശ്ചിതകാല നിരാഹാരത്തിന് പിന്തുണച്ച് ഇവിടെയും പ്രവർത്തനങ്ങൾ നടന്നിരുന്നു.[6]
ചിത്രശാല
തിരുത്തുക-
സ്വാതന്ത്ര്യസമരസേനാനികളുടെ ശില്പങ്ങൾ
-
സെൻട്രൽ ടവർ, ഫ്രീഡം പാർക്ക്
-
സൈനികന്റെ ശില്പം
പരാമർശങ്ങൾ
തിരുത്തുക- ↑ tourism, bangalore. "Freedom Park Bangalore". https://bangaloretourism.travel. bangaloretourism. Archived from the original on 2020-10-01. Retrieved 14 നവംബർ 2020.
{{cite web}}
: External link in
(help)|website=
- ↑ Khandekar, Supriya (15 Jan 2009). "Move over Central Jail, enter Freedom Park". Citizen Matters. Retrieved 2009-05-18.
- ↑ "Part of Freedom Park allotted for protests". Chennai, India: The Hindu. November 2008. Archived from the original on 2010-12-03. Retrieved 2009-05-18.
- ↑ ., curlytales.com. "This Unique Park In Bangalore Will Give You Jail Feels". https://curlytales.com/freedom-park-in-bangalore-will-give-you-jail-feels/. curlytales.com. Retrieved 14 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ "Emergency period most difficult for journalists: Advani". The Times Of India. 2002-11-02. Archived from the original on 2012-07-15. Retrieved 2020-11-14.
- ↑ "Bangalore's Freedom Park stands for Anna Hazare". NDTV. April 2011. Retrieved 2011-04-07.