എഴുത്തുകാരനെന്നനിലയിൽ ആഗോള പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനാണ് ഫ്രിജൊഫ് കാപ്ര . അദ്ദേഹം വിയെന്ന സർവ്വകലാശാലയിൽ നിന്ന് സൈദ്ധാന്തിക ഭൗതികശാസ്ത്രതിൽ (Theoretical Physics) ഡോക്ടറേറ്റ് സമ്പാദിച്ചു. അതിനുശേഷം, യൂറോപ്പിലെയും അമേരിക്കയിലേയും പല സർവ്വകലാശാലകളിലും ഉന്നതോർജ്ജ ഭൗതികത്തിൽ ഗവേഷണം ചെയ്തിട്ടുണ്ട്. നവീനശാസ്ത്രത്തിന്റെ ആദ്ധ്യാത്മികതയെപ്പറ്റി അദ്ദേഹം ഏറെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ദി താവൊ ഒഫ് ഫിസിക്സ് (The Tao of Physics), ദി ടെർണിങ് പോയിന്റ് (The Turning Point), അൺകോമൺ വിസ്ഡം (Uncommon Wisdom), ദി വെബ്ബ് ഒഫ് ലൈഫ് (The Web of Life) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ. ഈ പുസ്തകങ്ങൾ പല ഭാഷകളിലേക്കും തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. 1975ൽ പ്രസിദ്ധീകൃതമായ ദി താവൊ ഒഫ് ഫിസിക്സ് ആണു ഏറ്റവും പ്രശസ്തം.

ഫ്രിജൊഫ് കാപ്ര
2010-ൽ
ജനനം (1939-02-01) ഫെബ്രുവരി 1, 1939  (82 വയസ്സ്)
വിയന്ന, ഓസ്ട്രിയ
മേഖലകൾഫിസിക്സ്, സിസ്റ്റംസ് തിയറി
സ്ഥാപനങ്ങൾയു.സി. സാന്റ ക്രൂസ്, യു.സി. ബെർക്കിലി, സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

ഇപ്പോൾ അദ്ദേഹം ബെർക്കിലി(കാലിഫോർണിയ, യു.എസ്.ഏ.)യിലെ എക്കൊലിറ്റെറസി കേന്ദ്രത്തിന്റെ (Center for Ecoliteracy) നിർദ്ദേശകനായി ജോലി നോക്കുന്നു. ബെർക്കിലിയിൽ തന്നെയാണു താമസം[1].

ജീവിത രേഖതിരുത്തുക

1939 ഫെബ്രുവരി 1നു ഓസ്ട്രിയയിലെ വിയെന്നയിലാണു കാപ്ര ജനിച്ചത്. ഭൗതികശാസ്ത്രത്തിൽ ഉപരിപഠനത്തിനു ശേഷം 1966ൽ അദ്ദേഹം വിയെന്നാ സർവ്വകലാശാലയിൽ നിന്നു സൈദ്ധാന്തികഭൗതികത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്നു വളരെ വർഷങ്ങൽ അദ്ദേഹം ഗവേഷണത്തിൽ വ്യാപൃതനായി

1966-68 : പാരിസ് സർവ്വകലാശാലയിൽ കണികാഭൗതികത്തിൽ ഗവേഷണം.
1968-70 : സാന്ത ക്രുസ് കാലിഫോർണിയ സർവകലാശാലയിൽ സിസ്റ്റംസ് സിദ്ധാന്തത്തിൽ ഗവേഷണം.
1970 : സ്റ്റാൻഫോർഡ് ലീനിയർ ത്വരക കേന്ദ്രത്തിൽ ഉന്നതോർജ്ജ ഭൗതികത്തിൽ ഗവേഷണം.
1971-74 : ലണ്ടനിലെ ഇമ്പീരിയൽ കോളെജിൽ അദ്ധ്യാപനം.
1975-88 : ലാറെൻസ് ബെർകിലി ലാബൊറട്ടൊറിയിൽ തുടർ ഗവേഷണം.

പ്രധാനപ്പെട്ട രചനകൾതിരുത്തുക

  1. ദ തവൊ ഒഫ് ഫിസിക്സ്
  2. ദ ടേർണിങ് പോയിന്റ്
  3. ഗ്രീൻ പൊളിറ്റിക്സ് (ചാർലീൻ സ്പ്രാറ്റ്നക്കുമായി ചേർന്ന്, 1984ൽ)
  4. മൈൻഡ് വോക് (സിനിമാ തിരക്കധ)
  5. ബിലോങ്ങിങ് റ്റു ദ യൂനിവേർസ് (തോമസ്സ് മാതുസ്സ്, ഡേവിഡ് സ്റ്റെയിന്ഡൽ എന്നിവരുമായി ചേർന്ന്)
  6. ദ വെബ്ബ് ലൈഫ്
  7. അൺകോമൺ വിസ്ഡം
  8. ദ ഹിഡ്ഡൺ കണക്ഷൻ
  9. ദ സയിൻസ് ഒഫ് ലിയൊനർഡോ

അസാധാരണനായ ഒരു ഭൗതിക ശാസ്ത്രജ്ഞനെന്ന നിലയിൽ തന്നെ പ്രശസ്തനാണു കാപ്ര. എന്നാൽ നവഭൗതികവും പൗരസ്ത്യ മിസ്റ്റിസിസവും തമ്മിലുള്ള സമാന്തങ്ങൾ നിർദ്ധരിക്കുന്ന "ദ തവൊ ഓഫ് ഫിസിക്സ്" എന്ന പുസ്തകമാണു അദ്ദേഹത്തെ ഭൗതികശാസ്ത്രത്തിൽ താല്പര്യമില്ലാത്തവർക്ക് കൂടി പ്രിയങ്കരനാക്കിയത്.

അവലംബംതിരുത്തുക

  1. ഫ്ലമിങ്ഗൊ പ്രസിദ്ധീകരിച്ച ദി താവൊ ഒഫ് ഫിസിക്സ് (മൂന്നാം എഡിഷൻ) എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്ന ജീവചരിത്രക്കുറിപ്പ്


"https://ml.wikipedia.org/w/index.php?title=ഫ്രിജോഫ്_കാപ്ര&oldid=2786672" എന്ന താളിൽനിന്ന് ശേഖരിച്ചത്