ഫ്രാ നഖോൺ സി അയുധായ (പട്ടണം)
ഫ്രാ നഖോൺ സി അയുത്തായ (Thai: พระนครศรีอยุธยา, pronounced [pʰráʔ ná(ʔ).kʰɔ̄ːn sǐː ʔā.jút.tʰā.jāː]; also spelled "Ayudhya") അല്ലെങ്കിൽ പ്രാദേശികമായും ലളിതമായും അയുത്തായ തായ്‌ലൻഡിലെ ഫ്രാ നഖോൺ സി അയുത്തായ പ്രവിശ്യയുടെ മുൻ തലസ്ഥാനമാണ്. ഈ പട്ടണം ചാവോ ഫ്രയാ നദിയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു.
ഫ്രാ നഖോൺ സി അയുത്തായ พระนครศรีอยุธยา Ayutthaya | ||
---|---|---|
City of Phra Nakhon Si Ayutthaya เทศบาลนครพระนครศรีอยุธยา | ||
| ||
Location in Thailand | ||
Coordinates: 14°20′52″N 100°33′38″E / 14.34778°N 100.56056°E | ||
Country | തായ്‌ലാന്റ് | |
Province | Ayutthaya | |
District | Phra Nakhon Si Ayutthaya | |
നാമഹേതു | Ayodhya, Uttar Pradesh, India | |
• Mayor | Somsong Sappakosonlakul | |
• ആകെ | 14.84 ച.കി.മീ.(5.73 ച മൈ) | |
(2014) | ||
• ആകെ | 52,952 | |
• ജനസാന്ദ്രത | 3,600/ച.കി.മീ.(9,200/ച മൈ) | |
Registered residents only | ||
സമയമേഖല | UTC+7 (ICT) | |
Postcode | 13xxx | |
Area code | (+66) 35 | |
വെബ്സൈറ്റ് | ayutthayacity.go.th/ |
ചരിത്രം
തിരുത്തുക1351 ൽ ലോപ് ബുരിയിൽ വസൂരി പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷനേടുവാനായി അവിടേക്ക് പോയ യു തോങ് രാജാവ് അയുത്തായ പട്ടണം സ്ഥാപിക്കുകയും അയുത്തായ രാജ്യം അല്ലെങ്കിൽ സയാം എന്നറിയപ്പെട്ട തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. സുഖോതായിക്കുശേഷം രണ്ടാമത്തെ സയാമീസ് തലസ്ഥാനമായി അയ്യൂതയ മാറി.[1] 1600 ആയപ്പോഴേയ്ക്കും ഏകദേശം 300,000 ജനസംഖ്യയുണ്ടൊയിരുന്നുവെന്നു കണക്കാക്കിയിരുന്ന അയുത്തായയിൽ 1700 ഓടെ ജനസംഖ്യ 1,000,000 ൽ എത്തിയതോടെ ഇത് അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി മാറുകയും ചിലപ്പോൾ "കിഴക്കിന്റെ വെനീസ്" എന്നറിയപ്പെടുകയും ചെയ്തിരുന്നു.[2][3]
1767 ൽ ബർമീസ് സൈന്യം നഗരം നശിപ്പിച്ചതോടെ രാജ്യം തകർച്ചയിലേയ്ക്കു കൂപ്പുകുത്തി. പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ അയുത്തായ ചരിത്ര പാർക്കിൽ[4] സംരക്ഷിക്കപ്പെടുന്നോതൊടൊപ്പം ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Historic City of Ayutthaya - UNESCO World Heritage Centre". UNESCO World Heritage Centre. Retrieved 24 August 2012.
- ↑ "Ayutthaya, Thailand's historic city". The Times Of India. 2008-07-31.
- ↑ Derick Garnier (2004). Ayutthaya: Venice of the East. River books. ISBN 974-8225-60-7.
- ↑ "Ayutthaya Historical Park". Asia's World Publishing Limited. Archived from the original on 2011-10-05. Retrieved 2011-09-22.