ഫ്രാൻസ്വാ എല്ലോംഗ്
കാമറൂണിയൻ ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമാണ് ഫ്രാൻസ്വാസ് എല്ലോംഗ് (ജനനം: 8 ഫെബ്രുവരി 1988).
ഫ്രാൻസ്വാസ് എല്ലോംഗ് | |
---|---|
ജനനം | |
ദേശീയത | കാമറൂണിയൻ |
തൊഴിൽ | ചലച്ചിത്ര സംവിധായക, എഴുത്തുകാരി |
അറിയപ്പെടുന്ന കൃതി | W.A.K.A. (2013) |
ആദ്യകാലജീവിതം
തിരുത്തുക1988-ൽ കാമറൂണിലെ ദൗവ്വാലയിലാണ് എല്ലോംഗ് ജനിച്ചത്. പതിനൊന്നാമത്തെ വയസ്സിൽ, അമ്മാവനോടൊപ്പം താമസിക്കാനായി അവർ ബ്രൂണോയിയിലേക്ക് മാറുകയും അവരുടെ ആദ്യത്തെ കഥ എഴുതുകയും ചെയ്തു. 2002-ൽ ഫ്രഞ്ച് സംസാരിക്കുന്ന യുവ എഴുത്തുകാർക്കായുള്ള മത്സരത്തിൽ എല്ലോംഗ് പങ്കെടുത്തു. മത്സരത്തിന്റെ ഫലമായി, തിരക്കഥാരചനയിൽ അവർ താൽപര്യം വളർത്തി.[1]
2006-ൽ അവരുടെ ആദ്യത്തെ ഹ്രസ്വചിത്രം ലെസ് കൊളോക്സ് പുറത്തിറങ്ങി. എല്ലോംഗ് തന്റെ ആദ്യ ചലച്ചിത്രമായ W.A.K.A 2013-ൽ സംവിധാനം ചെയ്തു. ഫെസ്റ്റിവൽ ഡു സിനിമാ ആഫ്രിക്കൻ ഡി ഖൗറിബ്ഗയിൽ W.A.K.A ന് പ്രത്യേക ജൂറി സമ്മാനവും കാൻ ആഫ്രിക്കൻ ചലച്ചിത്രോത്സവത്തിൽ ഡികാലോ അവാർഡും ലഭിച്ചു.[1]എക്രാൻസ് നോയേഴ്‌സ് ഫെസ്റ്റിവലിന്റെ തുടക്കത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ബാല്യകാല സുഹൃത്തുക്കളുടെ പുനഃസമാഗമത്തെക്കുറിച്ചും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഗെയിമിനെക്കുറിച്ചും ഉള്ള അവരുടെ രണ്ടാമത്തെ ചലച്ചിത്രം ബറിഡ് 2020-ൽ പുറത്തിറങ്ങി. [2] ടെലിവിഷനിൽ കണ്ട ഒരു വാർത്താ റിപ്പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നകസ്സോമോ ഗ്രാമത്തിൽ ഈ ചിത്രം ചിത്രീകരിച്ചത്.[3]
തിരക്കഥയെഴുതുന്നതിനും സംവിധാനം ചെയ്യുന്നതിനും പുറമേ, എല്ലോംഗ് 2008-ൽ "ജേണൽ ഇന്റൈം ഡി യുൻ മെർട്ടിയർ" എന്ന നോവൽ പ്രസിദ്ധീകരിച്ചു.[1]2016-ൽ അവർ "ലെ ഫിലിം കാമറൂണൈസ്" എന്ന ബ്ലോഗ് ആരംഭിച്ചു. ഇത് എൽഎഫ്‌സി അവാർഡുകളിലേക്ക് നയിച്ചു.[3]കാമറൂണിയൻ അഭിനേതാക്കളിൽ 10 ശതമാനം മാത്രമേ നല്ലവരാണെന്ന് എൻടമാക് പറഞ്ഞതിനെത്തുടർന്ന് 2020-ൽ തിയറി എൻടമാക്കിന്റെ അഭിനയ ക്യാമ്പുകൾ ബഹിഷ്‌കരിക്കാൻ എല്ലോംഗ് ആവശ്യപ്പെട്ടു.[4]
ഫിലിമോഗ്രാഫി
തിരുത്തുക- 2006: ലെസ് കൊളോക്സ് (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2007: ഡേഡ് (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2008: മിസേറിയ (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2009: ബിഗ് വുമൺ ഡോൺട് ക്രൈ (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2010: നെക് (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2011: അറ്റ് ക്ലോസ് റേഞ്ച് (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2011: വെൻ സൗഖിന ഡിസ്അപിയേർഡ് (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2012: നൗ ആന്റ് ദെം (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2013: W.A.K.A (സംവിധായകൻ)
- 2017: ആഷിയ (ഹ്രസ്വചിത്രം, (ഹ്രസ്വചിത്രം, എഴുത്തുകാരൻ / സംവിധായകൻ)
- 2020: ബറീഡ് (എഴുത്തുകാരൻ / സംവിധായകൻ)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Francoise Ellong". Africultures (in French). Retrieved 2 October 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Buried - Francoise Ellong, Cameroon, 2020". University of KwaZulu-Natal. Archived from the original on 2021-11-11. Retrieved 2 October 2020.
- ↑ 3.0 3.1 Nlend, Jeanne (24 May 2020). "Françoise Ellong : « J'aime prendre des risques quand je raconte une histoire »". CRTV (in French). Archived from the original on 2021-04-29. Retrieved 2 October 2020.
{{cite news}}
: CS1 maint: unrecognized language (link) - ↑ Ntchapda, Pierre Armand (4 February 2020). "Cameroun - Polémique: Le cinéaste Thierry Ntamack pris à partie par ses collègues pour avoir déclaré que seuls 10% des acteurs camerounais ont un bon niveau". Cameroon-Info.net. Retrieved 3 October 2020.