ഫ്രാങ്ക് റിബറി

ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ

ഫ്രാങ്ക് ഹെൻറി പിയറി റിബെറി (ജനനം: 7 ഏപ്രിൽ 1983) എന്ന ഫ്രാങ്ക് റിബെറി ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ജർമൻ ക്ലബ് ബയേൺ മ്യൂനിക്കിനു വേണ്ടി കളിക്കുന്ന അദ്ദേഹം മുൻപ് ഫ്രാൻസിലെ ദേശീയ ടീം കളിക്കാരനായിരുന്നു. സിദാന്റെ പിൻഗാമിയെന്ന വിശേഷണവുമായി കളിക്കളത്തിലെത്തിയ കളിക്കാരനാണ്‌ ഫ്രാങ്ക് റിബറി.മിഷേൽ പ്ലാറ്റിനിയും സിദാനുമൊക്കെ കളിച്ചിരുന്ന ഫ്രഞ്ച് മിഡ് ഫീൽഡിൽ കളിക്കരനായിരുന്നു റിബറി.

Franck Ribéry
Ribéry with France at UEFA Euro 2012.
Personal information
Full name Franck Henry Pierre Ribéry[1]
Date of birth (1983-04-07) 7 ഏപ്രിൽ 1983  (41 വയസ്സ്)
Place of birth Boulogne-sur-Mer, France
Height 1.70 മീ (5 അടി 7 ഇഞ്ച്)[2]
Position(s) Winger
Club information
Current team
Bayern Munich
Number 7
Youth career
1989–1996 Conti Boulogne
1996–1999 Lille
1999–2000 Boulogne
Senior career*
Years Team Apps (Gls)
2000–2002 Boulogne 28 (6)
2002–2003 Alès 19 (1)
2003–2004 Stade Brestois 35 (3)
2004–2005 Metz 20 (1)
2005 Galatasaray 14 (0)
2005–2007 Marseille 60 (11)
2007– Bayern Munich 193 (68)
National team
2004–2006 France U21 13 (2)
2006–2014 France 81 (16)
*Club domestic league appearances and goals, correct as of 16:28, 7 March 2015 (UTC)
‡ National team caps and goals, correct as of 20 November 2013

ക്ലബ്ബുകൾ

തിരുത്തുക

കരിയറിലെ ആദ്യ നാലു വർഷങ്ങൾ ഫ്രാൻസിലെ നാലു ക്ലബ്ബുകളിലായി ചിലവഴിച്ച റിബറി അന്ന് വമ്പൻ ക്ലബ്ബുകൾ കരാറിനായി സമീപിച്ചിരുന്നു .തുർക്കിയിലെ മുൻനിര ക്ലബ്ബായ ഗളത്‌സരെയാണ് റിബറിയെ ടീമിലെടുക്കുന്നതിൽ വിജയിച്ചത്.തുർക്കി ക്ലബ്ബിനു വേണ്ടി 20 മത്സരങ്ങളേ കളിച്ചുള്ളുവെങ്കിലും ടീമിനൊപ്പം തുർക്കി കപ്പും യുവേഫ ഇന്റർ ടോട്ടോ കപ്പും നേടാൻ റിബറിക്ക് കഴിഞ്ഞു.

നേട്ടങ്ങൾക്കിടയിലും തുർക്കിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ ടീം വിട്ട് റിബറി നാട്ടിലേക്ക് മടങ്ങി.ഇതിനെതിരെ ഗളത്‌സരെ കോടതിയിൽ പോയെങ്കിലും വിധി താരത്തിന് അനുകൂലമായി.

ഫ്രാൻസിൽ മടങ്ങിയെത്തിയ റിബറിയെ നാട്ടിലെ വമ്പൻമാരായ മാഴ്‌സെക്ക് വേണ്ടി കളിച്ചു.ടീമിനു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ഫ്രഞ്ച് ദേശീയ ടീമിലേക്കും തുടർന്ന് ജർമനിയിലെ കരുത്തരായ ബയറൺ മ്യൂണിക്കിലേക്കും റിബറിക്ക് വഴിതുറന്നത്.

ബയറണിലേക്ക് 2006 ലോകകപ്പിലെ പ്രകടനത്തോടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം റിബറിയെ സമീപിച്ചിരുന്നു.എങ്കിലും ഒരു സീസൺ കൂടെ റിബറി മാഴ്‌സെയിൽ തുടർന്നു.2007-08 സീസണിന്റെ തുടക്കത്തിൽ റിബറി ഫ്രാൻസ് വിട്ട് ജർമനിയിലെത്തി.2.5കോടി യൂറോയ്ക്കാണ് റിബറിയെ ബയറൺ സ്വന്തമാക്കിയത്. ജർമൻ ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താതെ തകർന്ന ബയറൺ പുതിയ സീസണിൽ ട്രോഫികൾ നേടാനായാണ് റിബറിയെയും ഇറ്റലിയുടെ ലോകകപ്പ് ഹീറോ ലൂക്കാ ടോണിയെയുമൊക്കെ ടീമിലെത്തിച്ചത്.തുടക്കം മുതൽ ടീമധികൃതരുടെ പ്രതീക്ഷ കാക്കാൻ റിബറിക്കായി.

ജർമൻ ലീഗ് കപ്പിൽ വെർഡർ ബ്രെമനെതിരെ ഇരട്ടഗോളടിച്ചായിരുന്നു റിബറിയുടെ അരങ്ങേറ്റം.മുന്നേറ്റ നിരയിലെ ലൂക്കാ ടോണി-മിറാസ്ലോവ് ക്ലോസെ സഖ്യത്തിന് ഗോളടിക്കാൻ സ്ഥിരം പന്തെത്തിച്ച് ടീമിന്റെ താരമായി മാറി.ഏപ്രിലിൽ അപ്പോഴത്തെ ജർമൻ ചാമ്പ്യൻമാരായ വി.എഫ്.ബി.സ്റ്റുർട്ഗട്ടിനെതിരെ 35 വാര അകലെ നിന്ന് നേടിയ ഗോൾ ജർമൻ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു.ഇതിനിടെ ടീമിനെ ജർമൻ കപ്പ് ചാമ്പ്യൻമാരാക്കാനും ജർമൻ ലീഗ് കിരീടം വീണ്ടെടുത്തു കൊടുക്കാനും റിബറിക്കായി.

സിദാന്റെ പിൻമുറക്കാരൻ 2006 ലോകകപ്പിന് തൊട്ടു മുമ്പ് മെക്‌സിക്കോയ്‌ക്കെതിരെയായിരുന്നു ഫ്രഞ്ച് ടീമിൽ റിബറിയുടെ അരങ്ങേറ്റം.കോച്ച് റെയ്മണ്ട് ഡൊമെനെക്ക് റിബറിയെ ലോകകപ്പ് ടീമിലെടുത്തപ്പോൾ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.ഫ്രാൻസിന്റെ വയസ്സൻ പട തുടക്കത്തിൽ തപ്പിത്തടഞ്ഞപ്പോളും കരുത്തോടെ റിബറി ടീമിന്റെ രക്ഷകനായി.

2006 ലോകകപ്പ്

തിരുത്തുക

സ്‌പെയിനിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിലാണ് റിബറിയെന്ന ഗോൾ സ്‌കോറർ ശ്രദ്ധേയനായത്.ഡേവിഡ് വിയയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ സ്‌പെയിനെ റിബറിയുടെ ഗോളിലാണ് ഫ്രാൻസ് സമനിലയിൽ തളച്ചത്.തുടർന്ന് രണ്ടാം പകുതിയിൽ വിയേറയുടെയും സിദാന്റെയും ഗോളുകളിൽ ഫ്രാൻസ് വിജയച്ചു. ബ്രസീലിനെതിരെ ക്വാർട്ടറിലും റിബറി ഫ്രാൻസിന്റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചു. ഇറ്റലിക്കെതിരായ ഫൈനലിൽ സിദാൻ ചുവപ്പു കാർഡ് കണ്ട് പുറത്തായപ്പോൾ ഫ്രാൻസ് തകർന്നതോടെ ലോകകിരീടമെന്ന റിബറിയുടെ സ്വപ്‌നവും പൊലിഞ്ഞു. ഫ്രാൻസിനു വേണ്ടി 25 മത്സരങ്ങൾ കളിച്ച റിബറി ഇതുവരെ മൂന്നു ഗോളും നേടിയിട്ടുണ്ട്.

ബാല്യകാലം

തിരുത്തുക

റിബറിയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം സഞ്ചരിച്ചിരിക്കവെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയും റിബറിയുടെ മുഖത്തിന്റെ വലതു വശത്തു പരിക്ക് സംഭവിക്കുകയും ചെയ്തു. അപകടത്തിന്റെ വടുക്കൾ ഇപ്പോഴും റിബറിയുടെ മുഖത്ത് ഉള്ളതിനാൽ 'സ്‌കാർസ് മാൻ' എന്ന വിളിപ്പേരും ലഭിച്ചു.

2014 ലോകകപ്പ്

തിരുത്തുക

ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ ഫ്രാങ്ക് റിബറിക്ക് സ്ഥാനം കിട്ടിയില്ല. പുറത്തുപറ്റിയ പരുക്കാണ് ഫ്രാൻസിന്റെ പ്ലേയർക്ക് ബ്രസീൽ ലോകകപ്പ് നഷ്ടമാക്കിയത്.ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു.[3] ടീനേജിൽ പരിചയപ്പെട്ട അൾജീരിയൻ വംശജയായ വാഹിബയാണ് റിബറിയുടെ ഭാര്യ.ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത ശേഷമാണ് റിബറി,വാഹിബയെ വിവാഹം ചെയ്തത്.ഇവർക്ക് രണ്ടു പെൺമക്കളുണ്ട്-ഹിസിയയും ഷാഹിനെസും.[4]

ഫ്രാങ്ക്‌ റിബറി 2014ൽ രാജ്യാന്തര ഫുട്‌ബാളിൽ നിന്ന്‌ വിരമിച്ചു. 31ാം വയസ്സിലാണ്‌ കളമൊഴിയാനുള്ള റിബറിയുടെ തീരുമാനം.പരിക്കേറ്റതിനാൽ കളിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച്‌ കുപ്പായമണിയാൻ റിബറിക്ക്‌ കഴിഞ്ഞിരുന്നില്ല. ചാന്പ്യൻമാരായ ജർമനിയോട്‌ തോറ്റ്‌ ഫ്രാൻസ്‌ ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്‌തു. 2006ൽ കളി തുടങ്ങിയ റിബറി 80 മത്സരങ്ങളിൽ നിന്നായി 16 ഗോളുകൾ നേടിയിട്ടുണ്ട്‌.[5]

Club Season League Cup[6] Continental Other[7] Total
Apps Goals Apps Goals Apps Goals Apps Goals Apps Goals
Boulogne 2000–01 4 1 0 0 4 1
2001–02 24 5 1 0 25 5
Total 28 6 1 0 29 6
Alès 2002–03 19 1 0 0 19 1
Total 19 1 0 0 19 1
Brest 2003–04 35 3 2 1 37 4
Total 35 3 2 1 37 4
Metz 2004–05 20 1 2 0 22 1
Total 20 1 2 0 22 1
Galatasaray 2004–05 14 0 3 1 17 1
Total 14 0 3 1 17 1
Marseille 2005–06 35 6 6 3 12 3 53 12
2006–07 25 5 8 1 5 1 38 7
Total 60 11 14 4 17 4 91 19
Bayern Munich 2007–08 28 11 5 2 11 3 2 3 46 19
2008–09 25 9 3 1 8 4 36 14
2009–10 19 4 4 2 7 1 30 7
2010–11 25 7 3 2 4 2 32 11
2011–12 32 12 4 2 14 3 50 17
2012–13 27 10 3 0 12 1 1 0 43 11
2013–14 22 10 4 1 10 3 3 2 39 16
2014–15 15 5 2 1 6 3 0 0 23 9
Total 193 68 28 11 72 20 6 5 299 104
Career total 369 90 50 17 89 24 6 5 514 136
 
Graffiti of Ribéry near San Siro, Milan, Italy
Correct as of 15 October 2013.[8]
National team Season Apps Goals Assists
France 2005–06 10 1 4
2006–07 8 1 3
2007–08 12 2 2
2008–09 8 3 1
2009–10 10 0 1
2010–11 4 0 0
2011–12 12 3 2
2012–13 9 2 2
2013–14 8 5 5[9]
Total 80 16 20
# Date Venue Opponent Score Result Competition
1 27 June 2006 AWD-Arena, Hanover, Germany   സ്പെയ്ൻ 1 – 1 1 – 3 2006 FIFA World Cup
2 2 June 2007 Stade de France, Saint-Denis, France   ഉക്രൈൻ 1 – 0 2 – 0 UEFA Euro 2008 qualifying
3 26 March 2008 Stade de France, Saint-Denis, France   ഇംഗ്ലണ്ട് 1 – 0 1 – 0 Friendly match
4 3 June 2008 Stade de France, Saint-Denis, France   കൊളംബിയ 1 – 0 1 – 0 Friendly match
5 11 October 2008 Stadionul Farul, Constanţa, Romania   റൊമാനിയ 2 – 1 2 – 2 2010 FIFA World Cup qualification
6 28 March 2009 S. Darius and S. Girėnas Stadium, Kaunas, Lithuania   ലിത്ത്വാനിയ 0 – 1 0 – 1 2010 FIFA World Cup qualification
7 1 April 2009 Stade de France, Saint-Denis, France   ലിത്ത്വാനിയ 1 – 0 1 – 0 2010 FIFA World Cup qualification
8 27 May 2012 Stade du Hainaut, Valenciennes, France   ഐസ്‌ലൻഡ് 2 – 2 3 – 2 Friendly match
9 31 May 2012 Stade Auguste Delaune, Reims, France   സെർബിയ 1 – 0 2 – 0 Friendly match
10 5 June 2012 MMArena, Le Mans, France   എസ്തോണിയ 1 – 0 4 – 0 Friendly match
11 11 September 2012 Stade de France, Saint-Denis, France   Belarus 3 – 1 3 – 1 2014 FIFA World Cup qualification
12 22 March 2013 Stade de France, Saint-Denis, France   Georgia 3 – 0 3 – 1 2014 FIFA World Cup qualification
13 10 September 2013 Central Stadium, Gomel, Belarus   Belarus 1 – 1 2 – 4 2014 FIFA World Cup qualification
14 10 September 2013 Central Stadium, Gomel, Belarus   Belarus 2 – 2 2 – 4 2014 FIFA World Cup qualification
15 11 October 2013 Parc des Princes, Paris, France   ഓസ്ട്രേലിയ 1 – 0 6 – 0 Friendly match
16 15 October 2013 Stade de France, Saint-Denis   ഫിൻലൻഡ് 1 – 0 3 – 0 2014 FIFA World Cup qualification
 
A billboard at the Theatine Church in Munich depicting Ribéry as royalty while stating "Bavaria has a King again" in German.
Galatasaray[10][11]
Marseille
Bayern Munich[12]
France[12]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "FIFA Club World Cup Morocco 2013: List of Players" (PDF). FIFA. 7 December 2013. p. 5. Archived from the original (PDF) on 2018-12-24. Retrieved 7 December 2013.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; profile_fcbayern എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. http://www.asianetnews.tv/fifa2014 Archived 2016-03-05 at the Wayback Machine.
  4. http://www.mathrubhumi.com/cricketworldcup2015 Archived 2015-09-11 at the Wayback Machine.
  5. http://www.mangalam.com/ipad/sports
  6. Includes cups competitions such as the Coupe de France, Coupe de la Ligue, Turkish Cup, DFB-Pokal
  7. Includes other competitive competitions, including the Trophée des champions, DFB-Ligapokal, DFB-Supercup, Turkish Super Cup, UEFA Super Cup, Intercontinental Cup, FIFA Club World Cup
  8. "RIBERY Franck" (in ഫ്രഞ്ച്). fff.fr. Archived from the original on 2012-10-06. Retrieved 19 March 2010.
  9. "Franck Ribéry". goal.com. Archived from the original on 2015-09-24. Retrieved 17 October 2013.
  10. "Franck Ribéry". http://asia.eurosport.com. Retrieved 27 March 2015. {{cite web}}: External link in |website= (help)
  11. "Franck Ribéry". http://www.uefa.com. Retrieved 8 June 2014. {{cite web}}: External link in |website= (help)
  12. 12.0 12.1 "F. Ribéry". Soccerway.com. Retrieved 18 July 2014.
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bayern എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. "Ribery crowned Bundesliga Player of the Year 2013". bundesliga.com. 18 December 2013. Retrieved 22 December 2013.
  15. "Ribery - der Mann des Jahres" (in German). kicker.de. 22 December 2013. Retrieved 24 December 2013.{{cite web}}: CS1 maint: unrecognized language (link)
  16. "Franck Ribéry (BEST PLAYER OF THE YEAR) - Globe Soccer". globesoccer.com. Archived from the original on 2014-09-12. Retrieved 27 March 2015.
  17. "adidas Golden Ball - FIFA Club World Cup". FIFA.com. Archived from the original on 2014-07-13. Retrieved 18 July 2014.
  18. "FIFA/FIFPro World XI". FIFA.com. Archived from the original on 2014-07-12. Retrieved 18 July 2014.
  19. "FIFA Ballon d'Or". FIFA.com. Archived from the original on 2014-03-10. Retrieved 18 July 2014.
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_റിബറി&oldid=3971733" എന്ന താളിൽനിന്ന് ശേഖരിച്ചത്