ഫ്രാങ്ക് പാവ്‌ലോഫ്
ഫ്രഞ്ച് കഥാകാരനും കവിയുമാണ് ഫ്രാങ്ക് പാവ്‌ലോഫ്. ബൾഗേറിയയിൽ 1940, ഏപ്രിൽ 24 -നായിരുന്നു ജനനം. മനഃശാസ്‌ത്രജ്ഞൻ, ചിൽഡ്രൻസ് റൈറ്റ്‌സ് വിദഗ്‌ദ്ധൻ എന്നീ നിലകളിൽ പ്രസിദ്ധനാണിദ്ദേഹം.[1] തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടുകളിൽ ഒക്കെയും സജീവ പങ്കാളിത്തം ഉള്ള വ്യക്തിയായിരുന്നു ഫ്രാങ്ക് പാവ്‌ലോഫ്. ബാലസാഹിത്യം, ചെറുകഥ, നോവൽ, കവിത എന്നീ വിഭാഗങ്ങളിലായി ഇരുപതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. 1998 ഇൽ രചിക്കപ്പെട്ട തവിട്ട് നിറമുള്ള പ്രഭാതം എന്ന ചെറുകഥ മലയാളം അടക്കം മുപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയായിരുന്നു.[2] ഇപ്പോൾ ഫ്രാൻസിലെ ഗ്രെനോബ്ലിൽ താമസിച്ചു വരുന്നു.
ഫ്രാങ്ക് പാവ്‌ലോഫ് | |
---|---|
ജനനം | 24 ഏപ്രിൽ 1940 |
ദേശീയത | ഫ്രഞ്ച് |
തൊഴിൽ | സാഹിത്യകാരൻ |
അവലംബം
തിരുത്തുക- ↑ The O'Brien Press
- ↑ "Brown Morning". Archived from the original on 2010-06-12. Retrieved 2017-06-03.