ഫ്രാങ്ക്ലിൻ പാരിഷ്
ഫ്രാങ്ക്ലിൻ പാരിഷ് (ഫ്രഞ്ച് : Paroisse de Franklin) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 20,767 ആണ്.[1] പാരിഷ് സീറ്റ് വിൻസ്ബോറോയിൽ സ്ഥിതി ചെയ്യുന്നു.[2] ഐക്യനാടുകളുടെ സ്ഥാപക പിതാക്കന്മാരിലൊരാളായ ബഞ്ചമിൻ ഫ്രാങ്ക്ലിനെ ആദരിക്കുന്നതിനായാണ് 1843 ൽ രൂപീകരിച്ച പാരിഷിന് ഈ പേരു നൽകപ്പെട്ടത്.[3][4]
ഫ്രാങ്ക്ലിൻ പാരിഷ്, Louisiana | |
---|---|
വിൻസ്ബൊറോയിലെ ഫ്രാങ്ക്ലിൻ പാരിഷ് കോർട്ട് ഹൌസ് | |
Map of Louisiana highlighting ഫ്രാങ്ക്ലിൻ പാരിഷ് Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1843 |
Named for | Benjamin Franklin |
സീറ്റ് | Winnsboro |
വലിയ പട്ടണം | Winnsboro |
വിസ്തീർണ്ണം | |
• ആകെ. | 635 ച മൈ (1,645 കി.m2) |
• ഭൂതലം | 625 ച മൈ (1,619 കി.m2) |
• ജലം | 11 ച മൈ (28 കി.m2), 1.7% |
ജനസംഖ്യ (est.) | |
• (2015) | 20,410 |
• ജനസാന്ദ്രത | 33/sq mi (13/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 635 സ്കയർ മൈലാണ് (1,640). ഇതിൽ 625 സ്ക്വയർ മൈൽ പ്രദേശം കരഭാഗവും (1,620) 11 സ്ക്വയർ മൈൽ (28) (1.7%) പ്രദേശം ജലം അടങ്ങിയതുമാണ്.[5]
ജനസംഖ്യാ കണക്കുകൾ
തിരുത്തുക2000 ലെ സെൻസസ് പ്രകാരം ഈ പാരിഷിൽ 21,263 ജനങ്ങളും 7,754 ഗൃഹസമുഛയങ്ങളും 5,706 കുടുംബങ്ങളുമുണ്ട്. പാരിഷിലെ ജനസാന്ദ്രത ഒരോ സ്കയർ മൈലിനും (13/km²) 34 പേർ എന്നതാണ്. ഈ പാരിഷിലെ വർഗ്ഗങ്ങളുടെ കണക്കെടുത്താൽ 67.16 ശതമാനം വെള്ളക്കാരും 31.61 ശതമാനം കറുത്ത വർഗ്ഗക്കാർ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കൻ വംശജരും 0.27 ശതമാനം തദ്ദേശീയ ഇന്ത്യൻ വംശജരും 0.19 ശതമാനം ഏഷ്യക്കാരും, 0.15 ശതമാനം മറ്റു വർഗ്ഗങ്ങളും 0.62 ശതമാനം രണ്ടോ അതിലധികമോ ജാതിയിലുള്ളവരും 0.75 ശതമാനം ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വർഗ്ഗത്തിൽപ്പെട്ടവരുമാണ്. 7,754 ഗൃഹസുമുഛയങ്ങളിൽ താമസിക്കുന്നവരിൽ 33.90 ശതമാനം പേർ 18 വയസിൽ താഴെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ്. 53.30 ശതമാനം വിവാഹതരായ ദമ്പതികളും 16.50 ശതമാനം സ്ത്രീജനങ്ങൾ ഭർത്താവിനോടൊപ്പമല്ലാതെ ഒറ്റയ്ക്കു കഴിയുന്നവരും 26.40 ശതമാനം കുടുംബമായിട്ടല്ലാതെ താമസിക്കുന്നവരുമാണ്.
പ്രധാന ഹൈവേകൾ
തിരുത്തുകസമീപ പാരിഷുകൾ
തിരുത്തുക- റിച്ച്ലാൻറ് പാരിഷ് (വടക്ക്)
- മാഡിസൺ പാരിഷ് (വടക്കുകിഴക്ക്)
- ടെൻസാസ് പാരിഷ് (തെക്കുകിഴക്ക്)
- കറ്റഹൂള പാരീഷ് (തെക്ക്)
- കാൽഡ്വെൽ പാരിഷ് (പടിഞ്ഞാറ്)
ദേശീയ സംരക്ഷിത പ്രദേശം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-10. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "Franklin Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 131.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.[പ്രവർത്തിക്കാത്ത കണ്ണി]