ഫ്രാങ്ക്ലിൻ അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ വെനാംഗോ കൗണ്ടിയിലെ ഒരു നഗരമാണ്. 2018 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 6,078 ആയിരുന്നു . വെനാംഗോ കൗണ്ടിയുടെ കൗണ്ടി സീറ്റാണിത്. ഫ്രാങ്ക്ലിൻ നഗരം ഓയിൽ സിറ്റി, പിഎ മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ആപ്പിൾഫെസ്റ്റ് എന്ന ശരത്കാല ഉത്സവം ഒക്ടോബർ മാസത്തെ മൂന്ന് ദിവസങ്ങളിൽ ഫ്രാങ്ക്ലിൻ നഗരത്തിൽ ആചരിക്കപ്പെടുന്നു.

ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ
City of Franklin
Downtown Franklin
Downtown Franklin
Nickname(s): 
The Victorian City
Location of Franklin in Venango County, Pennsylvania.
Location of Franklin in Venango County, Pennsylvania.
ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ is located in Pennsylvania
ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ
ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ
Location within the U.S. state of Pennsylvania
Coordinates: 41°23′52″N 79°49′53″W / 41.39778°N 79.83139°W / 41.39778; -79.83139
CountryUnited States
StatePennsylvania
CountyVenango
Settled1740s
Platted1795
Incorporated (borough)1828
Incorporated (city)1868
നാമഹേതുBenjamin Franklin
ഭരണസമ്പ്രദായം
 • MayorDoug Baker
വിസ്തീർണ്ണം
 • ആകെ4.80 ച മൈ (12.44 ച.കി.മീ.)
 • ഭൂമി4.68 ച മൈ (12.11 ച.കി.മീ.)
 • ജലം0.13 ച മൈ (0.33 ച.കി.മീ.)  1.70%
ജനസംഖ്യ
 (2010)
 • ആകെ6,545
 • കണക്ക് 
(2019)[2]
6,013
 • ജനസാന്ദ്രത1,285.65/ച മൈ (496.39/ച.കി.മീ.)
 • Demonym
Franklinite
സമയമേഖലUTC–5 (EST)
 • Summer (DST)UTC–4 (EDT)
ZIP code
16323
FIPS code42-27456
വെബ്സൈറ്റ്City website

ചരിത്രം

തിരുത്തുക

നൂറ്റാണ്ടുകളായി തദ്ദേശീയരായ അമേരിക്കൻ ഇന്ത്യൻ വംശജർ ഉപയോഗിച്ചിരുന്ന ഒരു പ്രധാന സ്ഥലമായിരുന്ന ഫ്രഞ്ച് ക്രീക്കിന്റെയും അല്ലെഗെനി നദിയുടെയും സംഗമസ്ഥാനത്താണ് ഫ്രാങ്ക്ലിൻ നഗരം സ്ഥിതിചെയ്യുന്നത്. ഫ്രഞ്ച് ക്രീക്കിന്റെ വടക്കൻ തലപ്പത്തുനിന്ന് ഈറി തടാകത്തിലെ പ്രെസ്‌ക് ഐൽ ബേയിലേക്ക് കടന്നുപോകുന്ന വെനാങ്കോ പാത എന്ന് അറിയപ്പെട്ടിരുന്ന പാത അവർ വളരെ മുമ്പുതന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഫ്രഞ്ച് ക്രീക്കും അല്ലെഗെനി നദിയും വഴി, ചുമടുകളുടെ നീക്കം ഒഹായോ നദിയുടെയും മഹാ തടാകങ്ങളുടെയും ജലപാതകളുമായി ഫലപ്രദമായി ബന്ധിപ്പിക്കപ്പെട്ടു. 1740-ൽ, സ്കോട്ടിഷ് രോമവ്യാപാരി ജോൺ ഫ്രേസർ ലെനാപ് ഗ്രാമമായ വെനാങ്കോയിൽ ഇവിടെ ഒരു വ്യാപാരകേന്ദ്രം പണിതു. ഫ്രഞ്ചുകാർക്കും ഈ പ്രദേശത്ത് പദ്ധതികൾ ഉണ്ടായിരുന്നു. അവർ തങ്ങളുടെ കോളനികളായ മഹാ തടാകങ്ങൾക്ക് വടക്കുള്ള ന്യൂ ഫ്രാൻസിനേയും (ക്യുബെക്ക്), മിസിസ്സിപ്പി നദിയുടെ നിമ്ന്ന മേഖലയിലുള്ള ഇല്ലിനോയിസ് കണ്ട്രി (ഓഹായോ നദിയിലൂടെ പ്രവേശിക്കാം), ലാ ലൂസിയാനെ എന്നിവയേയും തമ്മിൽ ബന്ധിപ്പിക്കാൻ ആഗ്രഹിച്ചു.

ഫ്രഞ്ച്-ഇന്ത്യൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഫ്രാൻസും ഗ്രേറ്റ് ബ്രിട്ടനും തമ്മിൽ പിരിമുറുക്കം വർധിച്ചപ്പോൾ (ഏഴ് വർഷ യുദ്ധത്തിന്റെ വടക്കേ അമേരിക്കൻ സമരമുഖം എന്നാണ് വിളിച്ചിരുന്നത്), ഫ്രഞ്ചുകാർ വെനാങ്കോ പാതയിലേക്കുള്ള പ്രധാനപ്പെട്ട ജലപാതകളിലേയക്കുമുള്ള അവരുടെ തുടർച്ചയായ പ്രവേശനം നിയന്ത്രിക്കാൻ നാല് കോട്ടകൾ നിർമ്മിച്ചു.

ഭൂമിശാസ്ത്രം

തിരുത്തുക

ഫ്രാങ്ക്ലിൻ നഗരം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 41°23′52″N 79°49′53″W / 41.39778°N 79.83139°W / 41.39778; -79.83139 (41.3978, -79.8314) ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് 4.7 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ആകെ വിസ്തീർണ്ണമുള്ള നഗരത്തിൻറെ 4.6 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ ഭാഗം (0.26 ചതുരശ്ര കിലോമീറ്റർ) (1.70 ശതമാനം) ജലം അടങ്ങിയതുമാണ്.

കാലാവസ്ഥ

തിരുത്തുക
Franklin, Pennsylvania (1991–2020 normals, extremes 1897–present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 73
(23)
74
(23)
90
(32)
93
(34)
97
(36)
101
(38)
106
(41)
104
(40)
100
(38)
90
(32)
81
(27)
74
(23)
106
(41)
ശരാശരി കൂടിയ °F (°C) 33.7
(0.9)
36.3
(2.4)
45.6
(7.6)
59.7
(15.4)
70.9
(21.6)
78.7
(25.9)
82.7
(28.2)
81.2
(27.3)
74.2
(23.4)
61.4
(16.3)
49.0
(9.4)
38.1
(3.4)
59.3
(15.2)
പ്രതിദിന മാധ്യം °F (°C) 26.0
(−3.3)
27.5
(−2.5)
35.5
(1.9)
47.4
(8.6)
58.5
(14.7)
67.1
(19.5)
71.1
(21.7)
69.8
(21)
62.9
(17.2)
51.1
(10.6)
40.3
(4.6)
31.2
(−0.4)
49.0
(9.4)
ശരാശരി താഴ്ന്ന °F (°C) 18.3
(−7.6)
18.7
(−7.4)
25.4
(−3.7)
35.2
(1.8)
46.1
(7.8)
55.5
(13.1)
59.6
(15.3)
58.3
(14.6)
51.7
(10.9)
40.8
(4.9)
31.7
(−0.2)
24.3
(−4.3)
38.8
(3.8)
താഴ്ന്ന റെക്കോർഡ് °F (°C) −30
(−34)
−27
(−33)
−22
(−30)
0
(−18)
20
(−7)
28
(−2)
33
(1)
36
(2)
23
(−5)
15
(−9)
0
(−18)
−14
(−26)
−30
(−34)
മഴ/മഞ്ഞ് inches (mm) 3.27
(83.1)
2.66
(67.6)
3.36
(85.3)
4.15
(105.4)
4.00
(101.6)
4.86
(123.4)
5.32
(135.1)
4.24
(107.7)
3.94
(100.1)
3.76
(95.5)
3.41
(86.6)
3.36
(85.3)
46.33
(1,176.8)
മഞ്ഞുവീഴ്ച inches (cm) 17.9
(45.5)
11.5
(29.2)
8.9
(22.6)
1.1
(2.8)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
2.6
(6.6)
11.7
(29.7)
53.7
(136.4)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 17.9 14.7 14.2 14.3 14.5 13.6 12.3 11.6 11.2 14.9 14.1 16.9 170.2
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 9.4 7.5 4.2 0.6 0.0 0.0 0.0 0.0 0.0 0.0 1.9 6.0 29.6
ഉറവിടം: NOAA[3][4]
  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 28, 2020.
  2. "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.
  3. "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Archived from the original on 2012-07-05. Retrieved August 8, 2021.
  4. "Station: Franklin, PA". U.S. Climate Normals 2020: U.S. Monthly Climate Normals (1991-2020). National Oceanic and Atmospheric Administration. Retrieved August 8, 2021.