ഫ്രാങ്കോയിസ് ലോറൻജർ (ജീവിതകാലം: ജൂൺ 18, 1913 - ഏപ്രിൽ 5, 1995) ഒരു കനേഡിയൻ നാടകകൃത്തും റേഡിയോ പ്രൊഡ്യൂസറും ഫെമിനിസ്റ്റുമായിരുന്നു. മോൺട്രിയലിന്റെ ഒരു പ്രാന്തപ്രദേശമായ സെന്റ്-ഹിലയറിലാണ് അവർ ജനിച്ചത്.[3]

ഫ്രാങ്കോയിസ് ലോറൻജർ
ജനനംജൂൺ 18, 1913
മരണംഏപ്രിൽ 5, 1995
ദേശീയതകനേഡിയൻ
ജീവിതപങ്കാളി(കൾ)Paul Simard(1), Jean Michaud(2)[1]
മാതാപിതാക്ക(ൾ)ജോസഫ്-ഹെൻറി ലോറൻജർ, മാർഗരിറ്റ് ലാറോ[2]

ജീവചരിത്രം

തിരുത്തുക

അക്കാലത്ത് ക്യൂബെക്കിൽ പെൺകുട്ടികൾക്ക് പൊതുവിദ്യാഭ്യാസ സൗകര്യം ഇല്ലായിരുന്നതിനാൽ ലോറൻജറുടെ സ്കൂൾ ജീവിതം 15-ാം വയസ്സിൽ അവസാനിച്ചു.[1] 17-ആം വയസ്സിൽ അവൾ റിവ്യൂ പോപ്പുലെയ്ർ എന്ന മാസികയ്ക്ക് വേണ്ടി ചെറുകഥകൾ എഴുതിയിരുന്നു.[4] കവിയും നോവലിസ്റ്റും നാടകകൃത്തുമായിരുന്ന റോബർട്ട് ചോക്വെറ്റുമായി സഹകരിച്ച് 1938-ൽ അവർ റേഡിയോ നാടകങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി. 1949-ൽ അവർ തന്റെ ആദ്യ നോവലായ Mathieu പ്രസിദ്ധീകരിക്കുകയും ഇത് നിരൂപകരുടെയും പൊതുജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. സോസ് ലെ സൈൻ ഡു ലയൺ (1961-62) എന്ന പരമ്പര ഉൾപ്പെടെ 1950 കളിലും 1960 കളിലും അവർ നിരവധി ടെലിവിഷൻ നാടകങ്ങൾ രചിച്ചു.[5] 1965-ൽ ഫ്രാൻസിലും റഷ്യയിലും പര്യടനം നടത്തിയ Une maison … un jour എന്ന നാടകത്തിലൂടെ അവൾ നാടകരംഗത്തേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.[6]

  1. 1.0 1.1 Forsyth, Louise (2005-04-25). "Françoise Loranger". The Literary Encyclopedia. Retrieved 2009-06-06.
  2. "La vie par-dessus tout". Théâtre / Françoise Loranger (in French). Centre d'histoire de Saint-Hyacinthe inc. (Centre régional d'archives et de généalogie). Archived from the original on 2009-04-08. Retrieved 2009-06-06.{{cite web}}: CS1 maint: unrecognized language (link)
  3. "Françoise Loranger (1913-1995)". Répertoire des auteurs dramatiques (in French). Centre des auteurs dramatiques (CEAD). Archived from the original on 2009-06-21. Retrieved 2009-06-06.{{cite web}}: CS1 maint: unrecognized language (link)
  4. "Françoise Loranger (1913-1995)". Répertoire des auteurs dramatiques (in French). Centre des auteurs dramatiques (CEAD). Archived from the original on 2009-06-21. Retrieved 2009-06-06.{{cite web}}: CS1 maint: unrecognized language (link)
  5. "Françoise Loranger (1913-1995)". Répertoire des auteurs dramatiques (in French). Centre des auteurs dramatiques (CEAD). Archived from the original on 2009-06-21. Retrieved 2009-06-06.{{cite web}}: CS1 maint: unrecognized language (link)
  6. "Françoise Loranger (1913-1995)". Répertoire des auteurs dramatiques (in French). Centre des auteurs dramatiques (CEAD). Archived from the original on 2009-06-21. Retrieved 2009-06-06.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫ്രാങ്കോയിസ്_ലോറൻജർ&oldid=3929706" എന്ന താളിൽനിന്ന് ശേഖരിച്ചത്