ഫ്രം റഷ്യ, വിത്ത് ലൗ (നോവൽ)
ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ അഞ്ചാമത് നോവലാണ് ഫ്രം റഷ്യ, വിത്ത് ലൗ. ജെയിംസ് ബോണ്ട് പരമ്പരയിലെ അഞ്ചാമത്തെ നോവലും ഇതാണ്. 1956 ൽ ജമൈക്കയിലെ ഗോൾഡൻഐ എസ്റ്റേറ്റിലിരുന്നാണ് ഇയാൻ ഫ്ലെമിങ് ഈ നോവൽ രചിച്ചത്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഇതദ്ദേഹത്തിന്റെ അവസാന നോവലായിരിക്കുമെന്ന് വിചാരിച്ചു. 1957 ഏപ്രിൽ 8 ന് ജോനാതൻ കേപ്പാണ് ഇത് പ്രസിദ്ധീകരിച്ചത്.
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping Devised by Ian Fleming |
രാജ്യം | United Kingdom |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 8 April 1957 (hardback) |
ഏടുകൾ | 253 (first edition) |
മുമ്പത്തെ പുസ്തകം | Diamonds Are Forever |
ശേഷമുള്ള പുസ്തകം | Dr. No |
സോവിയറ്റ് ഇന്റലിജന്റ് ഏജൻസിയായ എസ്എംഇആർഎസ്എച്ച് ജെയിംസ്ബോണ്ടിനെയും അദ്ദേഹത്തിന്റെ ഏജൻസിയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രധാന ഇതിവൃത്തം. സോവിയറ്റ് ഡീകോഡിംഗ് മെഷീനായ സ്പെക്ടറും ഒരു സുന്ദരിയായ ഗൂഢാക്ഷര ക്ലർക്കിനെയും ജെയിംസ് ബോണ്ടിനെ വീഴ്ത്താൻ റഷ്യക്കാർ ഉപയോഗിക്കുന്നു. ഇസ്താൻബുള്ളിലും ഓറിയന്റ് എക്സ്പ്രസ്സിലുമായാണ് കഥ നടക്കുന്നത്. സൺഡേടൈംസിനുവേണ്ടി ഒരു ഇന്റർപോൾ കോൺഫറൻസ് റിപ്പോർട്ടുചെയ്യാനായി ഇയാൻഫ്ലെമിങ് ടർക്കി സന്ദർശിച്ചിരുന്നു. ഓറിയന്റ് എക്സ്പ്രസ്സിലാണ് അദ്ദേഹം തിരിച്ച് ലണ്ടനിലെത്തിയത്. ഈ യാത്രയുടെ അനുഭവങ്ങളിൽനിന്നാണ് ഫ്ലെമിങ് ഫ്രം റഷ്യ, വിത്ത് ലൗ എഴുതിയത്. ശീതസമരകാലത്തെ കിഴക്കൻ പടിഞ്ഞാറൻ രാജ്യങ്ങളുടെ സംഘർഷങ്ങളും ബ്രിട്ടീഷ് ശക്തികളുടെ പതനവും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള വിവിധ സംഭവങ്ങളും ഈ നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.