ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാൻ ഫ്ലെമിംങ് രചിച്ച ചെറുകഥാസമാഹാരമാണ് ഫോർ യുവർ ഐസ് ഓൺലി. ബ്രിട്ടീഷ് രഹസ്യപോലീസ് ഏജന്റായ കമാന്റർ ജെയിംസ് ബോണ്ട് കഥാപാത്രമാവുന്ന കഥകളാണ് ഇവ. 1960 ഏപ്രിൽ 11 ന് ജൊനാതൻ കേപ്പാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. ജെയിംസ് ബോണ്ട് നോവലുകൾ എഴുതിയിരുന്ന ഫ്ലെമിങ് തന്റെ രീതി മാറ്റി ചെറുകഥകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ സമാഹാരം മുതലാണ്.

For Your Eyes Only
പ്രമാണം:For Your Eyes Only-Ian Fleming.jpg
First edition cover, published by Jonathan Cape
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Richard Chopping
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
11 April 1960
മാധ്യമംPrint (hardback & paperback)
മുമ്പത്തെ പുസ്തകംGoldfinger
ശേഷമുള്ള പുസ്തകംThunderball

ഈ സമാഹാരത്തിൽ അഞ്ച് ചെറുകഥകളാണ് ഉള്ളത്. ഫ്രം എ വ്യൂ ടു എ കിൽ, ഫോർ യുവർ ഐസ് ഒൺലി, ക്വാണ്ടം ഓഫ് സൊലേസ്, റിസികോ, ദ ഹിൽഡർബ്രാന്റ് റാറിറ്റി. നാല് കഥകൾ വിവിധ ടെലിവിഷൻ സീരീസിനുവേണ്ടി എഴുതിയവയിൽനിന്നും എടുത്തതാണ്. അഞ്ചാമത്തെ കഥ നേരത്തേ എഴുതിയതും പ്രസിദ്ധീകരിക്കാതിരുന്നതുമാണ്. ചില പരീക്ഷണങ്ങൾ കഥാരചനയിലും ശൈലിയിലും നടത്തിയിട്ടുണ്ട്. ഫ്ലെമിങ് വളരെയധികം ബഹുമാനിച്ചിരുന്ന ഡബ്ലിയു സോമർസെറ്റ് മോമിനു വേണ്ടി എഴുതിയ ഹോമേജിലും ഇത് നിഴലിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഫോർ_യുവർ_ഐസ്_ഒൺലി&oldid=2528628" എന്ന താളിൽനിന്ന് ശേഖരിച്ചത്