കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിയിൽ മരടിൽ സ്ഥിതി ചെയ്യുന്ന ഒരു മാൾ ആണ് ഫോറം തോംസൺ മാൾ കൊച്ചി. ഇത് ഫോറം മാൾ കൊച്ചി എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റിയൽറ്റി സ്ഥാപനമായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാൾ പ്രൊമോട്ട് ചെയ്യുന്നത്. 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മാളിന്റെ മൊത്തം വിസ്തീർണ്ണം 10,60,000 ചതുരശ്ര അടിയും മൊത്തം [2] കച്ചവടസ്ഥലം 6,47,000 ചതുരശ്ര അടിയുമാണ്. ലുലു മാൾ കഴിഞ്ഞാൽ കൊച്ചിയിലെ രണ്ടാമത്തെ വലിയ മാളാണിത്. മാളിൽ ഒരു ഹൈപ്പർമാർക്കറ്റ്, ഒരു ഫാമിലി എന്റർടൈൻമെന്റ് സെന്റർ, 20 റെസ്റ്റോറന്റുകൾ, 11 ഫുഡ് കൗണ്ടറുകൾ, 700 സീറ്റുള്ള ഫുഡ് കോർട്ട്, പിവിആറിന്റെ 9 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് എന്നിവയുണ്ട്. മാരിയറ്റ് ഇന്റർനാഷണലുമായി സഹകരിച്ച് 40 മുറികളുള്ള ഒരു ഹോട്ടൽ സ്ഥലവും വികസിപ്പിക്കുന്നുണ്ട്.

ഫോറം തോംസൺ മാൾ
ഫോറം മാൾ, കൊച്ചി
സ്ഥാനംകൊച്ചി, ഇന്ത്യ
നിർദ്ദേശാങ്കം9°56′38″N 76°18′59″E / 9.94389°N 76.31639°E / 9.94389; 76.31639
വിലാസംNH 66, മരട്, കൊച്ചി
പ്രവർത്തനം ആരംഭിച്ചത്19 ആഗസ്റ്റ് 2023
നിർമ്മാതാവ്പ്രസ്റ്റീജ് ഗ്രൂപ്പ്
ആകെ സ്ഥാപനങ്ങളും
സേവനങ്ങളും
180
വിപണന ഭാഗ വിസ്തീർണ്ണം1,060,000 sq ft (98,000 m2) [1]
ആകെ നിലകൾ5

2009-ൽ മാളിന്റെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ആഗോള മാന്ദ്യത്തെത്തുടർന്ന് നിർമ്മാണം വൈകി. 2022-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച് 2011 ഏപ്രിലിൽ മാൾ അതിന്റെ നിർമ്മാണം ആരംഭിച്ചു.[3] 2023 ഓഗസ്റ്റ് 19-ന് മാൾ പൊതുജനങ്ങൾക്കായി തുറന്നു.

അവലംബങ്ങൾ

തിരുത്തുക
  1. "Forum Kochi". Prestige Group. 2021-01-01. Archived from the original on 2021-12-17. Retrieved 2021-12-17.
  2. "Kochi to get three more malls". The Times of India. 2013-04-21. Retrieved 2021-12-18.
  3. "Singapore listed company plans to open two more malls in India". Hindustan Times. 2016-10-06. Retrieved 2017-04-01.

ഫലകം:Shopping malls in India

"https://ml.wikipedia.org/w/index.php?title=ഫോറം_തോംസൺ_മാൾ&oldid=4116397" എന്ന താളിൽനിന്ന് ശേഖരിച്ചത്