ഫോണ്ട് ഫോർജ്
2004 മാർച്ചു് വരെ പി എഫ് എ എഡിറ്റ് (PfaEdit[1][2]) എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണു് ഫോണ്ട് ഫോർജ്. ഇതു് എല്ലാ ഗുണങ്ങളോടുകൂടിയ ഒരു അക്ഷരരൂപ നിർമ്മിതി സോഫ്റ്റ്‌വെയർ ആണു്. ഇതു് എല്ലാ തരത്തിലുമുള്ള അക്ഷരരൂപങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്. കമ്പ്യൂട്ടർ ഭാഷയായ സി ഉപയോഗിച്ചു് ജോർജ്ജ് വില്ല്യംസ് ആണു് ഈ സോഫ്റ്റ്‌വെയറിനു് തുടക്കം കുറിച്ചതു്. 3 ക്ലോസ്സ് ബി.എസ്.ഡി. ലൈസൻസ് പ്രകാരം ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നു. 12 പ്രാദേശിക ഭാഷകളിൽ ഫോണ്ട് ഫോർജ്ജ് ലഭ്യമാണു്.
വികസിപ്പിച്ചത് | ജോർജ്ജ് വില്ല്യംസ് |
---|---|
Stable release | 20120731
/ ഒക്ടോബർ 14, 2014 |
റെപോസിറ്ററി | |
ഭാഷ | സി |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | അക്ഷര രൂപ നിർമ്മിതി |
അനുമതിപത്രം | ബി.എസ്.ഡി (സ്വതന്ത്ര സോഫ്റ്റ്‌വെയർ) |
വെബ്‌സൈറ്റ് | http://fontforge.org/ |
അനുബന്ധം
തിരുത്തുക- ↑ "The history of the development of FontForge". Fontforge.sourceforge.net. Archived from the original on 2009-04-23. Retrieved 2009-11-09.
- ↑ Yannis Haralambous (3 October 2007). Fonts & Encodings (1 ed.). O'Reilly Media, Inc. pp. 444, 988. ISBN 978-0-596-10242-5. Retrieved 6 August 2012.