യൂണിമാക് ദ്വീപ്
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപ ശൃംഖലയിലെ ഏറ്റവും വലിയ ദ്വീപാണ് യൂണിമാക് ദ്വീപ് (അല്യൂട്ട്: Unimax, Russian: Унимак)
Native name: Unimax[1] | |
---|---|
Geography | |
Location | Northern Pacific Ocean |
Coordinates | 54°46′06″N 164°11′12″W / 54.76833°N 164.18667°W |
Archipelago | Aleutian Islands |
Area | 1,571.41 ച മൈ (4,069.9 കി.m2) |
Length | 95 km (59 mi) |
Width | 116 km (72.1 mi) |
Highest elevation | 9,373 ft (2,856.9 m) |
Highest point | Mount Shishaldin |
Administration | |
State | Alaska |
Borough | Aleutians East |
Demographics | |
Population | 64 (2000) |
Pop. density | 0.02 /km2 (0.05 /sq mi) |
ഭൂമിശാസ്ത്രം
തിരുത്തുകഅല്യൂഷൻ ദ്വീപ ശൃംഖലയുടെ കിഴക്കേയറ്റത്തുള്ള ദ്വീപായ ഇത്, ഏകദേശം 1,571.41 ചതുരശ്ര മൈൽ (4,069.93 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളതും അമേരിക്കൻ ഐക്യനാടുകളിലെ ഒമ്പതാമത്തെ വലിയ ദ്വീപും ലോകത്തിലെ 134 മത്തെ വലിയ ദ്വീപുമാണ്. ലോകത്തിലെ ഏറ്റവും സജീവമായ പത്ത് അഗ്നിപർവ്വതങ്ങളിലൊന്നായ ഷിഷാൽഡിൻ പർവതം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ 2000 ലെ സെൻസസ് പ്രകാരം ഈ ദ്വീപിൽ 64 പേർ താമസിക്കുന്നുണ്ട്. ഇവരെല്ലാവരുംതന്നെ ദ്വീപിന്റെ കിഴക്കേയറ്റത്തുള്ള ഫാൾസ് പാസ് നഗരത്തിലാണുള്ളത്.
അവലംബം
തിരുത്തുക- ↑ Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.