ഫോക്സ്‌പ്രോ

പ്രോഗ്രാമിങ് ഭാഷ

വളരെ ജനപ്രീതിയാർജ്ജിച്ച ഒരു ഡേറ്റാബേസ് സംവിധാനവും പ്രോഗ്രാമിങ് ഭാഷയുമാണ് ഫോക്സ്‌പ്രോ. ഡീബേസിനനുരൂപമായി 1984-ൽ ഫോക്സ് സോഫ്റ്റ്‌വേർ ആണ് ഇത് തയ്യാറാക്കിയത്. ഫോക്സ്ബേസ് എന്നായിരുന്നു ആദ്യത്തെ പേര്. 1992 മാർച്ചിൽ[1] ഇതിന്റെ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റ് സ്വന്തമാക്കുകയും ഫോക്സ്‌പ്രോ 2.6 പതിപ്പിനു ശേഷം വിഷ്വൽ ഫോക്സ്‌പ്രോ എന്ന് പേരുമാറ്റുകയും ചെയ്തു. എംഎസ്ഡോസ്(MS-DOS), വിൻഡോസ്, മാക്കിന്റോഷ്(Macintosh), യുണിക്സ് എന്നിവയ്‌ക്കായി ആദ്യം ഫോക്‌സ് സോഫ്റ്റ്‌വെയറും പിന്നീട് മൈക്രോസോഫ്റ്റും പ്രസിദ്ധീകരിച്ച ഒബ്‌ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ഭാഷ കൂടിയായിരുന്നു ഇത്. ഫോക്സ്പ്രോയുടെ അവസാനം പ്രസിദ്ധീകരിച്ച റിലീസ് 2.6 ആയിരുന്നു. വിഷ്വൽ ഫോക്സ്പ്രോ ലേബലിന് കീഴിൽ വികസനം തുടർന്നു, അത് 2007-ൽ നിർത്തലാക്കി.

വിഷ്വൽ ഫോക്സ്‌പ്രോ
വിഷ്വൽ ഫോക്സ്‌പ്രോ സ്ക്രീൻഷോട്ട്
Original author(s)ഫോക്സ് സോഫ്റ്റ്‌വെയർ
മൈക്രോസോഫ്റ്റ്
Stable release
വിഷ്വൽ ഫോക്സ്‌പ്രോ 9.0 സെർവീസ്‌പാക്ക് 2 / 11 ഒക്ടോബർ 2007; 17 വർഷങ്ങൾക്ക് മുമ്പ് (2007-10-11)
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്
പ്ലാറ്റ്‌ഫോംഎക്സ്86-ഉം മികച്ചതും
ലഭ്യമായ ഭാഷകൾഐ.ഡി.ഇ.: ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്
റൺടൈം: മുകളിലുള്ളതിനുപുറമേ, ഫ്രെഞ്ച്, ചൈനീസ്, റഷ്യൻ, ചെക്ക്, കൊറിയൻ
തരംഡേറ്റാബേസ്
പ്രോഗ്രാമിങ് ഭാഷ
അനുമതിപത്രംമൈക്രോസോഫ്റ്റ് എൻഡ്യൂസർ ലൈസൻസ്
വെബ്‌സൈറ്റ്msdn.microsoft.com/vfoxpro

ഡിബേസ് III (DBase III (Ashton-Tate)), ഡീബേസ് II എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഫോക്സ്പ്രോ(Fox Software, Perrysburg, Ohio)ഉണ്ടായത്. വെയ്ൻ റാറ്റ്‌ലിഫ് എഴുതിയ ഒരു ഡാറ്റാബേസ് പ്രോഗ്രാമിന്റെ ആദ്യ വാണിജ്യ പതിപ്പാണ് ഡിബേസ് II, സിപി/എം(CP/M)-ൽ പ്രവർത്തിക്കുന്ന വൾക്കൻ എന്നാണ് ഡിബേസ് II അറിയപ്പെടുന്നത്.[2]

ഒന്നിലധികം ഡിബിഎഫ് ഫയലുകൾ (പട്ടികകൾ) തമ്മിലുള്ള ഒന്നിലധികം ബന്ധങ്ങളെ അത് വിപുലമായി പിന്തുണച്ചതിനാൽ ഫോക്സ്പ്രോ ഒരു ഡിബിഎംഎസും(DBMS) ഒരു റിലേഷണൽ ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റവും (RDBMS) ആയിരുന്നു. എന്നിരുന്നാലും, ഇതിന് ട്രാസ്കഷണൽ പ്രോസസ്സിംഗ് ഇല്ലായിരുന്നു.

1992-ൽ ഫോക്‌സ് സോഫ്‌റ്റ്‌വെയർ പൂർണ്ണമായി ഏറ്റെടുത്തതിന് ശേഷം മൈക്രോസോഫ്റ്റ് ഫോക്‌സ്‌പ്രോയെ വിൽക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തു. അക്കാലത്ത് ലോകമെമ്പാടുമുള്ള ഫോക്‌സ്‌പ്രോ ഉപയോക്താക്കളുടെയും പ്രോഗ്രാമർമാരുടെയും ഒരു സജീവ കമ്മ്യൂണിറ്റി ഉണ്ടായിരുന്നു. ഇന്റൽ ബൈനറി കോംപാറ്റിബിലിറ്റി സ്റ്റാൻഡേർഡ് (ibcs2) പിന്തുണാ ലൈബ്രറി ഉപയോഗിച്ച് ലിനക്സിലും ഫ്രീബിഎസ്ഡിയിലും യുണിക്സിനുള്ള (FPU26) FoxPro 2.6 വിജയകരമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

  1. റോയ് എ. അല്ലൻ (2001). എ ഹിസ്റ്ററി ഓഫ് ദ പെഴ്സണൽ കമ്പ്യൂട്ടർ: ദ പീപ്പിൾ ആൻഡ് ദ ടെക്നോളജി (in ഇംഗ്ലീഷ്). അല്ലൻ പബ്ലിഷിങ്. p. 15/5. ISBN 0-9689108-0-7. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= (help)
  2. a CP/M set released in 1982, archived from the original on 2021-12-24, retrieved 2022-06-19
"https://ml.wikipedia.org/w/index.php?title=ഫോക്സ്‌പ്രോ&oldid=3806420" എന്ന താളിൽനിന്ന് ശേഖരിച്ചത്