ഫേ വ്രെ

അമേരിക്കൻ ചലച്ചിത്ര നടി

വിന ഫേ വ്രെ (ജീവിതകാലം: സെപ്റ്റംബർ 15, 1907 - ഓഗസ്റ്റ് 8, 2004) കനേഡിയൻ വംശജയായ അമേരിക്കൻ നടിയാണ്. 1933 ൽ പുറത്തിറങ്ങിയ കിംഗ് കോംഗ് എന്ന സിനിമയിൽ ആൻ ഡാരോ എന്ന കഥാപാത്രമായി അഭിനയിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി ഓർമ്മിക്കപ്പെടുന്നത്. ആറു പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു അഭിനയ ജീവിതത്തിലൂടെ, ഹൊറർ സിനിമകളിലെ അഭിനേത്രിയെന്ന നിലയിൽ വ്രേയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയും ആദ്യകാല "സ്ക്രീം ക്യൂൻസിൽ" ഒരാളായി അവൾ ഗണിക്കപ്പെടുകയും ചെയ്തിരുന്നു.

ഫേ വ്രെ
Studio publicity photo
ജനനം
Vina Fay Wray

(1907-09-15)സെപ്റ്റംബർ 15, 1907
മരണംഓഗസ്റ്റ് 8, 2004(2004-08-08) (പ്രായം 96)
New York City, New York, U.S.
അന്ത്യ വിശ്രമംHollywood Forever Cemetery in Los Angeles, California
തൊഴിൽActress
സജീവ കാലം1923–1980
ജീവിതപങ്കാളി(കൾ)
(m. 1928; div. 1939)

(m. 1942; died 1955)

Sanford Rothenberg
(m. 1971; died 1991)
കുട്ടികൾSusan Riskin
Victoria Riskin
Robert Riskin Jr.[1][2]

ചെറിയ ചലച്ചിത്ര വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ശേഷം 1926 ൽ "വാമ്പാസ് ബേബി സ്റ്റാർസ്" ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വ്രേ മാധ്യമശ്രദ്ധ നേടി. ഇത് അവരുടെ കൗമാരപ്രായത്തിൽ പാരാമൗണ്ട് പിക്ചേഴ്സുമായുള്ള കരാറിലേയ്ക്ക് നയിക്കുകയും അവിടെ ഒരു ഡസനിലധികം ചലച്ചിത്രങ്ങളിൽ സഹകരിക്കുകയും ചെയ്തു. പാരാമൗണ്ടിൽ നിന്ന് പുറത്തുപോയ ശേഷം, വിവിധ ചലച്ചിത്ര കമ്പനികളുമായി കരാറുകൾ ഒപ്പിടുകയും ആദ്യ ഹൊറർ ചലച്ചിത്ര വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. കൂടാതെ വലസ് ബീറിയോടൊപ്പം ദ ബോവറി (1933), വിവ വില്ല (1934) എന്നിവയുൾപ്പെടെ മറ്റു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. RKO റേഡിയോ പിക്ചേഴ്സ് ഇൻ‌കോർ‌പ്പറേഷനുവേണ്ടി കിംഗ് കോംഗ് (1933) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കിംഗ് കോങ്ങിന്റെ വിജയത്തിനുശേഷം, ചലച്ചിത്രത്തിലും ടെലിവിഷനിലുമായി വ്രേ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും 1980 ൽ കലാരംഗത്തുനിന്നു വിരമിക്കുകയും ചെയ്തു.

ആദ്യകാലം

തിരുത്തുക

കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കാർഡ്‌സ്റ്റണിനടുത്തുള്ള ഒരു കൃഷിയിടത്തിലെ ഭവനത്തിൽ ലാറ്റർ-ഡേ സെയിന്റ്‌സ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലെ അംഗങ്ങളും യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്നുള്ള എൽവിന മർഗൂറൈറ്റ് ജോൺസ്, ഇംഗ്ലണ്ടിലെ കിംഗ്സ്റ്റൺ അപ്പൺ ഹളിൽനിന്നുള്ള ജോസഫ് ഹെബർ വ്രേ എന്നിവിരുടെ പുത്രിയായി വ്രെ ജനിച്ചു.[3] മാതാപിതാക്കളുടെ ആറ് മക്കളിൽ[4] ഒരാളായ അവർ LDS പയനിയർ ഡാനിയൽ വെബ്സ്റ്റർ ജോൺസിന്റെ ചെറുമകളായിരുന്നു. ഫേ വ്രെയുടെ പൂർവ്വികർ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നാണ് വന്നത്. ലാറ്റെർ ഡേ സെയിന്റ്‌സിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലെ അംഗമായിരുന്ന വ്രെ ഒരിക്കലും സ്‌നാനപ്പെടുത്തപ്പെട്ടില്ല.

അവർ ജനിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം കുടുംബം അമേരിക്കയിലേക്ക് മടങ്ങുകയും 1912 ൽ സാൾട്ട് ലേക്ക് സിറ്റിയിലേക്ക് മാറിയ[5] അവർ 1914 ൽ യൂട്ടയിലെ ലാർക്കിലേക്ക് താമസം മാറ്റുകയും ചെയ്തു. 1919 ൽ വ്രേ കുടുംബം സാൾട്ട് ലേക്ക് സിറ്റിയിലേക്ക് മടങ്ങുകയും തുടർന്ന് ഹോളിവുഡിലേക്ക് താമസം മാറ്റിയതോടെ അവിടെ ഹോളിവുഡ് ഹൈസ്കൂളിൽ ചേരുന്നതിന് അവസരമുണ്ടാകുകയും ചെയ്തു.

ആദ്യകാല അഭിനയം

തിരുത്തുക

1923-ൽ ഒരു പ്രാദേശിക പത്രം സ്പോൺസർ ചെയ്ത ഒരു ഹ്രസ്വ ചരിത്ര സിനിമയിലൂടെ വ്രേ തന്റെ ആദ്യ സിനിമയിൽ പതിനാറാമത്തെ വയസ്സിൽ അരങ്ങേറ്റം നടത്തി.[6] 1920 കളിൽ, ദി കോസ്റ്റ് പട്രോൾ (1925) എന്ന നിശബ്ദ സിനിമയിൽ ഒരു പ്രധാനവേഷവും ഹാൽ റോച്ച് സ്റ്റുഡിയോയുടെ സിനിമയിലെ അപ്രധാന ബിറ്റ് ഭാഗങ്ങളിലും വ്രേ അഭിനയിച്ചിരുന്നു.

സ്വകാര്യജീവിതം

തിരുത്തുക

എഴുത്തുകാരായ ജോൺ മോങ്ക് സോണ്ടേഴ്സ്, റോബർട്ട് റിസ്കിൻ, ന്യൂറോ സർജൻ സാൻഫോർഡ് റോതൻബെർഗ് (ജനുവരി 28, 1919 - ജനുവരി 4, 1991) എന്നിവരുമായി വ്രേ മൂന്ന് തവണ വിവാഹം കഴിച്ചിരുന്നു.[7] സൂസൻ സോണ്ടേഴ്സ്, വിക്ടോറിയ റിസ്കിൻ, റോബർട്ട് റിസ്കിൻ ജൂനിയർ എന്നിങ്ങനെ അവർക്ക് മൂന്ന് മക്കളുണ്ടായിരുന്നു.1933 ൽ അവർ അമേരിക്കൻ ഐക്യനാടുകളിലെ ഒരു സ്വാഭാവിക പൗരയായി.

  1. Roy Kinnard; Tony Crnkovich (2005-10-25). The Films of Fay Wray. p. 14. Retrieved 2016-07-17.
  2. "'King Kong' damsel Fay Wray dies at 96". TODAY.com. Retrieved 2016-07-17.
  3. "Ancestry of Fay Wray". Wargs.com. Retrieved 2011-03-09.
  4. "Fay Wray - Northern Stars". Northernstars.ca. Archived from the original on 2011-06-11. Retrieved 2011-03-09.
  5. "Utah-Hollywood connection runs deep", p. B2, The Salt Lake Tribune, January 26, 2009.
  6. SL Tribune, 26 January 2009
  7. "Social Security Death Index". Ssdi.rootsweb.ancestry.com. 2010-07-15. Retrieved 2011-03-09.
"https://ml.wikipedia.org/w/index.php?title=ഫേ_വ്രെ&oldid=3509047" എന്ന താളിൽനിന്ന് ശേഖരിച്ചത്