ഫെറോമോണുകൾ ഉപയോഗിച്ച് പ്രാണികളെ ആകർഷിച്ച് നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു തരം പ്രാണികളുടെ കെണിയാണ് ഫെറോമോൺ കെണി. സെക്സ് ഫെറോമോണുകളും അഗ്രഗേറ്റിംഗ് ഫെറോമോണുകളുമാണ് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത്. സാമ്പിളിംഗിലൂടെ പ്രാണികളുടെ എണ്ണം കണക്കാക്കാനും അവയെ നശിപ്പിക്കാൻ കുടുക്കാനും ഫെറോമോൺ കെണികൾ ഉപയോഗിക്കുന്നു.

Chamaesphecia empiformis നിശാശലഭം ഫിറോമോൺ കെണിയിൽ

സംവേദനക്ഷമത തിരുത്തുക

ഫെറോമോൺ കെണികൾ വളരെ സെൻസിറ്റീവ് ആണ്, അതായത് അവ വളരെ കുറഞ്ഞ സാന്ദ്രതയിലുള്ള പ്രാണികളെ വരെ ആകർഷിക്കുന്നു. വിദേശ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനോ സാമ്പിൾ ചെയ്യുന്നതിനോ നിരീക്ഷിക്കുന്നതിനോ ഒരു പ്രദേശത്ത് ഒരു കീടത്തിന്റെ ആദ്യ രൂപം നിർണ്ണയിക്കുന്നതിനോ ഇവ പലപ്പോഴും ഉപയോഗിക്കുന്നു. നിയമപരമായ നിയന്ത്രണത്തിനായും അവ ഉപയോഗിക്കാം. കൂടാതെ ബോൾ വീവിൽ നിർമാർജ്ജന പദ്ധതിയുടെ നടത്തിപ്പിനായും ജിപ്സി പുഴുവിന്റെ വ്യാപനം നിരീക്ഷിക്കാനും ഉപയോഗിക്കുന്നു. ഫെറോമോൺ കെണികൾ വിലകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പവുമാണ്.

എന്നിരുന്നാലും, ഒരു ഫെറോമോൺ കെണി ഉപയോഗിച്ച് കീടങ്ങളെ പൂർണ്ണമായും നീക്കം ചെയ്യുകയോ "കെണിയിലാക്കുകയോ" ചെയ്യുന്നത് അപ്രായോഗികമാണ്. സാധാരണയായി വീടുകൾ അല്ലെങ്കിൽ സംഭരണ സൗകര്യങ്ങൾ പോലുള്ള ചുറ്റുമുള്ള പ്രദേശങ്ങൾ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ചില ഫെറോമോൺ അടിസ്ഥാനമാക്കിയുള്ള കീട നിയന്ത്രണ രീതികൾ വിജയിച്ചിട്ടുണ്ട്. കീടങ്ങളുടെ ഇണചേരൽ തടസ്സപ്പെടുത്തുന്നതിലും ഫെറോമോൺ കെണികൾ പ്രയോജനപ്പെടുത്താറുണ്ട്. [1]

മോശം കാലാവസ്ഥയോടുള്ള സംവേദനക്ഷമത, അയൽ പ്രദേശങ്ങളിൽ നിന്ന് കീടങ്ങളെ ആകർഷിക്കാനുള്ള കഴിവ് എന്നിവ ഫെറോമോൺ കെണികളുടെ ഉപയോഗത്തിലുള്ള പരിമിതികളാണ്. പല കീടങ്ങളുടേയും ലാർവകളാണ് കൃഷിനാശമുണ്ടാക്കുന്നത് എങ്കിലും, അവയെ ആകർഷിക്കാൻ പരിമിതിയുണ്ട്. [2] എന്നിരുന്നാലും, കീടങ്ങളുടെ പെരുകൽ തടയാൻ ഇതിലൂയെ സാധിക്കുന്നു.

സാദ്ധ്യതകൾ തിരുത്തുക

എല്ലാ പ്രാണികളുടേയും ഫെറോമോണുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും, പലതിനേയും തിരിഛ്ഛറിയാനായിട്ടുണ്ട്. ചില സൈറ്റുകൾ പ്രാണികളുടെ ഫെറോമോണുകളുടെ വലിയ പട്ടികകൾ ക്യൂറേറ്റ് ചെയ്യുന്നു. [3] ലെപിഡോപ്റ്റെറൻ, കോലിയോപ്റ്റെറൻ ഇനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഫെറോമോണുകൾ പതിവായി ഉപയോഗിക്കുന്നു, അവയിൽ പലതും വാണിജ്യപരമായി ലഭ്യമാണ്. [4] ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള പ്രാണികൾക്ക് ഫെറോമോണുകൾ ലഭ്യമാണ്:

അവലംബം തിരുത്തുക

  1. "Pheromone Traps - Using Sex as Bait". www.thenakedscientists.com. 5 November 2008. Retrieved 20 September 2019.
  2. R. Weinzierl, T. Henn, P. G. Koehler and C. L. Tucker (June 2005). "Insect Attractants and Traps, ENY 277". University of Florida. {{cite journal}}: Cite journal requires |journal= (help)CS1 maint: multiple names: authors list (link)
  3. "The Pherobase: Database of pheromones and semiochemicals". Retrieved 20 September 2019.
  4. "Lures". ISCA Technologies. Retrieved 20 September 2019.
  5. "F.A.W. PheroLure ®". Retrieved 20 September 2019.
  6. "Pheromones". Archived from the original on 2016-03-03. Retrieved 20 September 2019.
"https://ml.wikipedia.org/w/index.php?title=ഫെറോമോൺ_കെണി&oldid=3661520" എന്ന താളിൽനിന്ന് ശേഖരിച്ചത്